പെണ്‍കുട്ടികള്‍ ജീന്‍സോ ഇറുകിയ വസ്ത്രമോ ധരിച്ചാല്‍ കുടുംബത്തിന് വിലക്ക്
ബാഗ്പത്: പെണ്‍കുട്ടികള്‍ ജീന്‍സോ ഇറുകിയ വസ്ത്രമോ ധരിച്ചാല്‍ കുടുംബത്തിന് ഊരുവിലക്ക് ഏര്‍പ്പെടുത്താന്‍ ഒരു പഞ്ചായത്തിന്റെ തീരുമാനം. ഉത്തര്‍ പ്രദേശിലെ ബാഗ്പത് ജില്ലയിലെ ബാവ്ലി ഗ്രാമത്തിലെ പഞ്ചായത്താണ് വിചിത്രമായ തീരുമാനവുമായി രംഗത്തെത്തിയത്. ഏതെങ്കിലും പെണ്‍കുട്ടികള്‍ പഞ്ചായത്ത് തീരുമാനം ലംഘിച്ചാല്‍ അവരുടെ കുടുംബത്തെ ഒന്നാകെ വിലക്കാനാണ് അംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.
സ്ത്രീവിരുദ്ധ തീരുമാനമാണെങ്കിലും പഞ്ചായത്ത് ചില നല്ല തീരുമാനങ്ങളും എടുത്തിട്ടുണ്ട്. പഞ്ചായത്ത് പരിധിയിലുള്ളവര്‍ സ്ത്രീധനം വാങ്ങരുതെന്നതാണ് മറ്റൊരു തീരുമാനം. മാത്രമല്ല, വിവാഹ വേളയില്‍ വലിയ തോതില്‍ പാട്ടും കൂത്തുമായി മറ്റുള്ളവര്‍ക്ക് ശല്യമാകരുതെന്നും നിര്‍ദ്ദേശിച്ചതായി പഞ്ചായത്ത് തലവന്‍ ഓംവീര്‍ പറഞ്ഞു.

വിലക്ക് ലംഘിക്കുന്നവരുടെ കുടുംബങ്ങളിലെ മരണാന്തര ചടങ്ങുകളിലും മറ്റും പങ്കെടുക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരം ഖാപ് പഞ്ചായത്തുകളുടെ തീരുമാനങ്ങള്‍ക്ക് നിയമ പിന്തുണയില്ലെങ്കിലും പ്രദേശത്തുള്ളവര്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. അനുസരിക്കാത്തവര്‍ക്ക് ഊരുവിലക്കും മറ്റും ലഭിക്കുന്നതിനാല്‍ പഞ്ചായത്തിനെതിരെ പ്രതികരിക്കാറുമില്ല.
പ്രദേശത്തെ പോലീസും മറ്റും ഇത്തരം പഞ്ചായത്തുകളുടെ ഉത്തരവിനെതിരെ ഇടപെടാറില്ല. ബലാത്സംഗക്കേസുകളും മറ്റും ഒതുക്കിതീര്‍ത്ത സംഭവങ്ങളില്‍ മാത്രമാണ് പോലീസ് ഇടപെടല്‍ ഉണ്ടായിട്ടുള്ളത്. പല സംഭവങ്ങളും പുറംലോകം അറിയാറില്ലെന്നതാണ് സത്യം. പോലീസില്‍ പരാതി നല്‍കുന്നവര്‍ക്ക് ഗ്രാമത്തില്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications