കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പബ്ലിക് ദിന പരേഡ്; ഗുജറാത്തിൽ നിന്നുള്ള നിശ്ചലദൃശ്യത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ സഹോദരനും

Google Oneindia Malayalam News

ദില്ലി: റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിൽ ഗുജറാത്ത് അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇളയ സഹോദരനും. പ്രധാനമന്ത്രിയുടെ ഇളയ സഹോദരൻ പങ്കജ് മോദിയാണ് ഗുജറാത്ത് ടീമിന്റെ ഭാഗമായി ദില്ലിയിൽ എത്തിയത്.

 റെയിൽവെ മെനുവിൽ ഇനി മീൻ കറിയും, കേരള വിഭവങ്ങൾ തിരിച്ചെത്തി, ബോണസെന്ന് ഹൈബി ഈഡൻ! റെയിൽവെ മെനുവിൽ ഇനി മീൻ കറിയും, കേരള വിഭവങ്ങൾ തിരിച്ചെത്തി, ബോണസെന്ന് ഹൈബി ഈഡൻ!

ജനുവരി 26ന് നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിക്കുന്ന വിവിധ നിഷ്ച ദൃശ്യങ്ങൾ പരിചയപ്പെടുത്താനായി ദില്ലി കന്റോൺമെന്റിൽ നടന്ന ചടങ്ങിൽ പങ്കജ് മോദി മാധ്യമപ്രവർത്തകരുമായി സംസാരിച്ചു.

gujarat

' ഗുജറാത്തിന്റെ വാസ്തുശിൽപ്പ, സാംസ്കാരിക പൈത്യകം വിളിച്ചോതുന്നതാണ് ഞങ്ങളുടെ നിശ്ചല ദൃശ്യം. പടാനിൽ സ്ഥിതി ചെയ്യുന്ന റാണി കീ പാവ് എന്നറിയപ്പെടുന്ന പടവ് കിണറിന്റെ മാതൃക ഉണ്ടായിരിക്കും. രാജ്പത്തിൽ ഞങ്ങളുടെ സംസ്കാരത്തെ പ്രതിനിധീകരിക്കുന്നതിൽ ഞങ്ങൾ വളരെ സന്തുഷ്ടരാണ്''- പങ്കജ് മോദി പറഞ്ഞു.

പടവുകിണറുകളുടെ ഗണത്തിലെ തന്നെ ബൃഹത്തും അതി പ്രശസ്തവുമായ ഒന്നാണ് റാണി കീ വാവ്. 2014 ജൂൺ 22-ന് ഈ ചരിത്രനിർമിതിയെ യുനെസ്കൊ ഒരു ലോകപൈതൃകകേന്ദ്രമായി പ്രഖ്യാപിക്കുകയുണ്ടായി. തന്റെ ഭർത്താവിന്റെ സ്മരണയ്ക്കായി റാണി ഉദയമതിയാണ് റാണി കീ പാവ് നിർമിച്ചത്. ഗുജറാത്ത് സർക്കാരിന്റെ ഇൻഫർമേഷൻ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥനാണ് പങ്കജ് മോദിയെന്ന് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി

English summary
Pankaj Modi is part of Gujarat's republic day tableau team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X