'സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും'; പുതിയ പാമ്പന്‍ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
ചെന്നൈ: രാജ്യത്തിന്റെ അഭിമാന പദ്ധതി രാമേശ്വരത്തെ പുതിയ പാമ്പന്‍ പാലം ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇന്ത്യയിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്പാലം ഉദ്ഘാടനം ചെയ്തത്. അതോടൊപ്പം പാലത്തിനടിയിലൂടെ കടന്നുപോയ തീരദേശ സേനയുടെ കപ്പലിന്റെ ഫ്ളാഗ് ഓഫും പുതിയ രാമേശ്വരം-താംബരം (ചെന്നൈ) ട്രെയിന്‍ സര്‍വീസിന്റെ ഫ്ളാഗ് ഓഫും പ്രധാനമന്ത്രി നിര്‍വഹിച്ചു. തീവണ്ടി കടന്നുപോയതിനു ശേഷം പ്രധാനമന്ത്രി പാലത്തിന്റെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാന്‍ ഉയര്‍ത്തി.
രാമനാഥപുരത്തെ പാമ്പന്‍ ദ്വീപിനെയും തീര്‍ഥാടന കേന്ദ്രമായ രാമേശ്വരത്തെയും ബന്ധിപ്പിക്കുന്ന പാമ്പന്‍പാലത്തിന്റെ നീളം 2.08 കിലോമീറ്ററാണ്. 99 തൂണുകളുണ്ട്. 1914 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പഴയ പാമ്പന്‍ പാലം 2022 ഡിസംബറില്‍ ഡികമ്മിഷന്‍ ചെയ്തതോടെയാണ് 535 കോടി രൂപ ചെലവില്‍ കൂടുതല്‍ സുരക്ഷിതമായ പുതിയ പാലം നിര്‍മ്മിച്ചത്.
അമേരിക്കയിലെ ഗോള്‍ഡന്‍ ഗേറ്റ് പാലം, യുകെയിലെ ടവര്‍ പാലം, ഡെന്മാര്ക്കിനും സ്വീഡനും ഇടയിലുള്ള ഒറെസുണ്ട് പാലം തുടങ്ങിയ പ്രശസ്തമായ പാലങ്ങളുമായാണ് പാമ്പന്‍ പാലത്തെ പ്രധാനമന്ത്രി താരതമ്യം ചെയ്തത്. ഇന്ത്യയുടെ എന്‍ജിനീയറിംഗ് വൈദഗ്ധ്യത്തിന്റെയും ദീര്‍ഘവീക്ഷണത്തോടെയുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ തെളിവായാണ് പ്രധാനമന്ത്രി പുതിയ പാലത്തെ ചൂണ്ടിക്കാണിച്ചത്.

രാജ്യത്തുടനീളം വ്യാപാരവും സമ്പദ്വ്യവസ്ഥയും മെച്ചപ്പെടുത്താനും കണക്റ്റിവിറ്റി വര്‍ധിപ്പിക്കാനും പുതിയ പാലം സഹായിക്കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. വികസിത ഭാരതത്തിലേക്കുള്ള യാത്രയില്‍ തമിഴ്നാട് ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.
പാമ്പന്‍ റെയില്‍വേ പാലത്തിലൂടെയുള്ള പുതിയ ട്രെയിന്‍ സര്‍വീസ് രാമേശ്വരം, ചെന്നൈ, രാജ്യത്തിന്റെ മറ്റ് ഭാഗങ്ങള്‍ എന്നിവ തമ്മിലുള്ള കണക്റ്റിവിറ്റി വര്‍ധിപ്പിക്കും. ഇത് തമിഴ്നാട്ടിലെ വ്യാപാരത്തിന്റെയും ടൂറിസത്തിന്റെയും സാധ്യതകള്‍ വര്‍ധിപ്പിക്കും. യുവാക്കള്‍ക്ക് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍, റെയില്‍വേ, റോഡുകള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, വൈദ്യുതി, ഗ്യാസ് പൈപ്പ്ലൈനുകള് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള ബജറ്റ് ഏകദേശം ആറ് മടങ്ങ് വര്‍ദ്ധിപ്പിച്ചു.
മൂന്ന് ദിവസത്തെ ശ്രീലങ്കന്‍ സന്ദര്‍ശനത്തിന് ശേഷം തമിഴ്നാട്ടിലെത്തിയ പ്രധാനമന്ത്രി രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രത്തില്‍ പൂജ നടത്തുകയും സംസ്ഥാനത്തെ 8,300 കോടിയിലധികം രൂപയുടെ വിവിധ റെയില്‍, റോഡ് പദ്ധതികള്‍ക്ക് തറക്കല്ലിടുകയും ചെയ്തു.
അതേസമയം, ചടങ്ങില്‍ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ അഭാവം ശ്രദ്ധേമായിരുന്നു. തനിക്ക് ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്ന് പ്രധാനമന്ത്രിയെ സ്റ്റാലിന് മുന്‍കൂട്ടി അറിയിച്ചിരുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അദ്ദേഹം ഊട്ടിയിലാണുള്ളത്.
റെയില്‍വേ മന്ത്രാലയത്തിന് കീഴിലുള്ള നവരത്ന പൊതുമേഖലാ സ്ഥാപനമായ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് പാലം നിര്‍മിച്ചത്. 'വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്' സംവിധാനത്തോടെ നിര്‍മിച്ച രാജ്യത്തെ ആദ്യത്തെ പാലമാണ് പുതിയ പാമ്പന്‍പാലം. 18.3 മീറ്റര്‍ അകലത്തില്‍ 99 തൂണുകളും നടുവിലായി 72.5 മീറ്ററുള്ള വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സ്പാനുമാണ് പുതിയ പാലത്തിലുള്ളത്. പാലത്തിന്റെ ഈ ഭാഗം ഉയര്‍ത്തുന്നതിലൂടെ വലിയ കപ്പലുകള്‍ക്ക് സുരക്ഷിതമായി കടന്നുപോകാന്‍ സാധിക്കും.
പഴയ പാമ്പന്‍പാലത്തിന്റെ നിര്‍മാണം 1911-ല്‍ ആരംഭിച്ച് 1914-ലാണ് പൂര്‍ത്തിയായത്. എന്നാല്‍, 1964-ല്‍ രാമേശ്വരത്തുണ്ടായ ചുഴലിക്കാറ്റില്‍ പാമ്പന്‍പാലം തകര്‍ന്നു. ധനുഷ്കോടിയുടെ ഭാഗങ്ങള്‍ കടല്‍വെള്ളത്തില്‍ മുങ്ങി. രണ്ട് കിലോമീറ്ററിലേറെ നീളമുള്ള പഴയ പാലത്തില്‍ കാലപ്പഴക്കം കാരണം അറ്റകുറ്റപ്പണി അസാധ്യമായ സാഹചര്യത്തിലാണ് പുതിയ പാലം നിര്‍മിച്ചത്.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications