കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിങ്ങൾക്ക് ഭജനയും കീർത്തനവും നമാസുമുണ്ടാകാം; കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി!

Google Oneindia Malayalam News

ദില്ലി: പരിഭ്രാന്തി കൊറോണയേക്കാള്‍ ആളെക്കൊല്ലുമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. കുടിയേറ്റ തൊഴിലാളികളുടെ പലായനവുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീം കോടതി നിര്‍ണായക പരാമര്‍ശം നടത്തിയത്. കൊറോണയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കേണ്ടതാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ, ജസ്റ്റിസ് എല്‍ നാഗേശ്വര റാവു എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കൊറോണയെ തുടര്‍ന്നുളള പലായനം തടയണം എന്നും 24 മണിക്കൂറിനകം കൊറോണയെ കുറിച്ച് കൃത്യമായി വിവരങ്ങള്‍ നല്‍കുന്ന പോര്‍ട്ടല്‍ തയ്യാറാക്കണമെന്നും സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ:

കൊറോണയേക്കാള്‍ ആളുകളെ കൊല്ലും

കൊറോണയേക്കാള്‍ ആളുകളെ കൊല്ലും

കുടിയേറ്റ തൊഴിലാളികള്‍ ലോക്ക് ഡൗണിന് പിന്നാലെ നാടുകളിലേക്ക് പലായനം ചെയ്യുന്നത് സംബന്ധിച്ച് അഭിഭാഷകനായ ആലാഖ് അലോക് ശ്രീവാസ്തവയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. പരിഭ്രാന്തി കൊറോണയേക്കാള്‍ ആളുകളെ കൊല്ലും എന്ന് ചൂണ്ടിക്കാട്ടിയ കോടതി കുടിയേറ്റ തൊഴിലാളികളെ അനുനയിപ്പിക്കണം എന്നും കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

അഭയ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം

അഭയ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം

അതിനായി പരിശീലനം സിദ്ധിച്ച കൗണ്‍സിലര്‍മാരെയും എല്ലാ മതത്തിലും പെട്ട സമുദായ നേതാക്കളേയും ഉപയോഗപ്പെടുത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അവര്‍ക്ക് വേണ്ടി അഭയ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. അതിന്റെ നടത്തിപ്പ് പോലീസ് ആയിരിക്കരുത് മറിച്ച് വളണ്ടിയര്‍മാര്‍ ആയിരിക്കണം. തൊഴിലാളികള്‍ക്ക് മേല്‍ ഒരു തരത്തിലുളള ബലപ്രയോഗവും പാടില്ലെന്നും കോടതി പറഞ്ഞു.

ഭജനയും കീര്‍ത്തനങ്ങളും നമാസും

ഭജനയും കീര്‍ത്തനങ്ങളും നമാസും

തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസവും വൈദ്യസഹായവും അടക്കം ഉറപ്പാക്കാനും കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. നിങ്ങള്‍ക്ക് ഭജനയും കീര്‍ത്തനങ്ങളും നമാസും ഒക്കെയുണ്ടാകും. എന്നാല്‍ നിങ്ങള്‍ ജനങ്ങള്‍ക്ക് കരുത്ത് പകരേണ്ടതുണ്ട്. അതിനായി സമുദായ നേതാക്കളേയും കൗണ്‍സിലര്‍മാരേയും ഉപയോഗുപ്പെടുത്തണം എന്ന് ചീഫ് ജസ്റ്റിസ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് പറഞ്ഞു.

24 മണിക്കൂറിനകം

24 മണിക്കൂറിനകം

ദേശീയ ദുരന്ത നിവാരണ സേന കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ നിര്‍ദേശങ്ങളും പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. തൊഴിലാളികളുടെ പലായനം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് കഴിഞ്ഞ ദിവസം സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം സര്‍ക്കാര്‍ ഇന്ന് കോടതിക്ക് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

റിപ്പോർട്ട് സമർപ്പിച്ചു

റിപ്പോർട്ട് സമർപ്പിച്ചു

ദേശീയ ദുരന്ത നിവാരണ സേന കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച എല്ലാ നിര്‍ദേശങ്ങളും പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. തൊഴിലാളികളുടെ പലായനം സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് കഴിഞ്ഞ ദിവസം സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് പ്രകാരം സര്‍ക്കാര്‍ ഇന്ന് കോടതിക്ക് മുന്നില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

റോഡിൽ ഒരാൾ പോലും ഇല്ല

റോഡിൽ ഒരാൾ പോലും ഇല്ല

നിലവില്‍ ഒരു തൊഴിലാളി പോലും റോഡില്‍ ഇല്ലെന്നും 6.68 ലക്ഷം പേര്‍ക്ക് താല്‍ക്കാലിക വാസസ്ഥലവും രാജ്യവ്യാപകമായി 22.88 ലക്ഷം പേര്‍ക്ക് ഭക്ഷണവും നല്‍കുന്നുണ്ടെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ അറിയിച്ചു. ഗ്രാമങ്ങളെ കൊവിഡ് കാര്യമായി ബാധിച്ചിട്ടില്ലെന്നും എന്നാല്‍ നഗരങ്ങളില്‍ നിന്ന് മടങ്ങിപ്പോകുന്നവര്‍ വൈറസ് വാഹകരായേക്കാമെന്ന് തുഷാര്‍ മേത്ത അറിയിച്ചു. സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

English summary
Panic Will Destroy More Lives Than Corona', SC Says to Supreme Court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X