കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയില്‍ വിള്ളലിട്ട് പങ്കജ മുണ്ടെ, ബീഡില്‍ നോട്ടമിട്ട് കോണ്‍ഗ്രസ്, മഹാരാഷ്ട്രീയം മാറുന്നു!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ എംഎല്‍സി തിരഞ്ഞെടുപ്പിനായുള്ള ബിജെപിയുടെ ഒരുക്കങ്ങള്‍ പാളുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ബിജെപിയിലെ വലിയൊരു വിഭാഗം രണ്ട് തട്ടിലായിരിക്കുകയാണ്. പങ്കജ മുണ്ടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ബിജെപി ദേശീയ നേതൃത്വുവുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. ഇവര്‍ക്ക് സ്ഥാനാര്‍ത്ഥിത്വം കൂടി നിഷേധിച്ചതോടെ വിഭാഗീയത കടുക്കുകയാണ്. ഇവര്‍ ശിവസേനയിലോ കോണ്‍ഗ്രസിലോ ചേരാനുള്ള ഒരുക്കത്തിലാണ്. മണ്ഡലത്തില്‍ ഇവര്‍ക്കുള്ള സ്വാധീനം ബിജെപി വിലകുറച്ച് കണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ബിജെപിയിലെ വിള്ളല്‍ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ട്.

പ്രമുഖരെ തഴഞ്ഞു

പ്രമുഖരെ തഴഞ്ഞു

സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഗോപീചന്ദ് പഡാല്‍ക്കര്‍, രഞ്ജിത്ത്‌സിംഗ് മോഹിതെ പാട്ടീല്‍, പ്രവീണ്‍ ദത്‌കെ, അജിത് ഗോപ്ചഡെ എന്നിവരാണ് ഇടംപിടിച്ചത്. ഇതില്‍ രണ്ട് പേര്‍ മറ്റ് പാര്‍ട്ടിയില്‍ നിന്ന് എത്തിയവരാണ്. ഇതാണ് നേതൃത്വത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുന്നത്. പങ്കജ് മുണ്ടെ, ചന്ദ്രശേഖര്‍ ബവന്‍കുലെ, ഏക്‌നാഥ് ഖഡ്‌സെ എന്നിവരെയാണ് തഴഞ്ഞത്. ഫട്‌നാവിസും അമിത് ഷായും ഒരുപോലെ പങ്കജ മുണ്ടെ വേണ്ടെന്ന നിലപാടാണ് എടുത്തത് ബാക്കി രണ്ട് പേര്‍ക്കും പ്രായമായെന്നാണ് വാദം.

എന്തുകൊണ്ട് മുണ്ടെയെ തഴഞ്ഞു

എന്തുകൊണ്ട് മുണ്ടെയെ തഴഞ്ഞു

സ്വന്തം മണ്ഡലമായ ബീഡില്‍ പങ്കജ മുണ്ടെ തോറ്റതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. നരേന്ദ്ര മോദിയും അമിത് ഷായും പിന്തുണച്ചിട്ടും ഇവര്‍ മണ്ഡലത്തില്‍ തോറ്റു. മോദി ഇവിടെ പ്രചാരണവും നടത്തിയിരുന്നു. പങ്കജയ്ക്ക് മണ്ഡലത്തിലുള്ള സ്വാധീനം നഷ്ടമായെന്ന് അമിത് ഷാ പറയുന്നു. ഇവര്‍ തോറ്റ ഉടനെ നേതൃത്വത്തെ വെല്ലുവിളിച്ചിരുന്നു. ബിജെപിയിലെ നിര്‍ണായക പദവിയില്‍ നിന്നും ഇവര്‍ രാജിവെച്ചിരുന്നു. സംസ്ഥാന നേതൃത്വവുമായി ഇവര്‍ അകന്നു. തുടര്‍ന്നാണ് ഇവര്‍ക്ക് സീറ്റ് നിഷേധിക്കാനുള്ള പ്രധാന കാരണം.

മുന്നൊരുക്കങ്ങള്‍ പാളി

മുന്നൊരുക്കങ്ങള്‍ പാളി

പങ്കജ മുണ്ടെ സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ട നാമനിര്‍ദേശ പത്രിക അടക്കം സജ്ജമാക്കി വെച്ചിരുന്നു. ഇവരുടെ അനുയായികള്‍ വലിയ തോതില്‍ സീറ്റിനായി സമ്മര്‍ദം ചെലുത്തിയിരുന്നു. സീറ്റിനായി അത്രയധികം ആഗ്രഹിച്ചിരുന്നു പങ്കജ മുണ്ടെ. എന്നാല്‍ ഇതറിഞ്ഞ് കൊണ്ട് തന്നെയാണ് ഫട്‌നാവിസ് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ സ്വന്തം മണ്ഡലമായ ബീഡില്‍ ജനകീയ പര്യടനം തുടങ്ങിയിരിക്കുകയാണ് പങ്കജ. ബിജെപി നേതൃത്വത്തെ ശരിക്കും സമ്മര്‍ദത്തിലാക്കുന്ന തന്ത്രമാണിത്.

വിജയങ്ങളില്ലാത്തവര്‍ വേണ്ട

വിജയങ്ങളില്ലാത്തവര്‍ വേണ്ട

നിയമസഭയിലും ലോക്‌സഭയിലും തോല്‍ക്കുന്നവരെ നാമനിര്‍ദേശം ചെയ്ത് സഭാ അംഗങ്ങളാക്കുന്ന രീതി ബിജെപി അവസാനിപ്പിക്കുകയാണ്. ഇവര്‍ തിരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കട്ടെയെന്നാണ് നിലപാട്. എന്നാല്‍ ഇനി സ്വതന്ത്ര്യയായി മത്സരിക്കാനാണ് പങ്കജയുടെ തീരുമാനം. ഫട്‌നാവിസിനെതിരെ സര്‍ക്കാരിന്റെ ഭാഗമായി പ്രവര്‍ത്തിക്കാനാണ് അവര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം. പാര്‍ട്ടിയില്‍ നിന്ന് ഒരാശ്വാസ വാക്ക് പോലും ലഭിച്ചില്ലെന്നാണ് ഇവരുടെ പരാതി.

കോണ്‍ഗ്രസ് നോട്ടമിട്ടു

കോണ്‍ഗ്രസ് നോട്ടമിട്ടു

പങ്കജ് മുണ്ടെ മഹാസഖ്യത്തില്‍ എത്തിയാല്‍ കോണ്‍ഗ്രസിന് വന്‍ നേട്ടങ്ങളുണ്ട്. പങ്കജയുടെ മണ്ഡലമായ ബീഡ് കോണ്‍ഗ്രസ് കുറേ കാലമായി നോട്ടമിടുന്ന മണ്ഡലമാണ്. എന്‍സിപിയാണ് ഇത് കെവശം വെച്ചിരിക്കുന്നത്. ഇവര്‍ എന്‍സിപിയിലെ ധനഞ്ജയ മുണ്ടെയോടാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത്. എന്‍സിപിയില്‍ അതുകൊണ്ട് ഇവര്‍ ചേരില്ല. ശിവസേനയോ കോണ്‍ഗ്രസോ ആയിരിക്കും ലക്ഷ്യമിടുന്നത്. ഉദ്ധവ് താക്കറെയെ മുമ്പ് പുകഴ്ത്തിയിരുന്നു പങ്കജ മുണ്ടെ. ശിവസേനയിലേക്കാണ് ഇവരുടെ പോക്കെന്നാണ് സൂചന.

English summary
pankaja munde supporters angry against bjp leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X