കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ച ഐജി കുടുങ്ങും, പുറത്തായത് അര്‍ധരാത്രി ലീലകള്‍

ഛത്തീസ്ഗഡിലെ ഐജിയുടെ അര്‍ധരാത്രി ലീലകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. വനിതാ കോണ്‍സ്റ്റബിളിനെ പീഡിപ്പിച്ചെന്ന കേസില്‍ ഐജിക്കെതിരേ തെളിവുണ്ടെന്ന് അന്വേഷണ സമിതി കണ്ടെത്തി

  • By Ashif
Google Oneindia Malayalam News

റായ്പൂര്‍: ഛത്തീസ്ഗഡിലെ പോലിസ് ഐജി പവന്‍ ദേവിന്റെ അര്‍ധരാത്രി ലീലകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. വനിതാ കോണ്‍സ്റ്റബിളിനെ ലൈംഗികമായി പീഡിപ്പിച്ചെന്നും അവരോട് മോശമായി പെരുമാറിയെന്നുമുള്ള കേസില്‍ ഐജിക്കെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് അന്വേഷണ സമിതി കണ്ടെത്തി. 1992 ബാച്ചിലെ ഐപിഎസ് ഓഫിസറായ പവന്‍ ദേവിന ബിലാസ്പൂര്‍ ഐജി സ്ഥാനത്ത് നിന്ന് റായ്പൂര്‍ പോലിസ് ആസ്ഥാനം കേന്ദ്രമായുള്ള സിഐഡിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കഴിഞ്ഞ ജൂണിലാണ് വനിതാ കോണ്‍സ്റ്റബിള്‍ ഐജിക്കെതിരേ പരാതി നല്‍കിയത്. അര്‍ധരാത്രിയും പുലര്‍ച്ചെയും കോണ്‍സ്റ്റബിളിനെ വിളിച്ച് ലൈംഗിക ചുവയില്‍ ഐജി സ്ഥിരമായി സംസാരിച്ചിരുന്നു. ഐജിക്കെതിരായ മൂന്ന് ടെലിഫോണ്‍ രേഖകള്‍ കോണ്‍സ്റ്റബിള്‍ നാലംഗ അന്വേഷണ സമിതി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.

ബംഗ്ലാവിലേക്ക് വരാന്‍ ആവശ്യപ്പെട്ടു

വനിതാ കോണ്‍സ്റ്റബിളിനോട് അര്‍ധരാത്രി വിൡച്ച് ബംഗ്ലാവിലേക്ക് വരാന്‍ ഐജി സ്ഥിരമായി ആവശ്യപ്പെടാറുണ്ടായിരുന്നു. കോണ്‍സ്റ്റബിളിന്റെ സൗന്ദര്യത്തെയും വ്യക്തിത്വത്തെയും ഐജി പുകഴ്ത്തുന്നത് പതിവാണ്. ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്ന 52 പേജുള്ള റിപോര്‍ട്ട് അന്വേഷണ സംഘം സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. പഞ്ചാബിലേക്ക് വനിതാ കോണ്‍സ്റ്റബിളിനെ മാറ്റയിരുന്നെങ്കിലും അത് റദ്ദാക്കി രാത്രി വീട്ടിലേക്ക് വരാന്‍ ഐജി ആവശ്യപ്പെട്ടെന്നും തെളിഞ്ഞു.

 സസ്‌പെന്റ് ചെയ്യുമെന്നും ഭീഷണി

എന്നാല്‍ തനിക്കെതിരേ നടന്ന ഗൂഡാലോചയുടെ ഭാഗമായാണ് കേസെന്ന് ഐജി പ്രതികരിച്ചു. വനിതാ കോണ്‍സ്റ്റബിള്‍ പലപ്പോഴും തന്നെ സംസാരിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാത്രി രണ്ടരക്കും മൂന്നരക്കുമിടയിലായിരുന്നു ഐജി ഫോണ്‍ ചെയ്തിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പഞ്ചാബിലേക്കുള്ള യാത്ര ഒഴിവാക്കി തിരിച്ചുവന്നില്ലെങ്കില്‍ സസ്‌പെന്റ് ചെയ്യുമെന്നും ഐജി ഭീഷണിപ്പെടുത്തി.

വനിതാ കോണ്‍സ്റ്റബിള്‍ തിരിച്ചുവിളിച്ചു!

കഴിഞ്ഞ ഏപ്രില്‍ 18നും 21നും വിളിച്ച കോളുകളിലാണ് അന്വേഷണ സംഘത്തിന് കാര്യമായും സംശയം തോന്നിയിട്ടുള്ളത്. ഈ ദിവസങ്ങളിലെ ഫോണ്‍ വിളിച്ചത് പുലര്‍ച്ചെയാണ്. എന്നാല്‍ ആളറിയാതെ വിളിച്ചുപോയതാണെന്ന് ഐജി മൊഴി നല്‍കിയിട്ടുണ്ട്. തന്റെ ഫോണിലേക്ക് വന്ന കോളുകളില്‍ മിക്കതും കോണ്‍സ്റ്റബിളിന്റേതായിരുന്നുവെന്നും ഐജി പറയുന്നു.

ശബ്ദസാംപിള്‍ പരിശോധന

ഐജിയുടെ ശബ്ദ സാംപിള്‍ വിശദമായി പരിശോധിച്ചതിന് ശേഷമേ ഇനി തുടര്‍നടപടികള്‍ സ്വീകരിക്കാനാവുവെന്ന് അന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ റിപോര്‍ട്ടിന്‍മേല്‍ എന്ത്് നടപടി സ്വീകരിക്കുമെന്ന് കാത്തിരിക്കുകയാണെന്ന് വനിതാ കോണ്‍സ്റ്റബിളിന്റെ അഭിഭാഷക നിരുപമ ബജ്പായ് അറിയിച്ചു. ഗൂഡാലോചനയാണെന്നുള്ള ഐജിയുടെ വാദം കോടതിയില്‍ നേരിടുമെന്നും അന്വേഷണ റിപോര്‍ട്ടിന്റെ പകര്‍പ്പ് കിട്ടാന്‍ ശ്രമിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

English summary
A four-member committee has found prima facie substance in allegations of sexual harassment and misconduct levelled by a woman constable against a Chhattisgarh IGP, Pavan Dev, saying IPS officer made inappropriate phone calls, some in the wee hours of the morning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X