കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പണം നിശ്ചിത പരിധിക്ക് മുകളിലാണോ? എങ്കില്‍ പാന്‍കാര്‍ഡ് വിവരങ്ങളും നിര്‍ബന്ധം

  • By Siniya
Google Oneindia Malayalam News

ദില്ലി: പണം നിശ്ചിത പരിധിക്ക് മുകളിലുള്ളവര്‍ക്ക് പാന്‍കാര്‍ഡ് വിവരങ്ങള്‍ നിര്‍ബന്ധമാക്കുമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റലി.കള്ളപണം കൂടുതലായി ഒഴുകുന്ന സാഹചര്യത്തില്‍ അരുണ്‍ ജയ്റ്റ്‌ലി തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്.

ഒരു ലക്ഷത്തിനു മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും പാന്‍ വിവരങ്ങള്‍ നല്‍കുന്നതിനൊടപ്പം ഇവ കൃത്യമായി നിരീക്ഷിക്കാന്‍ സംവിധാനവുമുണ്ടാകും. ആദായ നികുതി വകുപ്പിന്റെ നിരീക്ഷണ സംവിധാനം മെച്ചപ്പെടുത്തിയെന്നും വിവരങ്ങള്‍ അറിയിക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ മികച്ചതാക്കിയെന്നും മന്ത്രി ഫേസ് ബുക്കില്‍ കുറിച്ചു.

arunjaitley

ഇന്ത്യയില്‍ കള്ളപ്പണവും ഒഴുകി വരുന്ന സാഹചര്യത്തില്‍ ഇങ്ങനെ ഒരുമാറ്റം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.കഴിഞ്ഞ നികുതി വെട്ടിപ്പുകള്‍ നിരീക്ഷിക്കും.വെളിപ്പെടുത്താത്ത വിദേശ ആസ്തിയുള്ളവരുടെയും വിവരങ്ങള്‍ നിരിക്ഷണത്തിലായിരിക്കും.

ഇന്ത്യ കൂടുതല്‍ നിക്ഷേപ സൗഹൃദമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ ഘട്ടം ഘട്ടമായി കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിന്നതിനും വേണ്ടി നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. ഇതിന് പുറമെ നാലു വര്‍ഷത്തേക്കുള്ള ഇളവുകള്‍ 25 ശതമാനമായി കുറച്ചിട്ടുണ്ട്.

അതേസമയം, ആദായനികുതി വകുപ്പില്‍ സോഫ്റ്റ്‌വെയര്‍ അപ്ഗ്രഡേഷന്‍ നടക്കുന്നതുമൂലം പാന്‍ നമ്പര്‍ അനുവദിക്കുന്ന നടപടികള്‍ ഇന്നുമുതല്‍ അഞ്ചു ദിവസത്തേക്കു മരവിപ്പിച്ചു. എന്നാല്‍, ഓണ്‍ലൈന്‍ വഴി ഉള്‍പ്പെടെ പുതിയ പാന്‍ അപേക്ഷകള്‍ സ്വീകരിക്കുന്നതിനു തടസ്സമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

English summary
The Center is at an advanced stage to make it mandatory for people to furnish PAN (Permanent Account Number) Card details for cash transactions beyond a certain limit to check generation of domestic black money.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X