കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാജിയുടെ തിരോധാനം; രഹസ്യ രേഖകള്‍ പുറത്തുവിട്ടേക്കും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: സ്വാതന്ത്ര്യ സമര സേനാനി നേതാജി സുഭാഷ് ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നാല്‍പ്പതിലധികം രഹസ്യരേഖകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. നേതാജിയുടെ അപ്രത്യക്ഷമാകലിനുശേഷം കേന്ദ്രസര്‍ക്കാര്‍ രഹസ്യാന്വേഷണ ഏജന്‍സി വഴി സമാഹരിച്ച രഹസ്യ രേഖകളാണ് പുറത്തുവിടാനൊരുങ്ങുന്നത്.

നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രഹസ്യമാക്കി വെക്കേണ്ടതില്ലെന്നും ഇത് പരസ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സുഭാഷ് ചന്ദ്രബോസിന്റെ മരുമകന്‍ സൂര്യകുമാര്‍ ബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം മോദി ബര്‍ലിന്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു കൂടിക്കാഴ്ച.

subhash-chandra-bose

ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വേണ്ട പരിഗണന നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ രഹസ്യ രേഖകള്‍ പുറത്തുവിടുന്നത് സംബന്ധിച്ച് ഉന്നതതല സമിതിക്ക് സര്‍ക്കാര്‍ രൂപം നല്‍കി. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി അധ്യക്ഷനായ സമിതിയില്‍ പ്രധാനമന്ത്രിയുടെ ഓഫിസിലേയും ആഭ്യന്തര മന്ത്രാലയത്തിലേയും ഉദ്യോഗസ്ഥര്‍ക്ക് പുറമെ രഹസ്യാന്വേഷണ ഏജന്‍സികളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നേതാജിയുടെ ഭാര്യയും മകളും തമ്മിലുള്ള കത്തിടപാടുകള്‍, സുഭാഷ് ചന്ദ്രബോസിന്റെ അപ്രത്യക്ഷമാകലിനെ കുറിച്ച് അന്വേഷിച്ച മുഖര്‍ജി കമ്മിഷന്റെ കണ്ടെത്തലുകള്‍ തുടങ്ങിയവ രഹസ്യ രേഖകളില്‍ ഉള്‍പ്പെടും. രേഖകള്‍ പരിശോധിച്ചശേഷം അവയുടെ പ്രാധാന്യം കണക്കിലെടുത്ത് പുറത്തുവിടാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

English summary
Netaji Subhash Chandra Bose-related files; Modi government sets up panel to consider declassification
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X