Get Updates
Get notified of breaking news, exclusive insights, and must-see stories!

പനാമ അനധികൃത നിക്ഷേപത്തില്‍ തിരുവനന്തപുരം സ്വദേശിയുടെ പേരും

ദില്ലി; സിംഗപൂരിലുള്ള തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യുവും പനാമ
അനധികൃത നിക്ഷേപം നടത്തിയവരില്‍ ഉള്‍പെട്ടിട്ടുള്ളതായി വിവരം. അനധികൃത നിക്ഷേപത്തിന് സഹായമൊരുക്കിയ പാനമയിലെ നിയമകാര്യ സ്ഥാപനമായ മൊസാക് ഫോര്‍സേകയിലെ രേഖകളില്‍ ജോര്‍ജ് മാത്യുവിന്റെസിംഗപ്പൂരിലെയും കേരളത്തിലെയും വിലാസങ്ങള്‍ ചേര്‍ത്തിട്ടുണ്ട്.

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടാണ് ജോര്‍ജ് മാത്യു. ബ്രിട്ടീഷ് വെര്‍ജിന്‍ ഐലന്റുകളിലെ കമ്പനികളില്‍ നിക്ഷേപമുള്ളതായാണ് രേഖകള്‍ വെളിപ്പെടുത്തുന്നത്. 12 വര്‍ഷമായി വിദേശത്ത് താമസിക്കുന്ന തനിക്ക് ഇന്ത്യയിലെ നികുതി നിയമങ്ങള്‍ ബാധകമല്ലെന്നാണ് ജോര്‍ജിന്റെ വിശദീകരണം.

Panama Papers

പനാമ പേപ്പേഴ്‌സ് കള്ളപ്പണം വെളിപ്പെടുത്തിയതിനു പിന്നാലെ ഐസ്‌ലാന്റ് പ്രധാനമന്ത്രി ഗണ്‍ലോക്‌സണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കുകയുണ്ടായി. കടുത്ത പ്രതിഷേധമാണ് ഗണ്‍ലോക്‌സണെചതിരെ രാജ്യത്ത് ഉയര്‍ന്നത്. യുഎസ് സന്ദര്‍ശനത്തിലായിരുന്ന ഗണ്‍ലോക്‌സണ്‍ തനിക്കെതിരായ റിപപ്പോര്‍ട്ട് പുറത്തു വന്ന സ്ഥിതിക്ക് യാത്ര വെട്ടി ചുരുക്കി സ്വരാജ്യത്തേക്ക് മടങ്ങുകയായിരുന്നു.

പ്രശസ്തരായ ലോക നേതാക്കളുടെയും ചലച്ചിത്ര താരങ്ങളുടെയും വ്യവസായികളുടെയും ശതകോടികളുടെ കള്ളപ്പണ നിക്ഷേപമാണ് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നത്. ഇതില്‍ ഇന്ത്യയില്‍ നിന്ന് നടന്‍ അമിതാഭ് ബച്ചന്‍. ബച്ചന്റെ മരുമകളും നടിയുമായ ഐശ്വര്യ റായ്, ഡിഎല്‍എഫ് കമ്പനി ഉടമ കെപി സിങ്, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, അപ്പോളോ ടയേര്‍സ് പ്രമോട്ടര്‍ സമീര്‍ ഗേഹ്ലോട്ട്, ശിശിര്‍ ബജോരിയ, അനപരാഗ് കെജ്രിവാള്‍ എന്നിവരും ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+