കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരള്‍ച്ചാ സ്ഥലത്തെ സെല്‍ഫി എന്തിന്? പങ്കജ മുണ്ടെ പറയുന്നു

  • By Anwar Sadath
Google Oneindia Malayalam News

മുംബൈ: വരള്‍ച്ചാ ബാധിത പ്രദേശത്തുചെന്ന് സെല്‍ഫിയെടുത്ത് വിവാദത്തിലായ മഹാരാഷ്ട്ര മന്ത്രി പങ്കജ മുണ്ടെ ഒടുവില്‍ പ്രതികരിച്ചു. വരള്‍ച്ച ബാധിച്ച പ്രദേശത്ത് സന്ദര്‍ശനം നടത്തിയപ്പോള്‍ വെള്ളം നിറഞ്ഞ ഒരു കുഴി കണ്ടു. അതിന്റെ സന്തോഷത്തിലാണ് താന്‍ ചിത്രമെടുത്തതെന്നാണ് ഫേസ്ബുക്കിലൂടെ പങ്കജ മുണ്ടെ പറയുന്നത്.

കടുത്ത വരള്‍ച്ച ബാധിച്ച സ്ഥലത്ത് ജലം കണ്ട സന്തോഷംകൊണ്ടാണ് ചിത്രമെടുത്തത്. ചിത്രത്തെ മറ്റു രീതിയില്‍ പ്രചരിപ്പിക്കേണ്ട ആവശ്യമില്ല. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് എന്താണ് ലഭിക്കുന്നത് എന്നറിയില്ല. 45 ഡിഗ്രീ ചൂടിലാണ് താന്‍ അവിടെ നിന്നും ചിത്രമെടുത്തത്. വ്യാജ പ്രചരണങ്ങളാണ് ഇതിന്റെ പേരില്‍ നടക്കുന്നതെന്നും അവര്‍ പറഞ്ഞു.

pankaj-munde-01

മഹാരാഷ്ട്ര ഭരണ കക്ഷിയില്‍ അംഗങ്ങളായിട്ടുള്ള ശിവസേനയും പ്രതിപക്ഷ പാര്‍ട്ടികളും പങ്കജ മുണ്ടയുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ചിരുന്നു. സ്ഥലത്തെത്തിയ കര്‍ഷകര്‍ക്കൊപ്പവും തനിച്ചും പങ്കജ മുണ്ടെ സെല്‍ഫിയെടുത്തു. ജനങ്ങള്‍ ദുരിതത്തിലായിരിക്കെ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന മന്ത്രിയുടെ സെല്‍ഫി ഏറെ വിവാദങ്ങള്‍ക്കും വഴിവെച്ചു.

മഹാരാഷ്ട്രയിലെ പല പ്രദേശങ്ങളുടെ കടുത്ത വരള്‍ച്ചയിലാണെന്ന് ശിവസേന വക്താവ് മനിഷ കായന്ദെ പറയുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ വളരെദൂരം സഞ്ചരിച്ചാണ് വെള്ളം ശേഖരിക്കുന്നത്. ശിവസേന വരള്‍ച്ച ബാധിച്ച പ്രദേശത്ത് കാര്യമായ സഹായം ചെയ്തുവരുന്നുണ്ട്. ഇത്തരം പ്രത്യേക സാഹചര്യത്തിലാണ് മന്ത്രിയുടെ സെല്‍ഫിയെന്നും അവര്‍ വിമര്‍ശിച്ചു.

English summary
Pankaja Munde says Was only taking pictures of water in a trench
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X