കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരള്‍ച്ചബാധിത പ്രദേശത്ത് സെല്‍ഫി; ഈ പങ്കജ മുണ്ടെ പണ്ടേ വിവാദനായിക!

  • By Muralidharan
Google Oneindia Malayalam News

മുംബൈ: അതിരൂക്ഷമായ ജലക്ഷാമം നേരിടുകയാണ് മഹാരാഷ്ട്ര. കുടിവെള്ളം പോലും കിട്ടാതെ ആയിരക്കണക്കിന് പേരാണ് ദുരിതം അനുഭവിക്കുന്നത്. ഇതിനിടെ വരള്‍ച്ചാ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഒരു മന്ത്രി സെല്‍ഫിയെടുത്ത് ട്വിറ്ററില്‍ ഇട്ടാല്‍ എങ്ങനെയിരിക്കും. അതും ജലവിഭവ മന്ത്രി. അന്തരിച്ച ബി ജെ പി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളും മന്ത്രിയുമായ പങ്കജ മുണ്ടെയാണ് സെല്‍ഫി ഭ്രമത്തില്‍ മുഖം നഷ്ടമായി നില്‍ക്കുന്നത്.

ഞായറാഴ്ച ലാത്തൂരിലെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് പങ്കജ മുണ്ടെ സെല്‍ഫിയെടുത്ത് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടിക്കാര്‍ മാത്രമല്ല സഖ്യകക്ഷിയായ ശിവസേനയും പങ്കജ മുണ്ടക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഗോപിനാഥ് മുണ്ടെയുടെ മകള്‍ ഇതാദ്യമായിട്ടല്ല ഇത്തരം വിവാദങ്ങളില്‍ പെടുന്നത്, കാണൂ പങ്കജ മുണ്ടെയുണ്ടാക്കിയ വിവാദങ്ങള്‍.

സെല്‍ഫി വിവാദം

സെല്‍ഫി വിവാദം

ലാത്തൂരിലെ വരള്‍ച്ച ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം സെല്‍ഫിയെടുത്ത് ട്വിറ്ററിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്തതാണ് പങ്കജ മുണ്ടെയെ ഇപ്പോള്‍ വിവാദത്തിലാക്കിയിരിക്കുന്നത്.

ചെരിപ്പെടുപ്പിച്ചോ

ചെരിപ്പെടുപ്പിച്ചോ

ചെളി നിറഞ്ഞ പ്രദേശത്ത് കൂടി കടന്നുപോകുമ്പോള്‍ സഹായിയെക്കൊണ്ട് ചെരിപ്പെടുപ്പിച്ചു എന്നൊരു വിവാദവും പങ്കജ മുണ്ടെയുടെ പേരില്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്തിലായിരുന്നു ഈ സംഭവം

അഴിമതി ആരോപണം

അഴിമതി ആരോപണം

സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിനുള്ള ഫണ്ടില്‍ നിന്നും 206 കോടി രൂപ തട്ടിയെടുത്തു എന്നൊരു ആരോപണവും പങ്കയ്‌ക്കെതിരെ ഉണ്ടായിരുന്നു.

വന്നതേ വിവാദത്തോടെ

വന്നതേ വിവാദത്തോടെ

പങ്കജ മുണ്ടയെ മഹാരാഷ്ട്ര മുഖ്യമന്ത്രിയാക്കണം എന്നായിരുന്നു ഇവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്പേ തന്നെ ഒരു വിഭാഗത്തിന്റെ ആവശ്യം

English summary
Maharashtra minister for Water Conservation Pankaja Munde faced flak for clicking selfies in drought hit Latur on Sunday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X