രാജിവെക്കാനുള്ള സമയമായിട്ടില്ല: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് പങ്കജ മുണ്ടെ
മുംബൈ: കേന്ദ്രമന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്ന് ആരോപണമുയർന്നതിന് പിന്നാലെ അനുയായികളെ അഭിസംബോധന ചെയ്ത് പങ്കജ മുണ്ടെ. തന്റെ കഥ കഴിഞ്ഞിട്ടില്ലെന്നും പാർട്ടിയിലുള്ള തന്റെ എതിരാളികൾക്ക് മേൽക്കൈ നൽകാനുള്ള അവസരം ഇനിയുണ്ടാക്കരുതെന്നാണ് ബിജെപി ദേശീയ സെക്രട്ടറി പങ്കജ മുണ്ടെ അനുയായികളോട് ആവശ്യപ്പെട്ടിട്ടുള്ളത്. അതേ സമയം ബിജെപിയുടെ കേന്ദ്ര നേതൃത്വത്തെ പുകഴ്ത്തിക്കൊണ്ടാണ് സംസാരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവർ തന്റെ നേതാക്കളാണെന്നും പ്രീതം മുണ്ടെ വ്യക്തമാക്കി. ഇന്ന് മുംബൈയിൽ പങ്കജ തന്നെ അനുയായികളുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. പങ്കജയുടെ അടുത്ത നീക്കം എന്താണെന്നാണ് ഉറ്റുനോക്കുന്നത്.

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ സഹോദരി പ്രീതം മുണ്ടെയ്ക്ക് അവസരം നൽകാത്ത സാഹചര്യത്തിൽ പാർട്ടിയുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. ഇതിനിടെ തന്നെ കാണാനെത്തിയ അനുയായികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പങ്കജ മുണ്ടെ. ഇത് പാർട്ടി വിടാനുള്ള സമയമല്ലെന്നും അനുയോജ്യമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കിയ പങ്കജ മഹാരാഷ്ട്ര ബിജെപി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. അതേ സമയം ബിജെപിക്കുള്ളിൽ തന്നെ ഒതുക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും പറയുന്നുണ്ട്.

പ്രീതം മുണ്ടെയ്ക്ക് കേന്ദ്രമന്ത്രിസഭയിൽ അവസരം നൽകാത്തതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്ര ബിജെപിയിൽ നിന്ന് നൂറിലധികം പാർട്ടി പ്രവർത്തകരാണ് രാജിവെച്ചത്. അഹമ്മദ് നഗർ, ബീഡ് എന്നീ ജില്ലകളിൽ നിന്നുള്ളവരാണ് രാജിവെച്ചവർ. പാർട്ടി തീരുമാനത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച അങ്കജ മുണ്ടെയുടെ അനുയായികൾ വോർലി ഓഫീസിന് പുറത്ത് ധാരാളം ആളുകൾ തടിച്ചുകൂടിയിരുന്നു.

"ഞാൻ അവസാനിച്ചിട്ടില്ല. ഇവിടെത്തന്നെയുണ്ട്. അനുയായികളുടെ പിന്തുണയാണ് എന്റെ ശക്തി. ഞാൻ ആരെയും ഭീഷണിപ്പെടുത്തുന്നില്ല. എന്റെ ശക്തി കാണിക്കാൻ ഈ സ്ഥലം മതിയാവില്ല" പങ്കജ മുണ്ടെ വ്യക്തമാക്കി. കേന്ദ്രനേതൃത്വം തന്നെ ബഹുമാനിച്ചിട്ടുണ്ടെന്നും മോദിയും അമിത് ഷായും തന്റെ വേദനയും മനസ്സിലാക്കുന്നുണ്ടെന്നും പങ്ക മുണ്ടെ അടിവരയിട്ട് പറയുന്നു. അതേ സമയം സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.

താൻ നിസ്സഹായയല്ലെന്നും എനിക്ക് അരക്ഷിതാവസ്ഥയില്ല. സ്ഥാനമാനങ്ങൾക്കും മന്ത്രിപദത്തിവും വേണ്ടി കേഴുന്ന വ്യക്തിയല്ല താൻ. അതെല്ലാം നിസ്സാരമാണ്. ഗോപിനാഥ് മുണ്ടെയുടെ മരണശേഷം പാർട്ടിയെയും മുഖ്യമന്ത്രിയെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് താൻ സംഘർഷയാത്ര നടത്തിയത്. എന്നാൽ പാർട്ടിയിൽ തുടരാൻ തനിക്ക് മന്ത്രിപദത്തിന്റെ ആവശ്യമില്ല. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന്റെ പേരെടുത്ത് പറയാതെ പങ്കജ മുണ്ടെ വ്യക്തമാക്കി. ബിജെപിയുടെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ച വൻജാര സമുദായത്തിൽപ്പെട്ട ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ മുണ്ടെ. ഇതേ സമുദായത്തിൽപ്പെട്ട മുണ്ടെയുടെ തണലിൽ വളർന്നുകൊണ്ടിരുന്ന ഭഗവത് കരാടിനെ കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിച്ചിരുന്നു. ഇതാണ് പങ്കജ മുണ്ടെയെ ചൊടിപ്പിച്ചത്.
Recommended Video

പ്രീതം മുണ്ടെയെ കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്താത്തതിനെ ന്യായീകരിച്ചുകൊണ്ടാണ് ഷിൻഡെ രംഗത്തെത്തിയത്. ബിജെപി അഖിലേന്ത്യാ സംഘടനയാണ്. സംഘടനയാണ്. പാർട്ടിയ്ക്ക് എല്ലാ മേഖലകളിലുള്ളവരെയും വിഭാഗങ്ങളെയും ഉൾക്കൊള്ളിക്കണം. സംഘടനയുടെ വളർച്ച മനസ്സിൽ വെച്ചാണ് എല്ലാ തീരുമാനങ്ങളും എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications