കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്രാഹ്മണരുടെ എച്ചിലില്‍ ഇനി ദളിതര്‍ ഉരുളേണ്ട... മഡെ സ്‌നാനയും എഡെ സ്‌നാനയും ഇനിയില്ല

Google Oneindia Malayalam News

മംഗളൂരു: ഏറെ വിവാദമായ ഒരു ആചാരമായിരുന്നു മഡെ സ്‌നാനയും എഡെ സ്‌നാനയും. ബ്രാഹ്മണര്‍ ഭക്ഷണം കഴിച്ച ഇലയിലൂടെ കീഴ്ജാതിക്കാര്‍ ഉരുളുന്ന ചടങ്ങായിരുന്നു മഡെ സ്‌നാന. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ ആയിരുന്നു ഇത്തരം ഒരു ആചാരം നിലനിന്നിരുന്നത്.

ഇതിനെതിരെ വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. സിപിഎം അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഒടുവില്‍ ആ അനാചാരം ഇല്ലാതായിരിക്കുകയാണ്.

Made Snana

മഡെ സ്‌നാനയും എഡെ സ്‌നാനയും നിരോധിച്ചതായി പര്യായസ്വാമി പാലിമാര്‍ മഠത്തിലെ സ്വാമി വിദ്യാധീശ തീര്‍ത്ഥ അറിയിച്ചു. എച്ചില്‍ ഇലയില്‍ കീഴ്ജാതിക്കാര്‍ ഉരുളുന്ന ആചാരം വിവാദമായതോടെ ഇതില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. എച്ചില്‍ ഇലയ്ക്ക് പകരം പ്രസാദം നിവേദിക്കുന്നതിന് ഉപയോഗിച്ച ഇലയില്‍ ഉരുളുക എന്നതായിരുന്നു ഇത്. ഈ ആചാരം എഡെ സ്‌നാന എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

2016 ല്‍ പേജാവര്‍ മഠത്തിലെ വിശ്വേശ തീര്‍ത്ഥ സ്വാമി ആയിരുന്നു മഡെ സ്‌നാനയ്ക്ക് പകരം എഡെ സ്‌നാന കൊണ്ടുവന്നത്. പൊതുനന്മയ്ക്ക് വേണ്ടിയാണ് രണ്ട് ആചാരങ്ങളും നിരോധിച്ചത് എന്നാണ് സ്വാമി വിദ്യാധീശ തീര്‍ത്ഥ അറിയിച്ചത്. 2017 ല്‍ കര്‍ണാടകം നിയമംവഴി ഈ അനചാരങ്ങള്‍ നിര്‍ത്തലാക്കിയിരുന്നു.

English summary
Palimar Mutt seer puts end to ‘Ede Snana’ at Udupi temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X