കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി പൊലീസ്‌ വേട്ടയാടുന്ന കര്‍ഷകര്‍ക്ക്‌ നിയമപരിരക്ഷ നല്‍കാന്‍ പഞ്ചാബില്‍ നിന്നും 70 അംഗ അഭിഭാഷക സംഘം

Google Oneindia Malayalam News

അമൃതസര്‍: റിപ്പബ്ലിക്‌ ദിനത്തിലുണ്ടായ കര്‍ഷക സംഘര്‍ഷത്തില്‍ ദില്ലി പൊലീസ്‌ കേസ്‌ ചുമത്തിയ കര്‍ഷകര്‍ക്ക്‌ നിയമസഹായം വേഗത്തില്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചതായി പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്‌. ഇതിനായി 70 അംഗ അഭിഭാഷക സംഘത്തെ ദില്ലിയില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

റിപ്പബ്ലിക്‌ ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ കാണാതായ കര്‍ഷകരുടെ പ്രശ്‌നത്തില്‍ നേരിട്ട്‌ ഇടപെടുമെന്നും ഈ വ്യക്തികള്‍ സുരക്ഷിതമായി വീട്ടിലെത്തുമെന്ന്‌ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. സാഹായത്തിനായി 112 എന്ന നമ്പറില്‍ വിളിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ഷക പ്രതിഷേധത്തെക്കുറിച്ച്‌ ചര്‍ച്ച്‌ ചെയ്യാന്‍ അമരീന്ദര്‍ സിംഗ്‌ ചെവ്വാഴ്‌ച്ച സര്‍വകക്ഷി യോഗം വിളിച്ചിട്ടുണ്ട്‌.

amarinder singh

കര്‍ഷക പ്രതഷേധം അടിച്ചമര്‍ത്തല്‍ വലിയ രീതിയിലുള്ള തയാറെടുപ്പാണ്‌ കേന്ദ്രം നടത്തിക്കൊണ്ടിരിക്കുന്നത്‌. കര്‍ഷക പ്രതിഷേധത്തെ നേരിടാന്‍ ദില്ലി പൊലീസ്‌ സേനയില്‍ പുതിയ മാറ്റം വരുത്തിയിരുന്നു. കര്‍ഷകരെ തടയാനായി വാളുകളഉം ഷീല്‍ഡുമാണ്‌ പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്ക്‌ നല്‍കിയിരിക്കുന്നത്‌. കര്‍ഷകര്‍ വാളുകളും വടികളും ഉപയഗിച്ചാണ്‌ പ്രതിരോധിക്കുന്നതെന്ന്‌ പറഞ്ഞാണ്‌ പുതിയ തീരുമാനം. പ്രതിഷേധക്കാരെ പൊലീസുകാരില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്ന രീതിയിലാണ്‌ വാളുകള്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. സാധാരണ വാളുകളേക്കാള്‍ ഇരട്ടി നിളമുള്ളവയാണ്‌ ഇവ.
കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രണ്ട്‌ മാസത്തിലേറെയായി തെരുവില്‍ പ്രതിഷേധിക്കുകയാണ്‌ കര്‍ഷകര്‍. ഇതുവരെയും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത്‌ സംബന്ധിച്ച്‌ അന്തിമമായ ഒരു തീരുമാനം കേന്ദ്രം എടുത്തിട്ടില്ല. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന്‌ പിന്‍മാറില്ലെന്ന ഉറച്ച തീരുമാനത്തിലാണ്‌ കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാര്‍ ബജറ്റ്‌ അവതരിപ്പിച്ച സാഹചര്യത്തിലും തങ്ങളുടെ തീരുമാനത്തില്‍ നിന്ന്‌ പിന്‍മാറാന്‍ കര്‍ഷകര്‍ തയാറായിട്ടില്ല. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പിരഹരിക്കാന്‍ പ്രത്യേകമായൊരു ബജറ്റ്‌ നടത്തണമെന്ന്‌ കര്‍ഷക നേതാവ്‌ രാകേഷ്‌ ടിയാത്‌ ആവശ്യപ്പെട്ടിരുന്നു. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Recommended Video

cmsvideo
Samyukta Kisan Morcha announces nationwide roadblock on February 6

English summary
Panjab government sent 70 lawyers to protect protesting farmers from Delhi police cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X