Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെയും മൂന്നു മക്കളെയും വെടിവെച്ചു കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

ചണ്ഡീഗഡ്: ഭാര്യയെയും മൂന്നു പെണ്‍കുട്ടികളെയും വെടിവെച്ചു കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യ ചെയ്തു. പഞ്ച്കുള ടൗളിനടുത്തുള്ള റാലി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും വെടിവെച്ചു കൊലപ്പെടുത്തിയ യുവാവ് പിന്നീട് മറ്റൊരു മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെയാണ് ഗ്രാമവാസികള്‍ സംഭവം അറിയുന്നത്. നേരം പുലര്‍ന്നിട്ടും വീട്ടുകാര്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കൊലപാതക വിവരം അറിയുന്നത്. ഉടന്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തിയാണ് വാതില്‍ ബലമായി തുറന്ന് വീടിനകത്തു കടക്കുന്നത്. ഭാര്യയും മക്കളും ഒരു മുറിയിലും യുവാവിനെ മറ്റൊരു മുറിയിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

gunshoot

വീടിനകത്തുനിന്നും രാത്രിയില്‍ ശബ്ദം കേട്ടിട്ടില്ലെന്ന് അയല്‍ക്കാര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഒരുപക്ഷെ പുലര്‍ച്ചെ എപ്പോഴെങ്കിലുമാകാം കൊലപാതകം നടന്നിരിക്കുക എന്ന നിഗമനത്തിലാണ് പോലീസ്. കൂട്ടക്കൊലപാതകത്തിന്റെ പ്രേരണ എന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. കേസ് അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തതില്‍ നിന്നും കാര്യമായ വിവരം ലഭിച്ചിട്ടില്ല. കുടുംബവഴക്ക് ആകാം കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+