കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരിടത്തും കള്ളപ്പണമില്ല; വാര്‍ത്തകള്‍ നിഷേധിച്ച് അമിതാഭ് ബച്ചന്‍

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: തനിക്ക് പനാമയില്‍ കള്ളപ്പണമുണ്ടെന്ന വാര്‍ത്ത ബോളിവുഡ് ബിഗ്ബി അമിതാഭ് ബച്ചന്‍ നിഷേധിച്ചു. വാര്‍ത്ത പുറത്തുവന്ന് രണ്ടാമത്തെ ദിവസമാണ് തന്റെ മാധ്യമ മാനേജര്‍ വഴി ഇറക്കിയ പത്രകുറിപ്പിലുടെ ബിഗ് ബി വിശദീകരണം നല്‍കിയത്. തനിക്ക് ഒരിടത്തും കള്ളപ്പണമില്ലെന്നും വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

വിദേശത്ത് ചെലവഴിച്ച പണത്തിന്റെ ഉള്‍പ്പെടെ കണക്കുകള്‍ നല്‍കുന്നയാളാണ് താന്‍. തന്റെ പേര് മറ്റാരെങ്കിലും ദുരുപയോഗം ചെയ്തതായിരിക്കാം. പനാമയില്‍ തനിക്ക് ഓഹരി പങ്കാളിത്തമുണ്ടെന്നു പറയുന്ന കമ്പനികളെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

amitabh-bachchan

ഇന്ത്യയിലെ അഞ്ഞൂറോളം പ്രമുഖര്‍ക്കും ലോകത്തെ പ്രശസ്തരായവര്‍ക്കും പനാമയില്‍ കള്ളപ്പണമുണ്ടെന്ന വാര്‍ത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്. ചലച്ചിത്ര താരങ്ങളായ അമിതാഭ് ബച്ചന്‍, ഐശ്വര്യ റായ്, അദാനി ഗ്രൂപ്പിന്റെ തലവന്‍ ഗൗതം അദാനിയുടെ മൂത്ത സഹോദരന്‍ വിനോദ് അദാനി, മുംബൈ അധോലോക നായകനായിരുന്ന പരേതനായ ഇക്ബാല്‍ മിര്‍ച്ചി തുടങ്ങിയ ഇന്ത്യക്കാരുടെ പേരുകള്‍ പട്ടികയിലുണ്ടായിരുന്നു.

കൂടാതെ, ലോക ഫുട്‌ബോളര്‍ ലയണല്‍ മെസ്സി, റഷ്യന്‍ പ്രസിഡന്റ് വല്‍ഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്, പാക്ക് പ്രധാനമന്ത്രി നവാസ് ഷരീഫ് എന്നിവര്‍ ഉള്‍പ്പെടെ ഒരു ഡസനോളം രാഷ്ട്രത്തലവന്മാരും എഴുപതോളം രാജ്യങ്ങളിലെ 128 ഉന്നത രാഷ്ട്രീയ നേതാക്കളും പനാമയില്‍ കള്ളപ്പണം നിക്ഷേപിച്ചതായാണ് റിപ്പോര്‍ട്ട്.

English summary
Panama Paper leaks: Amitabh Bachchan denies link with offshore companies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X