കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെരിപ്പെടുക്കാനും ആള്‍! മുണ്ടെയുടെ മകള്‍ മന്ത്രി പങ്കജ ഇങ്ങനെയോ?

  • By Muralidharan
Google Oneindia Malayalam News

മുംബൈ: ലളിതജീവിത്തിന് പേരുകേട്ട നേതാവായിരുന്നു ബി ജെ പി നേതാവ് ഗോപിനാഥ് മുണ്ടെ. മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടമുമ്പ് മുണ്ടെ മരിച്ചത് പാര്‍ട്ടിക്ക് വന്‍ തിരിച്ചടിയായിരുന്നു. മുണ്ടെയുടെ ഒരു മകള്‍ പാര്‍ലമെന്റിലും മറ്റൊരു മകള്‍ നിയമസഭയിലും ഉണ്ട് ഇപ്പോള്‍. മഹാരാഷ്ട്ര നിയമസഭാംഗവും നഗരവികസന മന്ത്രിയുമായ പങ്കജ മുണ്ടെ സഹായിയെക്കൊണ്ട് ചെരിപ്പ് എടുപ്പിച്ചു എന്ന വിവാദത്തില്‍ പെട്ടിരിക്കുകയാണ്.

മന്ത്രി പങ്കജ മുണ്ടെ സംസ്ഥാനത്തെ വരള്‍ച്ചാ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് വിവാദത്തിന് അടിസ്ഥാനമായ സംഭവം ഉണ്ടായത്. പര്‍ഭാനി ജില്ലയിലെ സോനേപേതില്‍ ചെരിപ്പ് ഊരിവെച്ച് നടക്കുകയായിരുന്നു മുണ്ടെ. സഹായികളില്‍ ഒരാള്‍ ഇവരുടെ ചെരിപ്പ് ചുമന്ന് കൊണ്ടുകൊടുക്കുകയായിരുന്നു. സംഭവം ടി വി ചാനലുകളുടെ ക്യാമറയില്‍ പതിഞ്ഞതോടെ ആളുകള്‍ കണ്ടു. വിവാദവും തുടങ്ങി.

pankaja

പങ്കജ മുണ്ടെയുടെ ഹൈ പ്രൊഫൈല്‍ ആറ്റിറ്റിയൂഡിന്റെ പ്രശ്‌നമാണ് ഇതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. ചെരിപ്പ് എടുക്കാന്‍ പോലും സഹായി വേണം എന്ന് കരുതുന്ന മന്ത്രി എന്ത് കാര്യമാണ് കര്‍ഷകര്‍ക്ക് വേണ്ടി ചെയ്യാന്‍ പോകുന്നത്. - കോണ്‍ഗ്രസ് വക്താവ് അല്‍ നസര്‍ സക്കറിയ ചോദിച്ചു.

എന്നാല്‍ ചെരിപ്പ് എടുത്ത് തന്നെ സഹായി സര്‍ക്കാര്‍ ജീവനക്കാരന്‍ അല്ലെന്നും തന്റെ പേഴ്‌സണ്‍ ഉദ്യോഗസ്ഥന്‍ ആണെന്നും പങ്കജ മുണ്ടെ പ്രതിരോധിക്കുന്നു. താന്‍ പറഞ്ഞിട്ടല്ല അയാള്‍ ചെരിപ്പ് എടുത്ത് തന്നത്. ചെരിപ്പുമായി പിന്നിലെത്തിയപ്പോഴാണ് താന്‍ വിവരം അറിയുന്നത് തന്നെ. സഹായി ചെരിപ്പ് എടുത്ത് തന്നത് മാത്രമേ ആളുകള്‍ കണ്ടുള്ളൂ. താന്‍ ചെരിപ്പ് ഇടാതെ വെറും കാലില്‍ ചെളിയിലൂടെ നടന്നത് ആരും കണ്ടില്ലേ എന്ന് പങ്കജ മുണ്ടെ പരിഭവിക്കുന്നു.

English summary
Maharashtra rural development minister Pankaja Munde has got embroiled in a controversy after a member of her staff was seen carrying her slippers during her recent tour of drought-affected regions in the state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X