കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫായിലിന്‍ ചുഴലിക്കാറ്റ്; ചരക്ക് കപ്പല്‍ കാണാതായി

  • By Meera Balan
Google Oneindia Malayalam News

കൊല്‍ക്കത്ത: ഫായിലിന്‍ ചുഴലിക്കാറ്റില്‍ പനാമേനിയന്‍ ചരക്ക് കപ്പല്‍ കാണാതായതായി സൂചന. എംവി ബിംഗോ എന്ന ചരക്ക് കപ്പലാണ് കാണാതായത്. കൊല്‍ക്കത്തയിലെ സാഗറിനടുത്ത് കപ്പല്‍ ജീവനക്കാരെ ലൈഫ് ബോട്ടില്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. അതിനാലാണ് കപ്പല്‍ മുങ്ങിയെന്ന് സംശയിക്കാന്‍ കാരണമെന്ന് കൊല്‍ക്കത്ത പോര്‍ട്ടിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 20 ജീവനക്കാരണ് കപ്പലില്‍ ഉണ്ടായിരുന്നത്.

സാഗറിന് കിഴക്ക് 25 കിലോമീറ്റര്‍ അകലെയായിട്ടാണ് കപ്പല്‍ കാണാതായത്.ഒക്ടോബര്‍ 12 നാണ് സംഭവം. 8000 ടണ്‍ ഇരുമ്പയിരുമായി സാഗറില്‍ നിന്ന് ചൈനയിലേയ്ക്ക് ഒക്ടോബര്‍ 11 ന് യാത്ര തിരിച്ചതായിരുന്നു കപ്പല്‍. കോസ്റ്റ് ഗാര്‍ഡും മറ്റും കപ്പലിനായുള്ള തെരച്ചില്‍ തുടരുകയാണ്. 19 ചൈനക്കാരും ഒരു ഇന്തൊനേഷ്യക്കാരനും ഉള്‍പ്പടെ ഇരുപത് ജീവനക്കാര്‍ കപ്പലില്‍ ഉണ്ടായിരുന്നു.2004 ലാണ് എംവി ബിംഗോ എന്ന ചരക്ക് കപ്പല്‍ നിര്‍മ്മിച്ചത്.

Phailin

ആന്ധ്ര ഒഡീഷ തീരത്തേയ്ക്ക് ആഞ്ഞടിച്ച ഫായിലിന്‍ ചുഴലിക്കാറ്റിന്റെ ശക്തികുറയുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ 48 മണിയ്ക്കൂര്‍ കൂടി മഴ തുടരും. കാറ്റ് ശക്തമായി വീശുമെന്ന് കണക്കാക്കപ്പെട്ടിരുന്ന ഗോപാല്‍പുരി (ഒഡീഷ) യില്‍ വൈദ്യുതി വിതരണവും , വാര്‍ത്താവിനിമയ സൗകര്യങ്ങളും തകരാറിലായതിനാല്‍ കൃത്യമായ വിവരങ്ങള്‍ യഥാസമയം ലഭിയ്ക്കുന്നില്ല.

English summary
A cargo ship MV Bingo is believed to have sunk in the rough seas caused by cyclonic storm Phailin with its crew on a lifeboat last sighted east of Sagar in West Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X