ഹണിപ്രീത് സിങ്ങ് ഹരിയാണ പോലീസ് കസ്റ്റഡിയില്‍, പപ്പയുടെ ഏഞ്ചല്‍ സ്വയം കീഴടങ്ങി...
ദില്ലി: പഞ്ച്കുള കലാപവുമായി ബന്ധപ്പെട്ട് പോലീസ് തിരഞ്ഞു കൊണ്ടിരുന്ന ഹണിപ്രീത് സിങ്ങ് ഹരിയാന പോലീസിനു മുന്നിലെത്തി കീഴടങ്ങി. ഹണിപ്രീത് ഇപ്പോള്‍ ഹരിയാന പോലീസിന്റെ കസ്റ്റഡിയിലാണ്. ദില്ലി ഹൈക്കോതിയില്‍ ഹണിപ്രീത് സമര്‍മ്മിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പൊലീസിനെ വെട്ടിച്ച് ഒളിച്ചു കഴിയുന്ന ഹണിപ്രീത് ജാമ്യം അര്‍ഹിക്കുന്നില്ലെന്നാണ് കോടതി നിരീക്ഷിച്ചത്.
'സത്യം പുറത്തു വരും. താന്‍ വളരെയേറെ വേദന അനുഭവിക്കുന്നുണ്ട്. എങ്ങനെയാണ് ലോകത്തിന് ഇങ്ങനെ ചെയ്യാന്‍ സാധിക്കുക? ഞങ്ങള്‍ രാജ്യ സ്‌നേഹികളാണ്. ഇന്ത്യയെ സ്‌നേഹിക്കുന്നു', ഹണിപ്രീത് പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹരിയാണ പോലീസ് പുറത്തിറക്കിയ 43 പിടികിട്ടാ പുള്ളികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഹണിപ്രീത് സിങ്ങ്. പ്രിയങ്ക തനേജ എന്നാണ് യഥാര്‍ത്ഥ പേര്. ഒളിവിലുള്ള ഹണിപ്രീതിനു വേണ്ടി ഹരിയാണ, രാജസ്ഥാന്‍ പോലീസ് സംയുക്തമായി തിരച്ചില്‍ ?നടത്തിയിരുന്നു. ഹണിപ്രീത് നേപ്പാളിലേക്കു കടന്നെന്ന വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും നേപ്പാള്‍ സര്‍ക്കാര്‍ ഇത് നിഷേധിച്ചിരുന്നു.












Click it and Unblock the Notifications