ദുര്‍ഗാ പൂജ ആഘോഷത്തിനിടെ പന്തല്‍ പൊളിഞ്ഞു; തിക്കിലും തിരക്കിലും കൊല്‍ക്കത്തയില്‍ നിരവധി മരണം

ദുര്‍ഗ പൂജ ആഘോഷങ്ങള്‍ക്കിടെ തിക്കിലും തിരക്കിലും പെട്ട് കൊല്‍ക്കത്തയില്‍ നിരവധി മരണം. ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയ പന്തലിന്റെ ഒരുഭാഗം പൊളിഞ്ഞതോടെയാണ് തിക്കും തിരക്കുമുണ്ടായത്. 17 പേര്‍ മരിച്ചു എന്നാണ് ഒടുവില്‍ ലഭിച്ച വിവരം. 50ഓളം പേര്‍ ആശുപത്രിയില്‍ കഴിയുന്നതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കാം. പോലീസും അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ കല്‍ക്കത്ത മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

നോര്‍ത്ത് കൊല്‍ക്കത്തയിലെ ചോര്‍ബഗന്‍ സര്‍ബോജനിന്‍ ദുര്‍ഗ പൂജ പന്തലാണ് ഒരു ഭാഗം പൊളിഞ്ഞത്. ഇന്ന് വൈകീട്ടാണ് സംഭവം. ആദ്യം നിരവധി പേര്‍ക്ക് പരിക്ക് എന്ന വാര്‍ത്തയാണ് വന്നത്. പിന്നീടാണ് നിരവധി പേര്‍ മരിച്ചു എന്ന വിവരം. ദുര്‍ഗ പൂജ ആഘോഷത്തിന് നിരവധി വിശ്വാസികള്‍ ഒത്തുകൂടിയ വേളയിലാണ് സംഭവം. തിക്കിലും തിരക്കിലും പെട്ടാണ് മരണം സംഭവിച്ചത്. നിരവധി പേര്‍ ബോധരഹിതരായി വീണുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

durga puja kolkata stampade

രക്ഷാപ്രവര്‍ത്തകര്‍ ആളുകളെ എടുത്ത് ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചിലരെ ബൈക്കുകളിലാണ് ആശുപത്രിയില്‍ എത്തിച്ചത്. നിലത്ത് ആളുകള്‍ വീണുകിടക്കുന്ന ദൃശ്യങ്ങളും വന്നിട്ടുണ്ട്. ആഘോഷം നടന്ന സ്ഥലത്തേക്കുള്ള കവാടം ഇടുങ്ങിയതായിരുന്നു. എല്ലാ ഭാഗത്തും കൃത്യമായ വെളിച്ചമില്ലാത്തതും തിരിച്ചടിയായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നത്.

ശാരദ പാര്‍ക്കിലെ പുറത്തേക്കുള്ള കവാടത്തിന് അടുത്താണ് തിക്കും തിരക്കുമുണ്ടായത് എന്ന് പോലീസ് പറഞ്ഞു. മഴ അവഗണിച്ച് നിരവധി പേരാണ് ആഘോഷത്തിന് എത്തിയത്. വൈകീട്ട് 7.40നാണ് ദുരന്തമുണ്ടായത് എന്നും ഗിരിശ് പാര്‍ക്ക് പോലീസ് അറിയിച്ചു. നിലവില്‍ പന്തലിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. കൊല്‍ക്കത്തയിലെ പല ഭാഗങ്ങളിലും ഉച്ചയ്ക്ക് ശേഷം മഴ കനത്തിരുന്നു.

എങ്കിലും ദുര്‍ഗ പൂജാ ചടങ്ങിന് നിരവധി പേര്‍ എത്തി. കുട പിടിച്ചാണ് പലരും വന്നത്. സംഭവ സ്ഥലം മുഖ്യമന്ത്രി സുവേന്ദു അധികാരി സന്ദര്‍ശിച്ചു. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി മനോജ് അഗര്‍വാളും മെഡിക്കല്‍ കോളജിലുമെത്തി. ആഗോഗ്യ മന്ത്രി ശാരദത്ത് മുഖര്‍ജി ആശുപത്ര സന്ദര്‍ശിച്ചു. ഗവര്‍ണര്‍ ആര്‍എന്‍ രവിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബംഗാള്‍ മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma