കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാറ്റ്‌ഫോമില്‍ ട്രെയിനല്ല,കാര്‍ അമ്പരന്ന് ട്രെയിന്‍ യാത്രക്കാര്‍,സെല്‍ഫിയെടുത്തും ആഘോഷിച്ചും ബഹളം!

യുവാവ് അണ്ടര്‍ 19 വേള്‍ഡ് കപ്പ് ക്രിക്കറ്റ് ടീമംഗമാണെന്ന ചില റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്

Google Oneindia Malayalam News

മുംബൈ: റെയില്‍ പ്ലാറ്റ്‌ഫോമിലേയ്ക്ക് ക്രിക്കറ്റ് താരം കാറോടിച്ച് കയറ്റി. തിങ്കളാഴ്ച രാവിലെ 7.15ഓടെ മുംബൈ അന്ധേരി റയില്‍വേ സ്‌റ്റേനിലായിരുന്നു സംഭവം. 25 കാരനായ ഹര്‍മീത് സിംഗ് ബാദനാണ് പ്ലാറ്റ്‌പോമിലേക്ക് അമിത വേഗതയില്‍ ഹ്യുണ്ടായ് കാറോടിച്ച് കയറ്റിയത്.

അന്ധേരി റെയില്‍വേ സ്‌റ്റേഷന്റെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും യുവാവ് മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയില്‍ വ്യക്തമായി. ഇന്ത്യയുടെ അണ്ടര്‍ 19 വേള്‍ഡ് കപ്പ് ക്രിക്കറ്റ് ടീമംഗമാണെന്ന ചില റിപ്പോര്‍ട്ടുകളും സംഭവത്തോടെ പുറത്തുവരുന്നുണ്ട്.

train-19

കാറിന്റെ നിയന്ത്രണം നഷ്ടമായതോടെ റെയില്‍വേ ട്രാക്കിന് സമീപത്താണ് ഹര്‍പ്രീത് കാര്‍ നിര്‍ത്തിയത്. സബര്‍ബന്‍ ട്രെയിയിന്റെ സമയമായതിനാല്‍ യാത്രക്കാര്‍ തിങ്ങിനില്‍ക്കുന്ന സമയത്തായിരുന്നു യുവാവിന്റെ സാഹസം. ഉടന്‍ തന്നെ റെയില്‍വേ പോലീസ് പിടികൂടിയ ഇയാളെ വിശദമായി ചോദ്യം ചെയ്ത് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് വിട്ടയച്ചത്.

എന്നാല്‍ റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ കാര്‍ നിര്‍ത്തിയിട്ടതോടെ ആഡംബര കാറിന് സമീപത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് സെല്‍ഫിയെടുക്കാനുള്ള തിരക്കിലായിരുന്നു സ്റ്റേഷനില്‍ തടിച്ചുകൂടിയ ആള്‍ക്കൂട്ടം. 2016 നവംബറില്‍ 35കാരനായ രാജേഷ് യാദവും സമാന രീതിയില്‍ അന്ധേരി റെയില്‍വേ സ്റ്റേഷന്റെ ആറാമത്തെ പ്ലാറ്റ്‌പോമിലേയ്ക്ക് കാറോടിച്ച് കയറ്റിയിരുന്നു. റോഡിന് സമാന്തരമായും ബാരിക്കേഡുകളില്ലാതെയും പ്രവര്‍ത്തിയ്ക്കുന്ന ചില റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ് അന്ധേരി റെയില്‍വേ സ്റ്റേഷന്‍. റോഡില്‍ നിന്ന് നേരിട്ട് വാഹനമോടിച്ച് കയറ്റാവുന്ന രീതിയിലാണ് സംഭവം നടന്ന ഒന്നാമത്തെ പ്ലാറ്റ്‌ഫോം സ്ഥിതി ചെയ്യുന്നത്.

English summary
On Monday morning during rush hour at a local station in Mumbai, the crowd suddenly parted with scream and gasps when a luxury car appeared on the platform. The young driver was Harpreet Singh, a Ranji player who was reportedly in the under-19 cricket team.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X