• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഹൈക്കും പിവിആറും വരെ.... പാനമ പേപ്പര്‍ കത്തുന്നു.... ഇന്ത്യന്‍ കമ്പനികള്‍ക്ക് കള്ളപ്പണം!!

ദില്ലി: പാനമ പേപ്പര്‍ റിപ്പോര്‍ട്ടില്‍ നേരത്തെ ഇന്ത്യയിലെ പ്രമുഖര്‍ക്ക് വിദേശത്ത് പലവിധ ഇടപാടുകളുമുണ്ടെന്ന് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഇതൊക്കെ അവര്‍ നിഷേധിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കൂടുതല്‍ പേരുടെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ജര്‍മന്‍ മാധ്യമം സുഡെദ്‌ഷെ സെയ്തുങ് . ഇന്ത്യയിലെ വമ്പന്‍ കമ്പനി ഉടമകള്‍ക്ക് കള്ളപണ ഇടപാടുകളുണ്ടെന്നാണ് പാനമ പേപ്പറുകള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ അമിതാഭ് ബച്ചനും മരുമകള്‍ ഐശ്വര്യാ റായിക്കും വിദേശത്ത് സ്വത്തുക്കളുണ്ടെന്ന് മുമ്പ് വന്ന പാനമ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടായിരുന്നു. ഇത് വലിയ വിവാദമുണ്ടാക്കിയിരുന്നു. പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ കസേര വരെ തെറിച്ചത് ഈ കേസിനെ തുടര്‍ന്നാണ്. പുതിയ പട്ടിക പുറത്തുവന്നതോടെ വമ്പന്‍മാരെല്ലാം ശരിക്കും കുടുങ്ങുമെന്ന് ഉറപ്പാണ്.

12000 രേഖകള്‍

12000 രേഖകള്‍

പാനമയുടെ നിയമവിഭാഗമായ മൊസാക്ക് ഫോന്‍സെക്കയാണ് റിപ്പോര്‍ട്ട് പൊതുമധ്യത്തില്‍ കൊണ്ടുവന്നത്. പുതിയ 12 ലക്ഷം രേഖകളാണ് ഇവരുടെ കൈവശമുള്ളത്. ഈ രേഖകള്‍ ജര്‍മന്‍ മാധ്യമം വഴിയാണ് പുറത്തുവിടുന്നത്. പുതിയ റിപ്പോര്‍ട്ടില്‍ 12000 രേഖകള്‍ ഇന്ത്യക്കാരെ കുറിച്ചുള്ളതാണ്. ഉന്നതരായ ബിസിനസ് മേധാവികളാണ് ഇതിലുള്ളത്. 2016ല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 500 ഇന്ത്യക്കാരുടെ പേരുകളുണ്ടായിരുന്നു. നേരത്തെ പുറത്തുവിട്ട രേഖയിലുള്ള 426 ഇന്ത്യക്കാരെ ഇപ്പോള്‍ സര്‍ക്കാര്‍ നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്. ആയിരം കോടിയുടെ കള്ളപണം കണ്ടെത്തുകയും ചെയ്തിരുന്നു.

പിവിആറും ഹൈക്കും.....

പിവിആറും ഹൈക്കും.....

ഇന്ത്യയിലെ പ്രമുഖ മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആര്‍ സിനിമാസിന്റെ ഉടമ അജയ് ബിജ്‌ലിയും അദ്ദേഹത്തിന്റെ കുടുംബവും പാനമ പേപ്പറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രുഖ മെസഞ്ചര്‍ ആപ്പായ ഹൈക്കിന്റെ സിഇഒ കെവിന്‍ ഭാരതി മിത്തലും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇയാള്‍ ഭാരതി എയര്‍ടെലിന്റെ ചെയര്‍മാന്‍ സുനില്‍ മിത്തലിന്റെ മകനാണ്. ഏഷ്യന്‍ പെയിന്റ്‌സ് പ്രമോട്ടര്‍ അശ്വിന്‍ ദാനിയുടെ മകന്‍ ജലജ് അശ്വിന്‍ ദാനിയും ഈ പട്ടികയിലുണ്ട്. ഈ മൂന്ന് പ്രമുഖരുടെ പേരുകള്‍ പ്രത്യേകം എടുത്ത് പറയുന്നുണ്ട്.

അമിതാഭ് ബച്ചനും....

അമിതാഭ് ബച്ചനും....

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടിനെ പല പ്രമുഖരും തള്ളിയിരുന്നു. ഇവരുടെ വിശദാംശങ്ങള്‍ അടക്കം പുതിയ റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്ക് വിദേശത്ത് കണക്കില്‍പ്പെടാത്ത സ്വത്തുകളും ആദായ നികുതി വകുപ്പ് അറിയാതെ പ്രത്യേകം അക്കൗണ്ടുകളും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. സണ്‍ഗ്രൂപ്പ് ഉടമ നന്ദ് ലാല്‍ കെമ്പ്കയുടെ മകന്‍ ശിവ് വിക്രം കെമ്പക്കയും പ്രമുഖ നടന്‍ അമിതാഭ് ബച്ചനും പട്ടികയിലുണ്ട്. അമിതാഭ് ബച്ചന്‍ ബ്രിട്ടനിലെ മൂന്ന് കമ്പനികളുടെ ഡയറക്ടറാണെന്ന് വെളിപ്പെടുത്തുന്നു. എന്നാല്‍ ഇക്കാര്യം അമിതാഭ് നിഷേധിച്ചിട്ടുണ്ട്.

ലയണല്‍ മെസ്സി വരെ....

ലയണല്‍ മെസ്സി വരെ....

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന പ്രസിഡന്റ് മൗറീഷ്യോ മാക്രിയുടെ കുടുംബാംഗങ്ങളും പട്ടികയിലുണ്ട്. ഇവര്‍ക്ക് രണ്ടുപേര്‍ക്കും വിദേശത്ത് അനധികൃതമായി അക്കൗണ്ടുണ്ടെന്നാണ് സൂചന. പ്രമുഖ ഫ്രഞ്ച് ആഭരണ വ്യാപാരിയായ പിയറെ കാര്‍ട്ടിയര്‍ കടലാസ് കമ്പനിയുണ്ടാക്കി നികുതി വെട്ടിച്ചു എന്നും കണ്ടെത്തിയിട്ടുണ്ട്. മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയുടെ മകന്‍ ജെഹാംഗീര്‍ സൊറാബ്ജി വരെ പാനമ പേപ്പറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം ഇവര്‍ക്കെതിരെ കടുത്ത നടപടി വരുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഭീകരവാദ ബന്ധവും....

ഭീകരവാദ ബന്ധവും....

ഭീകരവാദികള്‍ വരെ വിദേശ രാജ്യങ്ങളില്‍ കള്ളപണം നിക്ഷേപിക്കുകയും കമ്പനികള്‍ സ്വന്തമാക്കുകയും ചെയ്യുന്നുണ്ട്. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി ആയിരുന്ന ഹജ്‌റ ഇഖ്ബാള്‍ മേമന്റെ ഭാര്യ ഇഖ്ബാല്‍ മിര്‍ച്ചിക്കും വിദേശത്ത് സ്വത്തുക്കളുണ്ട്. അതേസമയം നേരത്തെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ ചില ഇന്ത്യന്‍ കമ്പനികള്‍ അനധികൃതമായി നടത്തിയിരുന്നവയെ സ്വന്തം കമ്പനിയുമായി ലയിപ്പിക്കുകയും ചെയ്തു. ഇതോടെ നിയമനടപടി ഒഴിവാക്കാ3ന്‍ സാധിക്കും. നേരത്തെയുണ്ടായിരുന്ന ഇന്ത്യക്കാരുടെ കണക്കില്‍പ്പെടാത്ത സ്വത്തുക്കള്‍ 1088 കോടിയാണെന്നാണ് സര്‍ക്കാരിന്റെ കണക്ക്. എന്നാല്‍ ഇതിന്റെ എത്രയോ മടങ്ങാണ് ഇനിയും കണ്ടെത്താനുള്ളതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

40 കോടിയുടെ മയക്കുമരുന്നും നിരോധിത നോട്ടുകളുമായി ബിജെപി നേതാവ് പിടിയില്‍; ആയുധങ്ങളും പിടിച്ചെടുത്തു

പാനമ കേസ്; ഐശ്വര്യ റായിയേയും അമിതാഭ് ബച്ചനേയും ചോദ്യം ചെയ്യും, കാരണം...

English summary
New leak reveals fresh 12,000 documents linked to Indians
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X