പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലേ, ഇനി അഞ്ച് ദിവസം മാത്രം; ചെയ്തില്ലെങ്കില്‍ സംഭവിക്കുന്നത്
ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാന്‍ ഇനി അഞ്ച് ദിവസം കൂടി മാത്രം. ഈ മാസം 30ന് ഉള്ളില്‍ പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകും. ഇപ്പോള്‍ ആയിരം രൂപ പിഴയൊടുക്കിയാല്‍ മാത്രമേ ഇവ തമ്മില്‍ ബന്ധിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമായാല്‍ നികുതി റീഫണ്ട് അനുവദിക്കില്ല.
അസാധുവായ കാലയളവിലെ റീഫണ്ടിന് പലിശയും ലഭിക്കില്ല. വിദേശത്തുള്ള ഇന്ത്യക്കാരും 80 വയസ് കഴിഞ്ഞവരും ബന്ധിപ്പിക്കേണ്ടതില്ല. അസം, മേഘാലയ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് പാന്‍-ആധാര്‍ ലിങ്കിംഗ് ആവശ്യമില്ല.

നിങ്ങളുടെ പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്നറിയാന്‍ www.incometax.gov.in എന്ന വെബ്‌സൈറ്റില്‍ link aadhar status ല്‍ ക്ലിക്ക് ചെയ്ത് പാന്‍, ആധാര്‍ നമ്പറുകള്‍ നല്‍കുക. ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ your pan is already linked to given aadhar എന്ന സന്ദേശം ലഭിക്കും.
ലിങ്ക് ചെയ്യുന്നത് എങ്ങനെ
eportal.incometax.gov.in or incometaxindiaefiling.gov.in. എന്ന ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
നിങ്ങളുടെ പേര് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക.
പാന്‍ നമ്പറോ അല്ലെങ്കില്‍ ആധാര്‍ നമ്പറോ യൂസര്‍ ഐഡിയായി നല്‍കുക.
യൂസര്‍ ഐഡിയും, പാസ് വേര്‍ഡും, ജനനതീയതിയും നല്‍കി പോര്‍ട്ടലിലേക്ക് ലോഗിന്‍ ചെയ്യുക.
തുറന്ന് വരുന്ന പേജില്‍ ക്വിക്ക് ലിങ്ക് എന്നൊരു പോപ് അപ്പ് പ്രത്യക്ഷപ്പെടും. അതില്‍ ക്ലിക്ക് ചെയ്യുക.
ഹോംപേജിലെ ലിങ്ക് ആധാര്‍ ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
പേരും, പാന്‍കാര്‍ഡ് നമ്പരും ആധാര്‍ നമ്പരും ടൈപ്പ് ചെയ്യുക.
ശേഷം I have only year of birth in Aadhaar card ല്‍ ക്ലിക്ക് ചെയ്യുക.
കാപ്ച ടൈപ്പ് ചെയ്യുക.
ഇതോടെ പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിച്ചുവെന്ന് കാണിക്കുന്ന ഒരു കണ്‍ഫര്‍മേഷന്‍ മെസേജ് നിങ്ങള്‍ക്ക് ലഭിക്കുന്നതാണ്.
അതേസമയം, രണ്ട് രേഖകളിലെയും പേര് ജനനത്തീയതി, ജെന്‍ഡര്‍ എന്നിവ ഒരുപോലെയായിരിക്കണം. വ്യത്യാസമുണ്ടെങ്കില്‍ ഇവയിലെ പേര് ഒരു പോലെയാക്കണം. നിലവില്‍ 1000 രൂപയാണ് ഫീസായി നല്‍കേണ്ടത്. ആധാര്‍-പാന്‍ ലിങ്കിംഗ് അഭ്യര്‍ത്ഥന സമര്‍പ്പിക്കുന്നതിന് മുമ്പ് പണം അടയ്ക്കേണ്ടതുണ്ട്.












Click it and Unblock the Notifications