വരള്‍ച്ചബാധിത പ്രദേശത്ത് സെല്‍ഫി; ഈ പങ്കജ മുണ്ടെ പണ്ടേ വിവാദനായിക!
മുംബൈ: അതിരൂക്ഷമായ ജലക്ഷാമം നേരിടുകയാണ് മഹാരാഷ്ട്ര. കുടിവെള്ളം പോലും കിട്ടാതെ ആയിരക്കണക്കിന് പേരാണ് ദുരിതം അനുഭവിക്കുന്നത്. ഇതിനിടെ വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഒരു മന്ത്രി സെല്‍ഫിയെടുത്ത് ട്വിറ്ററില്‍ ഇട്ടാല്‍ എങ്ങനെയിരിക്കും. അതും ജലവിഭവ മന്ത്രി. അന്തരിച്ച ബി ജെ പി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളും മന്ത്രിയുമായ പങ്കജ മുണ്ടെയാണ് സെല്‍ഫി ഭ്രമത്തില്‍ മുഖം നഷ്ടമായി നില്‍ക്കുന്നത്.
ഞായറാഴ്ച ലാത്തൂരിലെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് പങ്കജ മുണ്ടെ സെല്‍ഫിയെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്ട്ടിക്കാര് മാത്രമല്ല സഖ്യകക്ഷിയായ ശിവസേനയും പങ്കജ മുണ്ടക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഗോപിനാഥ് മുണ്ടെയുടെ മകള്‍ ഇതാദ്യമായിട്ടല്ല ഇത്തരം വിവാദങ്ങളില്‍ പെടുന്നത്, കാണൂ പങ്കജ മുണ്ടെയുണ്ടാക്കിയ വിവാദങ്ങള്‍.

സെല്‍ഫി വിവാദം
ലാത്തൂരിലെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സെല്‍ഫിയെടുത്ത് ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തതാണ് പങ്കജ മുണ്ടെയെ ഇപ്പോള്‍ വിവാദത്തിലാക്കിയിരിക്കുന്നത്.

ചെരിപ്പെടുപ്പിച്ചോ
ചെളി നിറഞ്ഞ പ്രദേശത്ത് കൂടി കടന്നുപോകുമ്പോള്‍ സഹായിയെക്കൊണ്ട് ചെരിപ്പെടുപ്പിച്ചു എന്നൊരു വിവാദവും പങ്കജ മുണ്ടെയുടെ പേരില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്തിലായിരുന്നു ഈ സംഭവം

അഴിമതി ആരോപണം
സര്‍ക്കാര്‍ സ്കൂളുകളിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ഫണ്ടില്‍ നിന്നും 206 കോടി രൂപ തട്ടിയെടുത്തു എന്നൊരു ആരോപണവും പങ്കയ്ക്കെതിരെ ഉണ്ടായിരുന്നു.

വന്നതേ വിവാദത്തോടെ
പങ്കജ മുണ്ടയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കണം എന്നായിരുന്നു ഇവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്പേ തന്നെ ഒരു വിഭാഗത്തിന്റെ ആവശ്യം
-
മഞ്ജു വാര്യർ പോയതോടെ ഭാഗ്യം പോയോ; ദിലീപിൻ്റെ മറുപടി..'അതോടെ മദ്യപാനവും നിർത്തി' -
വിവരക്കേട് കൂവുന്നവരോട് യാഥാര്‍ഥ്യം പറയുന്നു; ട്വന്റി20 ബിജെപിയില്‍ ലയിച്ചതല്ലെന്ന് അഖില്‍ മാരാര്‍ -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഇടുക്കിയില്‍ കേന്ദ്ര സര്‍ക്കാര്‍ ജോലി; പരീക്ഷയില്ല, അഭിമുഖം മാത്രം; നിങ്ങള്‍ യോഗ്യരാണോ? -
ക്യാൻസറിനെ വരെ പ്രതിരോധിക്കും; ദിവസവും രാവിലെ ഈ 'സ്പെഷ്യൽ' ടീ കുടിക്കാം -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
'ഇത്രയും ക്രൂരമായ കാര്യങ്ങൾ ചെയ്യുന്ന ഒരാളെ എങ്ങനെ ബിജെപി അധ്യക്ഷനാക്കി?'; രാജീവ് ചന്ദ്രശേഖറിനെതിരെ സെൻകുമാർ -
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ -
മീനം രാശിഫലം: ജോലിസ്ഥലത്ത് പോസിറ്റീവ് ഫലങ്ങൾ, ചില പഴയ കടങ്ങൾ തീർക്കാൻ സാധ്യത, ആരോഗ്യം ശ്രദ്ധിക്കുക -
അക്ഷയ തൃതീയയിൽ സ്വർണം വാങ്ങാൻ പോവുകയാണോ? മുഹൂർത്തം മാത്രം പോരാ, ഈ കാര്യങ്ങളും ശ്രദ്ധിക്കണം -
10 കേന്ദ്ര ബാങ്കുകളിലുള്ളതിനേക്കാള്‍ സ്വര്‍ണം ഇന്ത്യയിലെ വീടുകളില്‍! അസോചം പറയുന്നതിങ്ങനെ









Click it and Unblock the Notifications