കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നിലധികം പാന്‍ കാര്‍ഡ് കൈയ്യില്‍ വെക്കുന്നത് കുറ്റകരം; തെറ്റായ നമ്പര്‍ നല്‍കിയാല്‍ പതിനായിരം പിഴ

Google Oneindia Malayalam News

ദില്ലി: നിരവധി ബാങ്കിംഗ് സാമ്പത്തിക ഇടപാടുകള്‍ക്ക് തിരിച്ചറിയല്‍ രേഖയായി നമ്മള്‍ പ്രധാനമായും നല്‍കുന്നത് പാന്‍ കാര്‍ഡാണ്. എന്നാല്‍ തെറ്റായ പാന്‍ വിവരങ്ങള്‍ നല്‍കിയാല്‍ ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 272 ബി പ്രകാരം കുറ്റകരമാണ്. പാന്‍ കാര്‍ഡിലെ പത്തക്ക നമ്പര്‍ തെറ്റായി നല്‍കിയാല്‍ പതിനായിരം രൂപ വരെ പിഴ ഈടാക്കും. ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് (www.incometaxindia.gov.in) പ്രകാരം, റൂള്‍ 114 ബി അനുസരിച്ച് 18 ഓളം ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, കോണ്‍സുലാര്‍ ഓഫീസുകള്‍ എന്നിവയിലൊഴികെയുള്ള വ്യക്തികള്‍ പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടത് നിര്‍ബന്ധിതമാണ്. ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ള മോട്ടോര്‍ വാഹനം വാങ്ങലും വില്‍പനയും, ബാങ്ക് അക്കൗണ്ട് തുറക്കല്‍, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് അപേക്ഷ, ഡീമാറ്റ് അക്കൗണ്ട് തുറക്കല്‍, 50,000 രൂപയില്‍ കൂടുതല്‍ തുക അടയ്ക്കല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

മറ്റ് ഇടപാടുകള്‍ ഇവയാണ്

1. ഒരു ഡിപോസിറ്ററി, പങ്കാളി, സെക്യൂരിറ്റികളുടെ സൂക്ഷിപ്പുകാരന്‍ അല്ലെങ്കില്‍ സെബി ഉള്ള വ്യക്തി എന്നിവരുമായി ചേര്‍ന്ന് ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നത്.

2. ഹോട്ടലില്‍ അല്ലെങ്കില്‍ റെസ്റ്റോറന്റില്‍ 50,000 രൂപയില്‍ കൂടുതലുള്ള തുക ബില്‍ അടക്കുമ്പോള്‍.

3. ഏതെങ്കിലും വിദേശ രാജ്യത്തേക്കുള്ള യാത്രയുമായി ബന്ധപ്പെട്ട് 50,000 രൂപയില്‍ കൂടുതല്‍ തുകയുടെ പണമടയ്ക്കല്‍ അല്ലെങ്കില്‍ ഏതെങ്കിലും സമയത്ത് ഏതെങ്കിലും വിദേശ കറന്‍സി വാങ്ങുന്നതിനുള്ള പണമടയ്ക്കല്‍.

ഇന്ത്യയ്‌ക്കെതിരായ പ്രചരണത്തിനിടെ പാകിസ്താന്‍ മ്യൂസിയത്തില്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ പ്രതിമഇന്ത്യയ്‌ക്കെതിരായ പ്രചരണത്തിനിടെ പാകിസ്താന്‍ മ്യൂസിയത്തില്‍ അഭിനന്ദന്‍ വര്‍ത്തമാന്റെ പ്രതിമ

 pancard

4. മ്യൂച്വല്‍ ഫണ്ടിലേക്ക് യൂണിറ്റുകള്‍ വാങ്ങുന്നതിനായി 50,000 രൂപയില്‍ കൂടുതലുള്ള തുക അടയ്ക്കല്‍

5. ഡിബഞ്ചറുകളോ ബോണ്ടുകളോ വാങ്ങുന്നതിനായി കമ്പനിയിലേക്കോ സ്ഥാപനത്തിലേക്കോ 50,000 രൂപയില്‍ കൂടുതലുള്ള തുക അടയ്ക്കല്‍.

6. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇഷ്യു ചെയ്ത ബോണ്ടുകള്‍ വാങ്ങുന്നതിനായി 50,000 രൂപയില്‍ കൂടുതലുള്ള തുക ചിലവാക്കുമ്പോള്‍

7. ബാങ്ക് ഡ്രാഫ്റ്റുകള്‍ വാങ്ങുന്നതിനോ ബാങ്കിംഗ് കമ്പനിയില്‍ നിന്നോ സഹകരണ ബാങ്കില്‍ നിന്നോ പേ ഓര്‍ഡറുകള്‍ അല്ലെങ്കില്‍ ബാങ്കറുടെ ചെക്കുകള്‍ വാങ്ങുന്നതിന് ഒരു ദിവസം 50,000 രൂപ അടയ്ക്കുമ്പോള്‍.

8. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള ഷെയറുകള്‍ ഒഴികെയുള്ള സെക്യൂരിറ്റികള്‍ വില്‍ക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള കരാര്‍.

9. മുകളില്‍ സൂചിപ്പിച്ചവ ഒഴികെയുള്ള ഏതെങ്കിലും തരത്തിലുള്ള ചരക്കുകളുടെയോ സേവനങ്ങളുടെയോ വില്‍പ്പനയ്‌ക്കോ വാങ്ങലിനോ 2 ലക്ഷം രൂപ ചെലവായാല്‍.

മഹാരാഷ്ട്ര; സോണിയയെ കാണാന്‍ ശിവസേന നേതാവ് ദില്ലിക്ക്; ചാടിക്കയറി പിന്തുണ നല്‍കില്ലെന്ന് എന്‍സിപിമഹാരാഷ്ട്ര; സോണിയയെ കാണാന്‍ ശിവസേന നേതാവ് ദില്ലിക്ക്; ചാടിക്കയറി പിന്തുണ നല്‍കില്ലെന്ന് എന്‍സിപി

1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139 എ പ്രകാരം ഒരാള്‍ക്ക് ഒരു പാന്‍ കാര്‍ഡ് മാത്രമേ ഉണ്ടാകൂ. പാന്‍ ഉടമ തന്റെ വിലാസം മാറ്റിയാലും പാന്‍ അതേപടി തുടരും. ആധാറും പാനും ഇപ്പോള്‍ പരസ്പരം മാറ്റാവുന്നവയാണ്. എന്നാല്‍ പാനിന് പകരമായി തെറ്റായ ആധാര്‍ നല്‍കിയാല്‍ 10,000 രൂപ പിഴയും ഈടാക്കും. അതേസമയം ഒന്നിലധികം പാന്‍ കാര്‍ഡ് കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. രണ്ടോ അതിലധികമോ പാന്‍ കാര്‍ഡുകളുമായി പിടിക്കപ്പെട്ടാല്‍ നിയമ നടപടിയോ സാമ്പത്തിക പിഴയോ നേരിടേണ്ടിവരും. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 272 ബി അനുസരിച്ച്, ഒന്നിലധികം പാന്‍ കൈവശം വച്ചാല്‍ 10,000 രൂപ പിഴ ഈടാക്കും. അതിനാല്‍, നിങ്ങള്‍ക്ക് രണ്ടോ അതിലധികമോ പാന്‍ ഉണ്ടെങ്കില്‍ അധിക പാന്‍ സമര്‍പ്പിക്കണം. അധിക പാന്‍ ഓണ്‍ലൈന്‍ വഴിയും സമര്‍പ്പിക്കാവുന്നതാണ്.

English summary
pan card rules; wrong pan number leads to heavy penalty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X