കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്‍വിക്ക് ഞങ്ങളല്ല കാരണക്കാര്‍...പങ്കജ മുണ്ടെ പാര്‍ട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്യുന്നുവെന്ന് എംപി!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്ര ബിജെപിയില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം പങ്കജ മുണ്ടെ നേതൃത്വത്തിനെതിരെ നടത്തിയ വിമര്‍ശനത്തില്‍ മറുപടിയുമായി എംപി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. പങ്കജ മുണ്ടെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണ്. അവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ഉത്തരവാദിത്തം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നതെന്നും ബിജെപിയുടെ രാജ്യസഭാ എംപി സഞ്ജയ് കക്കാഡെ പറഞ്ഞു.

1

നേരത്തെ ബീഡ് ജില്ലയില്‍ പിതാവ് ഗോപീനാഥ് മുണ്ടെയുടെ ജന്മദിനത്തില്‍ നടത്തിയ റാലിയില്‍ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് അവര്‍ ഉന്നയിച്ചത്. താന്‍ ബിജെപിയുമായി അസന്തുഷ്ടിയിലല്ല. എന്നാല്‍ താന്‍ പാര്‍ട്ടിയില്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയില്‍ ഉള്ളവര്‍ തന്നെയാണെന്നും പങ്കജ മുണ്ടെ പറഞ്ഞിരുന്നു. ഇതോടെ അവര്‍ പാര്‍ട്ടി വിടുമെന്ന അഭ്യൂഹങ്ങളും ശക്തമായിരുന്നു.

അതേസമയം പര്‍ളിയില്‍ തന്റെ തോല്‍വിക്ക് പിന്നില്‍ ചില ബിജെപി നേതാക്കള്‍ തന്നെയാണെന്നും പങ്കജ മുണ്ടെ പറഞ്ഞിരുന്നു. പങ്കജ മുണ്ടെ തോല്‍വി മറ്റാരുടെയെങ്കിലും തലയില്‍ കെട്ടിവെക്കാനാണ് ശ്രമിക്കുന്നത്. അതിലൂടെ പാര്‍ട്ടിയില്‍ നിന്ന് എന്തെങ്കിലും നേടിയെടുക്കുക എന്ന തന്ത്രമാണഅ ഉള്ളതെന്നും സഞ്ജയ് കക്കാഡെ പറഞ്ഞു. പങ്കജയുടെ പ്രസ്താവന ബിജെപി പ്രവര്‍ത്തകരെ വേദനിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

പലകാര്യങ്ങളും പങ്കജ മുണ്ടെ കഴിഞ്ഞ ദിവസം പറഞ്ഞു. ഇതൊക്കെ പറയുന്നതിന് പകരം, കഴിഞ്ഞ അഞ്ച് വര്‍ഷം പ്രവര്‍ത്തിയില്‍ ഇതൊക്കെ കൊണ്ടുവന്നിരുന്നുവെങ്കില്‍ അവര്‍ ഒരു ലക്ഷം വോട്ടിനെങ്കിലും വിജയിച്ചേനെയെന്നും സഞ്ജയ് കക്കാഡെ പറഞ്ഞു. അതേസമയം താന്‍ സംസ്ഥാന പര്യടനത്തിന് ഇറങ്ങുകയാണെന്നും, ബിജെപിയുടെ ശക്തി വ്യാപിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ പ്രധാന ചോദ്യം സ്വന്തം മണ്ഡലത്തെ നയിക്കാന്‍ നിങ്ങള്‍ക്കാവുമോ എന്നാണ്. പങ്കജ് മുണ്ടെയുടെ മണ്ഡലത്തില്‍ മറാത്തകളും മുസ്ലീങ്ങളും ദളിതുകളും അവഗണിക്കപ്പെട്ടെന്ന് കകാഡെ പറഞ്ഞു.

 ഇന്ത്യക്ക് വേണ്ടി പക്ഷം പിടിക്കേണ്ട സമയമാണിത്... കത്തിക്കയറി സോണിയ, പിന്നാലെ പ്രിയങ്കയും ഇന്ത്യക്ക് വേണ്ടി പക്ഷം പിടിക്കേണ്ട സമയമാണിത്... കത്തിക്കയറി സോണിയ, പിന്നാലെ പ്രിയങ്കയും

English summary
pankaja munde trying to blacko mail bjp after poll defeat says mp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X