കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദില്ലിയിലെ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നത്'‌; കര്‍ഷകരോട്‌ പിന്‍വാങ്ങാന്‍ അഭ്യര്‍ഥിച്ച്‌ അമരീന്ദര്‍ സിങ്

Google Oneindia Malayalam News

ചണ്ടിഗര്‍: യഥാര്‍ഥ കര്‍ഷകര്‍ ദില്ലിയില്‍ നിന്നും പിന്‍വാങ്ങണമെന്നാഭ്യര്‍ഥിച്ച്‌ പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്‌. പൊലീസും കര്‍ഷകരുമായി ഇന്ന്‌ ദില്ലിയില്‍ നടന്ന സംഘര്‍ഷത്തെ മുഖ്യമന്ത്രി അപലപിച്ചു.

ദില്ലിയിലെ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാണ്‌. സംഘര്‍ത്തിലെ ചില കാര്യങ്ങല്‍ അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. ഇത്‌ രണ്ട്‌ മാസത്തോളമായി നടത്തുന്ന സമാധാനപരമായ സമരത്തിന്‌ മോശം വരുത്തന്നതാണ്‌. ട്രാക്ടര്‍ റാലികള്‍ അവസാനിപ്പിച്ചതായി പ്രഖ്യപിച്ച്‌ കര്‍ഷക സംഘടനാ നേതാക്കള്‍ കര്‍ഷകരെ ദില്ലി അതിര്‍ത്തികളിലേക്ക്‌ തിരികെ വിളിക്കണമെന്നും പഞ്ചാബ്‌ മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

amarinder singh

കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടെ ഉണ്ടായ ആക്രംസംഭവങ്ങളെ അപലപിച്ച്‌ ആം ആദ്‌മി പാര്‍ട്ടിയും രംഗത്തെത്തി. കഴിഞ്ഞ രണ്ട്‌ മാസമായി സമാധാനപരമായി നടന്ന സമരം വഷളാക്കാന്‍ കേന്ദ്ര സര്‍ക്കാരാണ്‌ അനുവദിച്ചതെന്ന്‌ എഎപി കുറ്റപ്പെടുത്തി. ആക്രമങ്ങള്‍ക്ക്‌ പിന്നില്‍ ആരാണെങ്കിലും സമാധാനപരമായും അച്ചടക്കത്തോടെയും നടന്ന സമരത്തെ അക്രമസംഭവങ്ങള്‍ ദുര്‍ബലമാക്കിയെന്നും എഎപി പ്രസ്‌താവനയില്‍ വ്യക്തമാക്കി.
പ്രഖ്‌ഷോഭത്തെ തുടര്‍ന്ന്‌ ദില്ലി അതിര്‍ത്തിയില്‍ അര്‍ധ സൈനിക വിഭാഗത്തെ വിന്യസിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. 15 കമ്പനി അര്‍ധസൈനിക വിഭാഗത്തെയാകും അതിര്‍ത്തിയില്‍ വിന്യസിപ്പിക്കുക.
രാവിലെ കര്‍ഷകരുടെ ട്രാക്ടര്‍ റാലി പൊലീസ്‌ തടഞ്ഞതോടെയാണ്‌ കര്‍ഷകരുടെ സമാധാനമായി നടന്ന റാലി സംഘര്‍ഷത്തില്‍ കലാശിച്ചത്‌. നേരത്തെ അനുമതി നല്‍കിയ വഴികളില്‍ പൊലീസ്‌ ബാരിക്കേടുകള്‍ നിരത്തിയതോടെ ബാരിക്കേടുകള്‍ തകര്‍ത്ത്‌ കര്‍ഷകര്‍ മുന്നോട്ട്‌ നീങ്ങി. തുടര്‍ന്ന്‌ പൊലീസ്‌ കര്‍ഷകര്‍ക്കെതിരെ ലാത്തി ചാര്‍ജും ടിയര്‍ ഗ്യാസ്‌ പൊട്ടിക്കലും ആരംഭിക്കുകയായിരുന്നു. പലയിടത്തും കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു. പൊലീസ്‌ നേരത്തെ അനുവദിച്ച വഴി തടഞ്ഞതിനെ തുടര്‍ന്നാണ്‌ കര്‍ഷകരുടെ ട്രാക്ടര്‍ റാലി ദില്ലി നഗരത്തിലേക്ക്‌ നീങ്ങിയത്‌. അതീവ സുരക്ഷാ മേഖലകളെല്ലാം തന്നെ കര്‍ഷകര്‍ കീഴടക്കി. ചെങ്കോട്ടയിലെത്തിയ കര്‍ഷകര്‍ ത്രിവര്‍ണ പതാകക്ക്‌ താഴെ കര്‍ഷകരുടെ പതാകകള്‍ ഉയര്‍ത്തി. സാഹചര്യങ്ങള്‍ െൈവിട്ടതോടെ അര്‍ധസൈനിക വിഭാഗം തലസ്ഥാനത്ത്‌ രംഗത്തിറങ്ങുകയായിരുന്നു. കാര്യങ്ങള്‍ വിലയിരുത്താന്‍ ആഭ്യന്തര മന്ത്രി അമിത്‌ ഷാ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്‌.

English summary
Panjab chief minister Amarinder Singh request farmers to vacate delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X