വനിതാ കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ച ഐജി കുടുങ്ങും, പുറത്തായത് അര്‍ധരാത്രി ലീലകള്‍
ഛത്തീസ്ഗഡിലെ ഐജിയുടെ അര്‍ധരാത്രി ലീലകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. വനിതാ കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ചെന്ന കേസില്‍ ഐജിക്കെതിരേ തെളിവുണ്ടെന്ന് അന്വേഷണ സമിതി കണ്ടെത്തി
റായ്പൂര്‍: ഛത്തീസ്ഗഡിലെ പോലിസ് ഐജി പവന് ദേവിന്റെ അര്‍ധരാത്രി ലീലകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. വനിതാ കോണ്‍സ്റ്റബിളിനെ ലൈംഗികമായി പീഡിപ്പിച്ചെന്നും അവരോട് മോശമായി പെരുമാറിയെന്നുമുള്ള കേസില്‍ ഐജിക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് അന്വേഷണ സമിതി കണ്ടെത്തി. 1992 ബാച്ചിലെ ഐപിഎസ് ഓഫിസറായ പവന് ദേവിന ബിലാസ്പൂര്‍ ഐജി സ്ഥാനത്ത് നിന്ന് റായ്പൂര്‍ പോലിസ് ആസ്ഥാനം കേന്ദ്രമായുള്ള സിഐഡിയിലേക്ക് മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ജൂണിലാണ് വനിതാ കോണ്‍സ്റ്റബിള്‍ ഐജിക്കെതിരേ പരാതി നല്‍കിയത്. അര്‍ധരാത്രിയും പുലര്‍ച്ചെയും കോണ്‍സ്റ്റബിളിനെ വിളിച്ച് ലൈംഗിക ചുവയില്‍ ഐജി സ്ഥിരമായി സംസാരിച്ചിരുന്നു. ഐജിക്കെതിരായ മൂന്ന് ടെലിഫോണ്‍ രേഖകള്‍ കോണ്‍സ്റ്റബിള്‍ നാലംഗ അന്വേഷണ സമിതി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.

വനിതാ കോണ്‍സ്റ്റബിളിനോട് അര്‍ധരാത്രി വിൡച്ച് ബംഗ്ലാവിലേക്ക് വരാന്‍ ഐജി സ്ഥിരമായി ആവശ്യപ്പെടാറുണ്ടായിരുന്നു. കോണ്‍സ്റ്റബിളിന്റെ സൗന്ദര്യത്തെയും വ്യക്തിത്വത്തെയും ഐജി പുകഴ്ത്തുന്നത് പതിവാണ്. ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന 52 പേജുള്ള റിപോര്‍ട്ട് അന്വേഷണ സംഘം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പഞ്ചാബിലേക്ക് വനിതാ കോണ്‍സ്റ്റബിളിനെ മാറ്റയിരുന്നെങ്കിലും അത് റദ്ദാക്കി രാത്രി വീട്ടിലേക്ക് വരാന്‍ ഐജി ആവശ്യപ്പെട്ടെന്നും തെളിഞ്ഞു.

എന്നാല്‍ തനിക്കെതിരേ നടന്ന ഗൂഡാലോചയുടെ ഭാഗമായാണ് കേസെന്ന് ഐജി പ്രതികരിച്ചു. വനിതാ കോണ്‍സ്റ്റബിള്‍ പലപ്പോഴും തന്നെ സംസാരിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാത്രി രണ്ടരക്കും മൂന്നരക്കുമിടയിലായിരുന്നു ഐജി ഫോണ്‍ ചെയ്തിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പഞ്ചാബിലേക്കുള്ള യാത്ര ഒഴിവാക്കി തിരിച്ചുവന്നില്ലെങ്കില്‍ സസ്പെന്റ് ചെയ്യുമെന്നും ഐജി ഭീഷണിപ്പെടുത്തി.

കഴിഞ്ഞ ഏപ്രില്‍ 18നും 21നും വിളിച്ച കോളുകളിലാണ് അന്വേഷണ സംഘത്തിന് കാര്യമായും സംശയം തോന്നിയിട്ടുള്ളത്. ഈ ദിവസങ്ങളിലെ ഫോണ്‍ വിളിച്ചത് പുലര്‍ച്ചെയാണ്. എന്നാല്‍ ആളറിയാതെ വിളിച്ചുപോയതാണെന്ന് ഐജി മൊഴി നല്‍കിയിട്ടുണ്ട്. തന്റെ ഫോണിലേക്ക് വന്ന കോളുകളില്‍ മിക്കതും കോണ്സ്റ്റബിളിന്റേതായിരുന്നുവെന്നും ഐജി പറയുന്നു.

ഐജിയുടെ ശബ്ദ സാംപിള്‍ വിശദമായി പരിശോധിച്ചതിന് ശേഷമേ ഇനി തുടര്‍നടപടികള്‍ സ്വീകരിക്കാനാവുവെന്ന് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ റിപോര്ട്ടിന്മേല് എന്ത്് നടപടി സ്വീകരിക്കുമെന്ന് കാത്തിരിക്കുകയാണെന്ന് വനിതാ കോണ്‍സ്റ്റബിളിന്റെ അഭിഭാഷക നിരുപമ ബജ്പായ് അറിയിച്ചു. ഗൂഡാലോചനയാണെന്നുള്ള ഐജിയുടെ വാദം കോടതിയില്‍ നേരിടുമെന്നും അന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് കിട്ടാന്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
-
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
സ്വർണം പവന് 50000 രൂപ വരെ; ലണ്ടൻ തന്ത്രവുമായി കേരളത്തിലെ വ്യാപാരികൾ, പിടിച്ച് നിൽക്കാൻ ഏകപോംവഴിയെന്ന്












Click it and Unblock the Notifications