കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം അവതാരകനെ കാണേണ്ട; ചര്‍ച്ചയ്ക്കിടെ കണ്ണ് പൊത്തി സംഘപരിവാര്‍ നേതാവ്, വീഡിയോ

Google Oneindia Malayalam News

ദില്ലി: ഡെലിവറി ജീവനക്കാരന്‍ അഹിന്ദുവാണെന്ന കാരണത്താല്‍ യുവാവ് സൊമാറ്റോയില്‍ ഓഡര്‍ ചെയ്ത ഭക്ഷണം നിരസിച്ച സംഭവം വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കുമാണ് വഴിവെച്ചത്. അഹിന്ദുവായ ആള്‍ ഭക്ഷണം തരുന്നത് സ്വീകരിക്കാന്‍ ആവില്ലെന്ന യുവാവിന്‍റെ പരാതിക്ക് സൊമാറ്റോ നല്‍കിയ മറുപടിയും വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ യുവാവിനെതിരെ പോലീസ് കേസെടുക്കാന്‍ ഒരുങ്ങുകയാണ്.

<strong>ഡിഎംകെ ചതിച്ചു; വിട്ടുകൊടുക്കാതെ കോണ്‍ഗ്രസ്! മന്‍മോഹന്‍ സിംഗിനെ രാജ്യസഭയില്‍ എത്തിക്കുക ഇങ്ങനെ</strong>ഡിഎംകെ ചതിച്ചു; വിട്ടുകൊടുക്കാതെ കോണ്‍ഗ്രസ്! മന്‍മോഹന്‍ സിംഗിനെ രാജ്യസഭയില്‍ എത്തിക്കുക ഇങ്ങനെ

അതിനിടെ സൊമാറ്റോ വിഷയത്തില്‍ 'ന്യൂസ് 24' ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെ മുസ്ലീമായ അവതാരകനെ കാണാതിരിക്കാന്‍ സംഘപരിവാര്‍ നേതാവ് കണ്ണ് പൊത്തിയ വീഡിയോ ആണ് യൂട്യൂബിലും സോഷ്യല്‍ മീഡിയയിലും വ്യാപകമായി പ്രചരിക്കുന്നത്. സംഭവം ഇങ്ങനെ

 സൊമാറ്റോ വിവാദം

സൊമാറ്റോ വിവാദം

മുസ്ലീമായ സൊമാറ്റോ ഡെലിവറി ജീവനക്കാരന്‍ ഭക്ഷണം കൊണ്ടുവന്നപ്പോഴാണ് മധ്യപ്രദേശ് ജബല്‍പൂര്‍ സ്വദേശിയായ അമിത് ശുക്ല എന്ന യുവാവ് ഭക്ഷണം നിരസിച്ചത്. അഹിന്ദുവായതിനാല്‍ തനിക്ക് ഭക്ഷണം സ്വീകരിക്കാന്‍ കഴിയില്ലെന്നും ജീവനക്കാരനെ മാറ്റണമെന്ന് താന്‍ സൊമാറ്റോയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ നിരസിക്കുകയായിരുന്നുമെന്നും അമിത് തന്നെയാണ് ട്വീറ്റ് ചെയ്തത്.

 ഭക്ഷണത്തിന് മതമില്ല

ഭക്ഷണത്തിന് മതമില്ല

അമിതിന്‍റെ ട്വീറ്റിന് പിന്നാലെ മറുപടിയുമായി സൊമാറ്റോയും രംഗത്തെത്തി. ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണം തന്നെ മതമാണെന്നുമായിരുന്നു സൊമാറ്റോയുടെ മറുപടി. സംഭവത്തില്‍ സൊമാറ്റോ ഫൗണ്ടര്‍ ദീപീന്ദര്‍ ഗോയലും ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യ എന്ന ആശയത്തെക്കുറിച്ച് ഞങ്ങള്‍ക്ക് അഭിമാനമാണ്. ഞങ്ങളുടെ ഉപഭോക്താക്കളുടേയും പങ്കാളികളുടേയും വൈവിധ്യത്തിലും ഞങ്ങള്‍ അഭിമാനിക്കുന്നു. മൂല്യങ്ങള്‍ നഷ്ടപ്പെടുത്തിയുള്ള ബിസിനസില്‍ ഞങ്ങള്‍ക്ക് താത്പര്യമില്ല എന്നായിരുന്നു ദീപേന്ദറിന്‍റെ ട്വീറ്റ്.

 ചര്‍ച്ചയ്ക്കിടെ നാടകീയ സംഭവം

ചര്‍ച്ചയ്ക്കിടെ നാടകീയ സംഭവം

ഇതോടെ സൊമാറ്റോയുടെ നിലപാടിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇത്തരം വര്‍ഗീയ പരാമര്‍ശം നടത്തുന്നവരെ ബ്ലോക്ക് ചെയ്യണമെന്ന് അടക്കം ചിലര്‍ ആവശ്യപ്പെടുകയും ചെയ്തു.ഇതേ സംഭവമാണ് ന്യൂസ് 24 ചാനല്‍ ചര്‍ച്ച ചെയ്തത്. എന്നാല്‍ ചര്‍ച്ച നയിക്കുന്നത് മുസ്ലീം ആയ മാധ്യമപ്രവര്‍ത്തകന്‍ ആയതിനാല്‍ സംഘപരിവാര്‍ സംഘടനയായ ഹം ഹിന്ദുവിന്‍റെ നേതാവ് അവതാരകനെ കാണാതിരിക്കാന്‍ കണ്ണ് പൊത്തുകയായിരുന്നു.

 കണ്ണു പൊത്തി നേതാവ്

കണ്ണു പൊത്തി നേതാവ്

മാധ്യമപ്രവര്‍ത്തകനായ സന്ദീപ് ചൗധരിയായിരുന്ന ചര്‍ച്ച നയിച്ചത്. ചര്‍ച്ച പിന്നീട് മറ്റൊരു അവതാരകനായ സൗദ് മുഹമ്മദ് ഖാലിദിന് കൈമാറുമ്പോഴായിരുന്നു
ഹം ഹിന്ദു നേതാവായ അജയ് ഗൗതം കണ്ണ് പൊത്തിയത്. 2015 ല്‍ സ്ഥാപിച്ച വൈബ്സൈറ്റ് പ്രകാരം പൂര്‍ണ ഹിന്ദുരാഷ്ട്രത്തിനായി നിലകൊള്ളുന്ന സംഘടനയാണ് ഹം ഹിന്ദു.

 വി ലൈവ് യു ഖാലിദ്

വി ലൈവ് യു ഖാലിദ്

ആഗസ്ത് ഒന്നിന് ചാനല്‍ പുറത്തുവിട്ട ചര്‍ച്ചയുടെ വീഡിയോയില്‍ ഈ ദൃശ്യങ്ങള്‍ ഇല്ല. ഇപ്പോള്‍ ട്വിറ്ററിലൂടെയാണ് ചര്‍ച്ചയുടെ ഇടയില്‍ നടന്ന നാടകീയ സംഭവങ്ങള്‍ ചാനല്‍ പുറത്തുവിട്ടത്. വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ കമന്‍റ് ചെയ്തിട്ടുണ്ട്. ഗൗതമിനെ പോലുള്ള ആളുകളെ ഇനി ചര്‍ച്ചയ്ക്ക് ക്ഷണിക്കരുതെന്ന് നിരവധി പേരാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വി ലവ് യു ഖാലിദ് എന്ന് മാധ്യമപ്രവര്‍ത്തകനോടും ചിലര്‍ കമന്‍റ് ചെയ്തിട്ടുണ്ട്.

വീഡിയോ

ചാനല്‍ പുറത്തുവിട്ട വീഡിയോ കാണാം

<strong>വെച്ചത് ഡികെ ശിവകുമാറിന് , കൊണ്ടത് കോഫീ ഭീമന്, വിജി സിദ്ധാര്‍ത്ഥയുടെ ജീവനെടുത്തത് രാഷ്ട്രീയ പക?</strong>വെച്ചത് ഡികെ ശിവകുമാറിന് , കൊണ്ടത് കോഫീ ഭീമന്, വിജി സിദ്ധാര്‍ത്ഥയുടെ ജീവനെടുത്തത് രാഷ്ട്രീയ പക?

<strong>ലഹരി മരുന്ന് അടിച്ച് കിളി പോയി ബോളിവുഡ് താരങ്ങള്‍? വീഡിയോ പങ്കുവെച്ച് എംഎല്‍എ, ചൂടന്‍ ചര്‍ച്ച</strong>ലഹരി മരുന്ന് അടിച്ച് കിളി പോയി ബോളിവുഡ് താരങ്ങള്‍? വീഡിയോ പങ്കുവെച്ച് എംഎല്‍എ, ചൂടന്‍ ചര്‍ച്ച

English summary
Panelist covered his eyes for not seeing muslim journalist video
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X