Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡിപ്പിച്ചാലെന്താ, പെണ്‍കുട്ടിയുടെ കാലുപിടിച്ചാല്‍ മാപ്പ് കിട്ടും! അപമാനകരമായ ശിക്ഷ

ബറേലി: ബലാത്സംഗം നടത്തിയ യുവാവിന് ശിക്ഷ നല്‍കാതെ വെറുതെവിട്ടു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് അപമാനകരമായ സംഭവം നടന്നത്. യുവതിയുടെ കാലില്‍ വീണ് മാപ്പ് പറഞ്ഞാല്‍ വെറുതെ വിടാമെന്ന് ഖാപ്പ് പഞ്ചായത്ത് പറയുകയായിരുന്നു. പോലീസ് സ്‌റ്റേഷനു മുന്നിലാണ് ഈ നാണക്കേടുണ്ടാക്കുന്ന ശിക്ഷ വിധിച്ചത്.

സംഭവത്തിനെതിരെ നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. 32കാരിയായ വിധവയാണ് പീഡനത്തിനിരയായത്. ഉച്ചഭക്ഷണം കഴിക്കാന്‍ സഹപ്രവര്‍ത്തകര്‍ പോയ തക്കം നോക്കി സൂപ്പര്‍വൈസര്‍ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ബലമായി പിടിച്ചുക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. സംഭവം നടന്നത് പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നുള്ള ഭീഷണിയുമുണ്ടായിരുന്നു.

rape

എന്നാല്‍, യുവതി പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. അതേസമയം, പോലീസ് യുവതിയുടെ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഗ്രാമ തലവനെത്തി യോഗം വിളിക്കുകയും പ്രതിയോട് യുവതിയുടെ കാലുപിടിച്ച് മാപ്പ് പറയാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഗ്രാമത്തിലെ പ്രധാനികളും പോലീസ് ഉദ്യോഗസ്ഥരും യുവതിയോട് കാട്ടിയ അനീതിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധിക്കുകയുമുണ്ടായി.

അതേസമയം, യുവതി സംഭവം ചൂണ്ടിക്കാട്ടി മീര്‍ഗണ്ഡ് പോലീസ് മേധാവിക്ക് കത്തെഴുതി. സംഭവം സത്യമാണെന്ന് തെളിഞ്ഞാല്‍ ഖാപ്പ് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടിയെടുക്കാന്‍ മീര്‍ഗണ്ഡ് പോലീസ് മേധാവി ഉത്തരവിട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+