കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വത്ത് വാങ്ങുന്നതിനും പാന്‍കാര്‍ഡ് വേണം, പുതുവര്‍ഷത്തില്‍ പാന്‍കാര്‍ഡ് ഇല്ലാതെ രക്ഷയില്ല!

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: ഇനി പാന്‍കാര്‍ഡ് ഇല്ലാതെ ഒരും കളിയും ഇല്ല കെട്ടോ.. ഇന്ത്യയില്‍ 50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകള്‍ക്ക് പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കി. പത്തുലക്ഷം രൂപയ്ക്ക് മുകളില്‍ സ്വത്ത് വാങ്ങുന്നതിനും വില്‍ക്കുന്നതിനും
ഇനി പാന്‍കാര്‍ഡ് കൂടിയേ തീരൂ. ഹോട്ടല്‍ ബില്ലുകളും, വിദേശ യാത്രാ ബില്ലുകളുമുള്‍പ്പെടെ 50,000 രൂപയ്ക്ക് മുകളിലുള്ള പല പണമിടപാടുകള്‍ക്കും പുതുവര്‍ഷം മുതല്‍ പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കിയെന്നാണ് പറയുന്നത്.

രണ്ടുലക്ഷം രൂപയ്ക്ക് മുകളില്‍ സ്വര്‍ണം വാങ്ങണമെങ്കിലും പാന്‍കാര്‍ഡ് വേണം. കള്ളപ്പണത്തിന്റെ ഇടപാടുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനം എടുത്തത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ധന്‍യോജന പദ്ധതി പ്രകാരം എല്ലാ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്.

pan-card

രണ്ടുലക്ഷം രൂപയ്ക്ക് മുകളിലുള്ള എല്ലാ പണമിടപാടുകള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് നേരത്തെ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. പാന്‍കാര്‍ഡ് ഇല്ലാത്തവര്‍ ഒരു ഫോം പൂരിപ്പിച്ച് നല്‍കണം. എന്നാല്‍, ആ ഫോമില്‍ തെറ്റായ വിവരം രേഖപ്പെടുത്തി നികുതി വെട്ടിച്ചാല്‍ ഏഴ് വര്‍ഷം വരെ കഠിന തടവ് ലഭിക്കാം.

സ്ഥിര നിക്ഷേപത്തിനു പുറമെ സേവിങ്‌സ് നിക്ഷേപം ആരംഭിക്കുന്നതിനും ഇനിമുതല്‍ പാന്‍കാര്‍ഡ് വേണം. സഹകരണ ബാങ്കില്‍ 50,000 രൂപയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്കും പാന്‍കാര്‍ഡ് ഇല്ലാതെ രക്ഷയില്ല. രണ്ടുലക്ഷം രൂപയ്ക്ക് മുകളില്‍ വിലവരുന്ന ഒരു ഫര്‍ണിച്ചര്‍ വാങ്ങണമെങ്കിലും പാന്‍കാര്‍ഡ് വേണമെന്നാണ് പറയുന്നത്.

English summary
Furnishing PAN will be mandatory from Friday for cash transactions such as hotel or foreign travel bills exceeding Rs 50,000 - a move aimed at curbing the black money menace.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X