കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധ്യപ്രദേശില്‍ ബിജെപി നേതാക്കളെല്ലാം കോണ്‍ഗ്രസില്‍ ചേരുന്നു; ഞെട്ടലോടെ ബിജെപി, ജനപ്രതിനിധികള്‍...

Google Oneindia Malayalam News

ഭോപ്പാല്‍: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മധ്യപ്രദേശില്‍ ബിജെപിക്ക് ശക്തമായ തിരിച്ചടിയേല്‍ക്കുന്നു. ഒട്ടേറെ ബിജെപി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചെന്ന് വിവരം. ഇതില്‍ കൂടുതല്‍ പേരും ജനപ്രതിനിധികളാണ്. ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിന് സ്വാധീനം വര്‍ധിച്ചതാണ് ബിജെപി ജനപ്രതിനിധികളെ മാറ്റിചിന്തിപ്പിച്ചതത്രെ. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തിരഞ്ഞെടുക്കലും പ്രചാരണ പരിപാടികളും ബിജെപി ആസൂത്രണം ചെയ്യവെയാണ് നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍ ചേരുന്നത്. 15 വര്‍ഷത്തെ ബിജെപി ഭരണത്തിന് ശേഷം ഡിസംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തിരിച്ചുപിടിച്ച സംസ്ഥാനമാണ് മധ്യപ്രദേശ്. കോണ്‍ഗ്രസിന് പ്രതീക്ഷയും ബിജെപിക്ക് ആശങ്കയും നിറഞ്ഞ വാര്‍ത്തയാണ് വന്നിരിക്കുന്നത്.....

കോണ്‍ഗ്രസില്‍ ചേരുന്നത്

കോണ്‍ഗ്രസില്‍ ചേരുന്നത്

ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജന്‍പഥ് പ്രസിഡന്റുമാര്‍, സര്‍പാഞ്ചുമാര്‍ എന്നിവരാണ് ബിജെപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചത്. കമല്‍നാഥ് സര്‍ക്കാരിന്റെ നടപടികളില്‍ ആകൃഷ്ടരായിട്ടാണ് ഇവര്‍ കോണ്‍ഗ്രസില്‍ ചേരുന്നത് എന്നാണ് വിവരം. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യുന്നതാണിത്.

നൂറോളം നേതാക്കള്‍

നൂറോളം നേതാക്കള്‍

മുഖ്യമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തിലാണ് ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് അംഗത്വമെടുക്കുക എന്നാണ് വിവരം. ബിജെപിയുടെ 25 ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, 50 ജനപഥ് പഞ്ചായത്ത് അംഗങ്ങള്‍, സര്‍പാഞ്ചുമാര്‍ എന്നിവരാണ് കോണ്‍ഗ്രസില്‍ ചേരുന്നതെന്ന് കോണ്‍ഗ്രസ് ഓഫീസ് അറിയിച്ചു.

ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ് സ്വാധീനം വര്‍ധിക്കും

ഗ്രാമങ്ങളില്‍ കോണ്‍ഗ്രസ് സ്വാധീനം വര്‍ധിക്കും

ഗ്രാമീണ മേഖലിയലെ ബിജെപി നേതാക്കളാണ് കോണ്‍ഗ്രസ് അംഗത്വമെടുക്കാന്‍ പോകുന്നത്. ഇത് കോണ്‍ഗ്രസിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. മധ്യപ്രദേശിലെ ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസ് വീണ്ടും ആധിപത്യം ഉറപ്പിക്കുകയാണ്. ഗ്രാമീണര്‍ക്കിടയില്‍ ബിജെപിക്കുണ്ടായിരുന്ന പിന്തുണ പകുതിയായി കുറയുമെന്നാണ് സൂചനകള്‍.

മൂന്ന് സംസ്ഥാനങ്ങള്‍

മൂന്ന് സംസ്ഥാനങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. മധ്യപ്രദേശിന് പുറമെ ബിജെപി ഭരിച്ചിരുന്ന ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളും കോണ്‍ഗ്രസ് പിടിച്ചെടുത്തിരുന്നു. തിളക്കമാര്‍ന്ന വിജയം നേടിയത് ഛത്തീസ്ഗഡിലാണ്. ഇവിടെ മൂന്നില്‍ രണ്ട ഭൂരിപക്ഷം കോണ്‍ഗ്രസ് നേടി.

തിരഞ്ഞെടുപ്പ് തന്ത്രം

തിരഞ്ഞെടുപ്പ് തന്ത്രം

മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ഷകരെയും ന്യൂനപക്ഷങ്ങളെയും മതനേതാക്കളെയും സന്ന്യാസിമാരെയും കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു. എന്നാല്‍ പല ഗ്രാമീണ മേഖലിയിലും വേണ്ടത്ര തിളക്കമാര്‍ന്ന വിജയമായിരുന്നില്ല കോണ്‍ഗ്രസിന്. അതുകൊണ്ടുതന്നെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി തിരിച്ചുപിടിക്കുമെന്ന വിലയിരുത്തലുണ്ടായിരുന്നു.

 രാഷ്ട്രീയ ട്രെന്‍ഡ് മാറുകയാണ്

രാഷ്ട്രീയ ട്രെന്‍ഡ് മാറുകയാണ്

എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ വീണ്ടും രാഷ്ട്രീയ ട്രെന്‍ഡ് മാറുകയാണ്. ഗ്രാമീണ മേഖലയിലെ നേതാക്കളാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കൂടുതല്‍ തിരിച്ചടി ലഭിക്കുമെന്നാണ് കരുതുന്നത്.

 ബിഎസ്പി പിന്തുണ

ബിഎസ്പി പിന്തുണ

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കോണ്‍ഗ്രസിന് ലഭിച്ചിരുന്നില്ല. ബിഎസ്പിയുടെ ഒരംഗത്തിന്റെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. കൂടാതെ ചില സ്വതന്ത്രരും കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചുപിടിക്കുമെന്ന വിലയിരുത്തലുണ്ടായത്. പക്ഷേ, കാര്യങ്ങള്‍ മാറിമറിയുകയാണിപ്പോള്‍.

പാര്‍ട്ടി വിടുന്നവര്‍ പറയുന്നത്

പാര്‍ട്ടി വിടുന്നവര്‍ പറയുന്നത്

പഞ്ചായത്ത് രാജ് സംവിധാനത്തെ ബിജെപി തകര്‍ത്തുവെന്നാണ് പാര്‍ട്ടി വിടുന്നവരുടെ പ്രധാന ആരോപണം. പഞ്ചായത്തുകള്‍ക്ക് സ്വന്തമായി തീരുമാനമെടുക്കാന്‍ അനുവാദം നല്‍കിയിരുന്നില്ലെന്നും എല്ലാം സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയാണ് ചെയ്തതെന്നും അവര്‍ പറയുന്നു. തുടര്‍ന്നാണ് നേതാക്കള്‍ മുഖ്യമന്ത്രി കമല്‍നാഥുമായി ചര്‍ച്ച നടത്തിയത്.

കോണ്‍ഗ്രസ് ഉറപ്പുനല്‍കി

കോണ്‍ഗ്രസ് ഉറപ്പുനല്‍കി

പഞ്ചായത്തീരാജ് സംവിധാനത്തെ ബിജെപി സര്‍ക്കാര്‍ പൂര്‍ണമായും തകര്‍ത്തു. ഗ്രാമങ്ങളുടെ വികസന കാര്യങ്ങള്‍ പോലും തീരുമാനിക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ പുതിയ മുഖ്യമന്ത്രി കമല്‍നാഥുമായി തങ്ങള്‍ ചര്‍ച്ച നടത്തി. ദിഗ്‌വിജയ് സിങ് സര്‍ക്കാരിന്റെ കാലത്തുള്ളതു പോലെ പഞ്ചായത്ത് രാജ് സംവിധാനം പുനസ്ഥാപിക്കുമെന്ന് അദ്ദേഹം ഉറപ്പ് തന്നു. അതുകൊണ്ടാണ് കോണ്‍ഗ്രസില്‍ ചേരാന്‍തീരുമാനിച്ചതെന്ന് നര്‍സിങ്പൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സന്ദീപ് പട്ടേല്‍ പറഞ്ഞു.

 ഗ്രാമസഭകള്‍ പുനരുജ്ജീവിപ്പിക്കും

ഗ്രാമസഭകള്‍ പുനരുജ്ജീവിപ്പിക്കും

ഗ്രാമത്തിന്റെ വികസന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുന്ന ഗ്രാമസഭ സംവിധാനം 2000ത്തില്‍ ദിഗ്‌വിജയ് സിങ് സര്‍ക്കാരാണ് മധ്യപ്രദേശില്‍ നടപ്പാക്കിയത്. ജനങ്ങള്‍ക്ക് അഭിപ്രായം പറയാനുള്ള വേദിയായിരുന്നു അത്. ഈ സംവിധാനമാണ് ബിജെപി ഭരണത്തില്‍ നശിച്ചത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ പഞ്ചായത്തുകള്‍ക്ക് അധികാരം തിരിച്ചുതരുമെന്ന് ഉറപ്പ് നല്‍കിയെന്ന് മറ്റൊരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മന്‍മോഹന്‍ നാഗര്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് പറയുന്നു

കോണ്‍ഗ്രസ് നേതാവ് പറയുന്നു

രാഷ്ട്രപിതാവിന്റെ മോഹമാണ് ഗ്രാമങ്ങളുടെ വികസനം. ഗ്രമീണര്‍ക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവും അവസരവും വേണം. അതില്ലാതാക്കുകയായിരുന്നു കഴിഞ്ഞ 15 വര്‍ഷത്തെ ഭരണത്തിലൂടെ ബിജെപി ചെയ്തത്. അധികാരം പഞ്ചായത്തുകള്‍ക്ക് തിരിച്ചുനല്‍കുകയാണെന്നും പ്രദേശ് കോണ്‍ഗ്രസ് മീഡിയ കമ്മിറ്റി അധ്യക്ഷ ശോഭ ഓസ പറഞ്ഞു.

രാഹുലിന്റെ കോണ്‍ഗ്രസ് തീര്‍ത്തും വ്യത്യസ്തം; 15 ലക്ഷം പ്രവര്‍ത്തകരെ സമീപിക്കുന്നു, 393 മണ്ഡലങ്ങളില്‍രാഹുലിന്റെ കോണ്‍ഗ്രസ് തീര്‍ത്തും വ്യത്യസ്തം; 15 ലക്ഷം പ്രവര്‍ത്തകരെ സമീപിക്കുന്നു, 393 മണ്ഡലങ്ങളില്‍

English summary
Panchayat leaders from across Madhya Pradesh to join Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X