കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികള്‍ ജീന്‍സോ ഇറുകിയ വസ്ത്രമോ ധരിച്ചാല്‍ കുടുംബത്തിന് വിലക്ക്

  • By Anwar Sadath
Google Oneindia Malayalam News

ബാഗ്പത്: പെണ്‍കുട്ടികള്‍ ജീന്‍സോ ഇറുകിയ വസ്ത്രമോ ധരിച്ചാല്‍ കുടുംബത്തിന് ഊരുവിലക്ക് ഏര്‍പ്പെടുത്താന്‍ ഒരു പഞ്ചായത്തിന്റെ തീരുമാനം. ഉത്തര്‍ പ്രദേശിലെ ബാഗ്പത് ജില്ലയിലെ ബാവ്‌ലി ഗ്രാമത്തിലെ പഞ്ചായത്താണ് വിചിത്രമായ തീരുമാനവുമായി രംഗത്തെത്തിയത്. ഏതെങ്കിലും പെണ്‍കുട്ടികള്‍ പഞ്ചായത്ത് തീരുമാനം ലംഘിച്ചാല്‍ അവരുടെ കുടുംബത്തെ ഒന്നാകെ വിലക്കാനാണ് അംഗങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്.

സ്ത്രീവിരുദ്ധ തീരുമാനമാണെങ്കിലും പഞ്ചായത്ത് ചില നല്ല തീരുമാനങ്ങളും എടുത്തിട്ടുണ്ട്. പഞ്ചായത്ത് പരിധിയിലുള്ളവര്‍ സ്ത്രീധനം വാങ്ങരുതെന്നതാണ് മറ്റൊരു തീരുമാനം. മാത്രമല്ല, വിവാഹ വേളയില്‍ വലിയ തോതില്‍ പാട്ടും കൂത്തുമായി മറ്റുള്ളവര്‍ക്ക് ശല്യമാകരുതെന്നും നിര്‍ദ്ദേശിച്ചതായി പഞ്ചായത്ത് തലവന്‍ ഓംവീര്‍ പറഞ്ഞു.

panchayat-orders-girls-not-wear-jeans

വിലക്ക് ലംഘിക്കുന്നവരുടെ കുടുംബങ്ങളിലെ മരണാന്തര ചടങ്ങുകളിലും മറ്റും പങ്കെടുക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരം ഖാപ് പഞ്ചായത്തുകളുടെ തീരുമാനങ്ങള്‍ക്ക് നിയമ പിന്തുണയില്ലെങ്കിലും പ്രദേശത്തുള്ളവര്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്. അനുസരിക്കാത്തവര്‍ക്ക് ഊരുവിലക്കും മറ്റും ലഭിക്കുന്നതിനാല്‍ പഞ്ചായത്തിനെതിരെ പ്രതികരിക്കാറുമില്ല.

പ്രദേശത്തെ പോലീസും മറ്റും ഇത്തരം പഞ്ചായത്തുകളുടെ ഉത്തരവിനെതിരെ ഇടപെടാറില്ല. ബലാത്സംഗക്കേസുകളും മറ്റും ഒതുക്കിതീര്‍ത്ത സംഭവങ്ങളില്‍ മാത്രമാണ് പോലീസ് ഇടപെടല്‍ ഉണ്ടായിട്ടുള്ളത്. പല സംഭവങ്ങളും പുറംലോകം അറിയാറില്ലെന്നതാണ് സത്യം. പോലീസില്‍ പരാതി നല്‍കുന്നവര്‍ക്ക് ഗ്രാമത്തില്‍ കര്‍ശന വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്യും.

English summary
A village panchayat here has decided to boycott the families of girls who wear "jeans and tight clothes".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X