കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാന്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി; ആശ്വാസ നടപടിയുമായി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ കൊവിഡ് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രം. എട്ട് മേഖലകളിലാണ് പാക്കേജ് നടപ്പിലാക്കുന്നത്. രാജ്യത്ത് സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യപിക്കേണ്ട സാഹചര്യമില്ലെന്നും കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിഗ് വഴി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നിലവിലെ സാഹചര്യത്തില്‍ പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ നീട്ടി. ജൂണ്‍ 30 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. നേരത്തെ മാര്‍ച്ച് 31 നകം ആധാര്‍ കാര്‍ഡ് പാന്‍കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം.

nirmala

മാര്‍ച്ച് 31 നകം പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 10000 രൂപ പിഴയീടാക്കാനായിരുന്നു തീരുമാനം. ആദായ നികുതി വകുപ്പിലെ വകുപ്പ് 272 ബി പ്രകാരമാണ് പിഴയീടാക്കേണ്ടി വരിക. എന്നാല്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ സമയപരിധിയില്‍ മാറ്റം വരുത്തിയിരിക്കുകയാണ്.

ആധാറുമായി ബന്ധിപ്പിക്കാതെ പ്രവര്‍ത്തനയോഗ്യമല്ലാതാവുന്ന പാന്‍കാര്‍ഡ് പിന്നീട് ഉപയോഗിച്ചാലാണ് പിഴ നല്‍കേണ്ടത്. ബാങ്ക് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ പാന്‍ നല്‍കിയിട്ടുള്ളതിനാലാണിത്. ബാങ്കില്‍ 50,000 രൂപയ്ക്കുമുകളില്‍ നിക്ഷേപിക്കുമ്പോള്‍ പാന്‍ നല്‍കേണ്ടി വരും. അസാധുവായ പാന്‍ ഓരോതവണ ഉപയോഗിക്കുമ്പോഴും 10,000 രൂപ പിഴ നല്‍കേണ്ടി വരും.

2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി റിട്ടേണ്‍ അടക്കാനുള്ള അവസാന സമയപരിധിയും ജൂണ്‍ മുപ്പത് വരെ നീട്ടിയിട്ടുണ്ട്. നികുതി അടക്കാന്‍ വൈകുന്നവര്‍ക്കുള്ള പിഴ പലിശ 12 ല്‍ നിന്ന് 9 ആയി കുറച്ചു.

രാജ്യത്ത് ഇതുവരേയും 500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണ സംഖ്യ 11 ആയി. ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊറോണ ബാധിച്ചിട്ടുള്ളത്. മരണസംഖ്യയും ഇവിടെ തന്നെയാണ് കൂടുതല്‍. പിന്നാലെ രാജ്യത്തെ 80 ലധികം നഗരങ്ങള്‍ മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രധാനമന്ത്രി ഇന്ന് എട്ട് മണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നുണ്ട്. നിര്‍ണ്ണായക തീരുമാനങ്ങള്‍ പ്രഖ്യാപിച്ചേക്കാം. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇത് രണ്ടാമത്തെ തവണയാണ് നരേന്ദ്രമോദി ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. ഇക്കഴിഞ്ഞ വ്യാഴ്ച്ചയായിരുന്നു ആദ്യത്തേത്.

English summary
PAN-Aadhaar linking deadline extended to June 30, 2020 FM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X