കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പാനിപ്പത്തി'നെതിരെ തെരുവിലിറങ്ങി ജാട്ടുകള്‍... തിയ്യേറ്റര്‍ തല്ലിത്തകര്‍ത്തു, പ്രക്ഷോഭം കനക്കുന്നു

Google Oneindia Malayalam News

ജയ്പൂര്‍: ചരിത്ര സിനിമകള്‍ക്കെതിരെയുള്ള പ്രക്ഷോഭം ഒരിക്കല്‍ കൂടി സജീവമാകുന്നു. അശുതോഷ് ഗൊവാരിക്കര്‍ സംവിധാനം ചെയ്ത പാനിപ്പത്തിനെതിരെ ജാട്ടുകള്‍ നടത്തുന്ന സമരം അതിശക്തമായിരിക്കുകയാണ്. ജയ്പൂരില്‍ ചിത്രം പ്രദര്‍ശിപ്പിച്ച തിയ്യേറ്റര്‍ അക്രമികള്‍ തല്ലിത്തകര്‍ത്തു. ജാട്ടുകളെ മോശക്കാരായി ചിത്രീകരിക്കുകയാണ് ചിത്രത്തിലെന്നാണ് ആാേപണം. ഭരത്പൂര്‍ രാജാവ് മഹാരാജ സുരജ്മലിനെ മോശക്കാരനാക്കി എന്നാണ് പ്രധാന ആരോപണം.

1

ഈ ചിത്രത്തെ സംസ്ഥാന സര്‍ക്കാര്‍ നിരോധിക്കണമെന്നാണ് ആവശ്യം. ഏഴ് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം പ്രശ്‌നം രാഷ്ട്രീയവത്കരിക്കപ്പെടുമെന്നാണ് സൂചന. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. സെന്‍സര്‍ ബോര്‍ഡ് ഇക്കാര്യത്തില്‍ നടപടി എടുക്കണമെന്നാണ് ഗെലോട്ടിന്റെ ആവശ്യം. അദ്ദേഹം ജാട്ടുകളുടെ ആവശ്യത്തെ പിന്തുണയ്ക്കുന്നുണ്ട്.

നേരത്തെ പത്മാവത് എന്ന ചിത്രത്തിന്റെ വിവാദ സമയത്ത് പ്രക്ഷോഭകര്‍ക്കൊപ്പം തന്നെയായിരുന്നു അന്നത്തെ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ. സെന്‍സര്‍ ബോര്‍ഡ് ആരോപണങ്ങളില്‍ കഴമ്പുണ്ടോയെന്ന് പരിശോധിക്കണമെന്ന് ഗെലോട്ട് ആവശ്യപ്പെട്ട്. രാജസ്ഥാനിലെ ചിത്രത്തിന്റെ വിതരണക്കാര്‍ ജാട്ട് വിഭാഗവുമായി ചര്‍ച്ചകള്‍ നടത്തണമെന്നും ഗെലോട്ട് പറഞ്ഞു. ഇതില്‍ ജാട്ട് വിഭാഗം വിതരണക്കാരോട് ചിത്രത്തെ കുറിച്ച് പരാതി പറഞ്ഞതാണ്.

നേരത്തെ ടൂറിസ് മന്ത്രി വിശ്വേന്ദ്ര സിംഗ് ചിത്രത്തെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഉത്തരേന്ത്യയിലാണ് നിരോധനം ആവശ്യപ്പെട്ടത്. ക്രമസമാധാന നില നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ഈ നീക്കമെന്നും വിശേന്ദ്ര സിംഗ് പറഞ്ഞു. അതേസമയം ഒരാളെ അപമാനിക്കുന്ന രംഗങ്ങള്‍ ഉണ്ടാക്കാന്‍ സിനിമകള്‍ പാടില്ലെന്ന് അശോക് ഗെലോട്ട് പറഞ്ഞു. അതേസമയം രാജസ്ഥാന്‍ രാജകുടുംബാംഗങ്ങളും ചിത്രത്തിന് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു, അനുകൂലിച്ച് 293 പേര്‍ വോട്ട് ചെയ്തു!!പൗരത്വ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു, അനുകൂലിച്ച് 293 പേര്‍ വോട്ട് ചെയ്തു!!

English summary
panipat row ashok gehlot says censor board should intervene
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X