സ്വത്ത് വാങ്ങുന്നതിനും പാന്‍കാര്‍ഡ് വേണം, പുതുവര്‍ഷത്തില്‍ പാന്‍കാര്‍ഡ് ഇല്ലാതെ രക്ഷയില്ല!
ദില്ലി: ഇനി പാന്‍കാര്‍ഡ് ഇല്ലാതെ ഒരും കളിയും ഇല്ല കെട്ടോ.. ഇന്ത്യയില്‍ 50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കി. പത്തുലക്ഷം രൂപയ്ക്ക് മുകളില്‍ സ്വത്ത് വാങ്ങുന്നതിനും വില്‍ക്കുന്നതിനും
ഇനി പാന്‍കാര്‍ഡ് കൂടിയേ തീരൂ. ഹോട്ടല്‍ ബില്ലുകളും, വിദേശ യാത്രാ ബില്ലുകളുമുള്‍പ്പെടെ 50,000 രൂപയ്ക്ക് മുകളിലുള്ള പല പണമിടപാടുകള്‍ക്കും പുതുവര്‍ഷം മുതല്‍ പാന്‍കാര്‍ഡ് നിര്ബന്ധമാക്കിയെന്നാണ് പറയുന്നത്.
രണ്ടുലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണം വാങ്ങണമെങ്കിലും പാന്‍കാര്‍ഡ് വേണം. കള്ളപ്പണത്തിന്റെ ഇടപാടുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധന്‍യോജന പദ്ധതി പ്രകാരം എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്.

രണ്ടുലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ പണമിടപാടുകള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് നേരത്തെ മന്ത്രി അരുണ്‍ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. പാന്‍കാര്‍ഡ് ഇല്ലാത്തവര്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കണം. എന്നാല്‍, ആ ഫോമില്‍ തെറ്റായ വിവരം രേഖപ്പെടുത്തി നികുതി വെട്ടിച്ചാല്‍ ഏഴ് വര്‍ഷം വരെ കഠിന തടവ് ലഭിക്കാം.
സ്ഥിര നിക്ഷേപത്തിനു പുറമെ സേവിങ്സ് നിക്ഷേപം ആരംഭിക്കുന്നതിനും ഇനിമുതല്‍ പാന്‍കാര്‍ഡ് വേണം. സഹകരണ ബാങ്കില്‍ 50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്കും പാന്‍കാര്‍ഡ് ഇല്ലാതെ രക്ഷയില്ല. രണ്ടുലക്ഷം രൂപയ്ക്ക് മുകളില്‍ വിലവരുന്ന ഒരു ഫര്‍ണിച്ചര്‍ വാങ്ങണമെങ്കിലും പാന്‍കാര്‍ഡ് വേണമെന്നാണ് പറയുന്നത്.
-
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി












Click it and Unblock the Notifications