കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാങ്കിന്‍റെ കെവൈസി സ്ഥിരികരണത്തിന് എന്‍പിആര്‍ കത്തും; പരിഭ്രാന്തി, കൂട്ടത്തോടെ പണം പിന്‍വലിച്ച് ജനം

Google Oneindia Malayalam News

ചെന്നൈ: ബാങ്കുകളുടെ കെവൈസി സ്ഥിരീകരണത്തിനായുള്ള സാധുവായ രേഖകളില്‍ ഒന്നായി എന്‍പിആര്‍ കത്ത് ഉള്‍പ്പെടുത്തിയ റിസര്‍വ്വ് ബാങ്ക് നടപടിയില്‍ പരിഭ്രാന്തരായി കൂട്ടത്തോടെ പണം പിന്‍വലിക്കല്‍. തമിഴ്നാ്ടിലെ കായല്‍പട്ടിണം ഗ്രാമത്തിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യാ ശാഖയില്‍ നിന്നാണ് ആളുകള്‍ കൂട്ടത്തോടെ പണം പിന്‍വലിക്കാനെത്തിയത്. മുസ്ലീം സമുദായാംഗങ്ങളാണ് പണം പിന്‍വലിക്കാനെത്തിയവരില്‍ ഏറെയും.

നോട്ട് നിരോധനകാലത്ത് ക്യൂവില്‍ നിന്നുള്ള ദുരനുഭവം ഓര്‍മ്മയുണ്ട്. അതുകൊണ്ടാണ് എല്ലാവരും പരിഭ്രാന്തരായി ബാങ്കുകളിലേക്ക് എത്തിയത്. എന്തിനാണ് ആര്‍ബിഐ എന്‍പിആര്‍ കത്തുകള്‍ ഉള്‍പ്പെടുത്താന്‍ തിരുമാനിച്ചതെന്ന് ബാങ്ക് അധികൃതര്‍ക്കും അക്കൗണ്ട് ഉടമകളെ ബോധ്യപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും പണം പിന്‍വലിച്ച സ്ത്രീയെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഇവര്‍ 50,000 രൂപയാണ് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചത്.

nprletter-

അതേസമയം കായല്‍പട്ടിണത്തില്‍ മാത്രമല്ല ബാങ്കിന്‍റെ പല ശാഖകളില്‍ നിന്നും ഇത്തരത്തില്‍ കൂട്ടത്തോടെ ആളുകള്‍ എത്തി പണം പിന്‍വലിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. തങ്ങള്‍ സമുദായ നേതാക്കളേയും ജമാഅത്ത് കമ്മിറ്റികളേയും സമീപിച്ചിരുന്നു. ഉപഭോക്താക്കളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തണമെന്ന് തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ദിവസത്തിനുള്ളില്‍ നിരവധി പേരാണ് പണം പിന്‍വലിച്ചതെന്നും അധികൃതര്‍ പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ടോടെ ഒരു കോടിയോളം രൂപയാണ് ഇത്തരത്തില്‍ പിന്‍വലിച്ചത്. എന്നാല്‍ സമുദായ നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെ പണം പിന്‍വലിക്കാനെത്തുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം കെവൈസി ഡോക്യുമെന്‍റില്‍ എന്‍ആര്‍സി കത്ത് ഉള്‍പ്പെടുത്താമെന്ന നിര്‍ദ്ദേശം തങ്ങള്‍ നല്‍കിയിട്ടില്ലെന്ന് ചില ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചു. നിലവില്‍ വരാത്ത രേഖകള്‍ ഉള്‍പ്പെടുത്താമെന്ന് നിര്‍ദ്ദേശം നല്‍കുന്നതില്‍ അടിസ്ഥാനമില്ലെന്ന് ബാങ്ക് ഓഫ് ബറോഡയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

English summary
Panic villagers withdrew money after RBI adds NPR to KYC papers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X