കര്‍ഷകര്‍ക്ക് വസ്‌ത്രങ്ങള്‍ വാങ്ങാന്‍ ഒരു കോടി രൂപ നല്‍കി പഞ്ചാബി ഗായകന്‍ ദില്‍ജിത് ദോസന്‍ത്‌ഡ്
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കേന്ദ്ര സര്‍ക്കാരിനെതിരെ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് വസ്‌ത്രങ്ങള്‍ വാങ്ങാന്‍ പഞാബി ഗായകനും നടനുമായ ഒരു കോടി രൂപ സംഭാവന ചെയ്‌ത് ദില്‍ജിത് ദോസാന്‍ത്‌ഡ് . കഴിഞ്ഞ ദിവസം കര്‍ഷകര്‍ക്കു പിന്തുണയറിയിച്ച് കര്‍ഷകപ്രക്ഷോഭത്തില്‍ ദില്‍ജിത്തും പങ്കെടുത്തിരുന്നു. തണുപ്പ് കാലത്തെ ചെറുക്കാന്‍ സമരം നടത്തുന്ന കര്‍ഷകര്‍ക്ക് ചൂടുള്ള വസ്‌ത്രങ്ങള്‍ വാങ്ങാനാണ് ദില്‍ജിത്ത് 1കോടി രൂപ സംഭാവന ചെയ്‌തത്.
പഞ്ചാബി ഗായകന്‍ സിങ്ങയാണ് ദില്‍ജിത്ത് ദോസാത്‌ഡ് കര്‍ഷകര്‍ക്ക് കമ്പിളി പുതപ്പുകള്‍ വാങ്ങാന്‍ 1 കോടി രൂപ സംഭാവന ചെയ്‌ത കാര്യം തന്റെ ഇന്‍സ്‌റ്റഗ്രാമിലൂടെ അറിയിച്ചത്. 'നന്ദി സഹോദരാ, താങ്കള്‍ കര്‍ഷകര്‍ക്ക് വസ്‌ത്രങ്ങള്‍ വാങ്ങാന്‍ 1 കോടി രൂപ സംഭാവന ചെയ്‌തു, ഇതാര്‍ക്കും അറിയില്ല, നിങ്ങള്‍ ഇതിനെപ്പറ്റി ആരോടും പറഞ്ഞില്ല, 10രൂപ സംഭാവന ചെയ്‌താല്‍ എല്ലാവരോടും പറയുന്ന ഈ കാലത്ത്' എന്നായിരുന്നു സിങ്ങ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ശനിയാഴ്‌ച്ച ദില്ലി-ഹരിയാന അതിര്‍ത്തിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ കാണാന്‍ ദില്‍ജിത് എത്തിയിരുന്നു. താന്‍ കര്‍ഷകരെ കാണാനും അവരെ കേള്‍ക്കാനുമാണ് അഇവിടെ എത്തിയിരിക്കുന്നതെന്നും തനിക്ക് ഒന്നും സംസാരിക്കനില്ലെന്നും അദ്ദേഹം പറഞ്ഞു.ഞാന്‍ ഇവിടെ എത്തിയിരിക്കുന്നത് നിങ്ങളെ കേള്‍ക്കാനാണ്. എനിക്ക് സംസാരിക്കാനല്ല പഞ്ചാബിലേയും ഹരിയാനയിലേയും കര്‍ഷകര്‍ക്ക് നന്ദി. നിങ്ങള്‍ വീണ്ടും ഇവിടെയൊരു ചരിത്രം സൃഷിടിക്കുകയാണ് ' അദ്ദേഹം പറഞ്ഞു.
പ്രശിനങ്ങളില്‍ നിന്നും കേന്ദ്രം ഒഴിഞ്ഞ് മാറരുതെന്നും ദില്‍ജിത് കര്‍ഷകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ പറഞ്ഞു.എനിക്ക് സര്‍ക്കാരിനോട് പറയാനുള്ളത് പ്രശ്‌നങ്ങളില്‍ നിന്നും ഒഴിഞ്ഞ് മാറരുത് എന്നാണ് . കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്കപ്പുറം വലിയ പ്രശ്‌നമൊന്നും ഇവിടെയില്ല. കര്‍ഷകര്‍ എന്താണോ പറയുന്നത് അത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവണം . എല്ലാവരും സമാധാനത്തോടെയാണ് പ്രതിഷേധിക്കുന്നത്. ഇവിടെ രക്ത ച്ചൊരിച്ചിലില്ല, സത്യങ്ങളെ വളച്ചൊടിക്കുകയാണ്, ദില്‍ജിത്ത് പറഞ്ഞു.
കര്‍ഷക സമരത്തിനെതിരെ ട്വിറിലൂടെ വ്യജ വാര്‍ത്ത പ്രചരിപ്പിച്ച ബോളിവുഡ് നടി കങ്കണാ റണാവത്തിനെതിരെ കടുത്ത വിമര്‍ശനമാണ് ദില്‍ജിത് ട്വിറ്ററിലൂടെ നടത്തിയത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട് ദില്‍ജിതും കങ്കണയും തമ്മില്‍ നടന്ന വക്‌പോര് വലിയ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.
Recommended Video
ദില്ലിയില്‍ നടക്കുന്ന കര്‍ഷക സമരം ഇപ്പോഴും തുടരുകയാണ് .കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലന്ന നിലപാടിലാണ് കര്‍ഷകര്‍. കേന്ദ്രവുമായി ഇന്നലെയും ചര്‍ച്ചനടത്തിയെങ്കിലും തീരുമാനമാവാതെ പിരിയുകയായിരുന്നു. വരുന്ന ചൊവ്വാഴ്‌ച്ച കര്‍ഷകര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications