പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കല്‍; നാളെ മുതല്‍ പിഴ, മൂന്ന് മാസം വരെ 500
ദില്ലി: പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ നാളെ മുതല്‍ പിഴ നല്‍കണം. ആദ്യം മൂന്ന് മാസം വരെ 500 രൂപയും അതിന് ശേഷം 1000 രൂപയുമാണ് പിഴശിക്ഷ. 2023 മാര്‍ച്ച് 31 വരെ പിഴ നല്‍കി ആധാറുമായി പാന്‍ കാര്‍ഡ് ബന്ധിപ്പിക്കാന്‍ കഴിയും. അതിന് ശേഷവും ലിങ്ക് ചെയ്യാത്ത പാന്‍കാര്‍ഡുകള്‍ റദ്ദാവും.
പാന്‍ കാര്‍ഡും ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇന്ന് ഇന്ന് അവസാനിക്കാനിരിക്കെയാണ് ഒരു വര്‍ഷത്തേക്ക് കൂടി ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വര്‍ഷത്തിനകം പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ 2023 മാര്‍ച്ച് 31ന് ശേഷം അയാളുടെ പാന്‍കാര്‍ഡ് പ്രവര്‍ത്തന രഹിതമാകുമെന്നാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് അറിയിച്ചത്.

പിഴ നല്‍കാതെ പാന്‍ കാര്‍ഡ് ആധാറുമായി ഇന്നും കൂടി ബന്ധിപ്പിക്കാനാകും. അതിന് ശേഷം ചെയ്യുന്നവര്‍ ലിങ്ക് ചെയ്യുന്നതിന് 500 മുതല്‍ 1000 രൂപ വരെ പിഴ അടക്കേണ്ടിവരും. 2022 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയാണ് 500 രൂപ പിഴ. അതിന് ശേഷം ലിങ്ക് ചെയ്യുന്നവര്‍ 1000 രൂപ വരെ നല്‍കേണ്ടിവരും. പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായനികുതി ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്യാനാകില്ലെന്ന് പ്രസ്താവനയില്‍ അറിയിച്ചു.












Click it and Unblock the Notifications