കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനജി ഉപതിരഞ്ഞെടുപ്പ്: മനോഹർ പരീക്കറിന്റെ മകനെ തഴഞ്ഞ് ബിജെപി!!

Array

Google Oneindia Malayalam News

പനജി: പനജി ഉപതിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറിന്റെ മകന് സീറ്റ് നിഷേധിച്ച് ബിജെപി. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ഊഹാപോഹങ്ങൾക്ക് അവസാനമിട്ടുകൊണ്ടാണ് ഉത്പൽ പരീക്കറിനെ തള്ളി മുൻ എംഎൽഎ സിദ്ധാർത്ഥ് കുൻകൊലിനേക്കറിനെ മത്സരിപ്പിക്കാനുള്ള ബിജെപിയുടെ നീക്കം. മെയ് 19നാണ് തിരഞ്ഞെടുപ്പ്. ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ നിര്യാണത്തോടെയാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

40 സീറ്റുകള്‍ യുപിയില്‍ ബിജെപി കൈവിടും...കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും നേട്ടമുണ്ടാക്കും40 സീറ്റുകള്‍ യുപിയില്‍ ബിജെപി കൈവിടും...കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും നേട്ടമുണ്ടാക്കും

മാർച്ച് 17നായിരുന്നു രോബാധിതനായി കഴിഞ്ഞിരുന്ന പരീക്കർ മരണമടയുന്നത്. ബിജെപിയുടെ കേന്ദ്ര ഇലക്ഷൻ കമ്മറ്റി സെക്രട്ടറി ജഗത് പ്രകാശ് നദ്ദയാണ് ഞായറാഴ്ച കുൻകൊലിനേക്കറുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുന്നത്. ബിജെപി വെബ്സൈറ്റിൽ ഇത് സംബന്ധിച്ച് പ്രസ്താവനയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2017ലെ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയിച്ച സീറ്റാണ് കുൻകൊലിനേക്കർ മനോഹർ പരീക്കറിനായി മെയ് 10ന് ഒഴിഞ്ഞു കൊടുത്തത്. 40അംഗ ഗോവ നിയമനിർമാണ സഭയിലേക്ക് പ്രവേശിക്കാൻ മത്സരിക്കുന്നതിന് വേണ്ടിയായിരുന്നു അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. ബിജെപിക്ക് ഗോവ ഫോർവേർഡ് പാർട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി എന്നിവയുമായി ബിജെപി സഖ്യം രൂപീകരിക്കേണ്ടതായി വന്ന സാഹചര്യത്തിലാണ് കേന്ദ്ര പ്രതിരോധമന്ത്രിയായിരുന്ന പരീക്കർ മന്ത്രി സ്ഥാനം രാജിവെക്കുന്നത്. തുടർന്ന് പനജി മണ്ഡലത്തിൽ നിന്ന് മത്സരിച്ച് ഗോവ മുഖ്യമന്ത്രിയായി അധികാരത്തിലെത്തുന്നത്.

English summary
Panaji bypolls: BJP denies ticket to Parrikar's son, fields former MLA.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X