കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പളനിസ്വാമിക്ക് വോട്ട് ചെയ്ത എംഎല്‍എമാര്‍ക്ക് ഒപിഎസിന്റെ വെല്ലുവിളി!! സ്വീകരിക്കാന്‍ ആരുണ്ട് ?

തന്‍റെ രണ്ട് ആവശ്യങ്ങളും നിരസിക്കപ്പെട്ടതായി ഒപിഎസ്

  • By Manu
Google Oneindia Malayalam News

ചെന്നൈ: മണിക്കൂറുകള്‍ നീണ്ട നാടകീയതകള്‍ക്കൊടുവില്‍ മുഖ്യമന്ത്രിക്കസരേ കൈവിട്ട ഒ പനീര്‍ശെല്‍വം ശശികല വിഭാഗത്തിനെതിരേ ആഞ്ഞടിച്ചു. വിശ്വാസ വോട്ടെടുപ്പില്‍ 122 എംഎല്‍എമാരുടെ പിന്തുണ നേടിയാണ് ശശികല നിര്‍ദേശിച്ച എടപ്പാടി പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്തിയത്.

ജനങ്ങളെ കാണാന്‍ ധൈര്യമുണ്ടോ

തങ്ങളെ വോട്ട് ചെയ്ത് വിജയിപ്പിച്ച് നിയമസഭയിലേക്കു അയച്ച ജനങ്ങളെ കാണാന്‍ ഇപ്പോള്‍ പളനിസ്വാമിക്കൊപ്പം കൂടിയ എംഎല്‍എമാര്‍ക്ക് ധൈര്യമുണ്ടോയെന്ന് പനീര്‍ശെല്‍വം വെല്ലുവിളിച്ചു.

രണ്ട് ആവശ്യങ്ങള്‍

രണ്ട് ആവശ്യങ്ങളാണ് വിശ്വാസ വോട്ടെടുപ്പിന് മുമ്പ് താന്‍ ഉന്നയിച്ചിരുന്നതെന്ന് പനീര്‍ശെല്‍വം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഒന്ന് കൂവത്തൂരിലെ റിസോര്‍ട്ടില്‍ താമസിച്ച എംഎല്‍എമാരെ ഒരാഴ്ചത്തേക്കു സ്വന്തം വീട്ടിലേക്കു അയക്കുക. തങ്ങള്‍ക്കു വോട്ട് ചെയ്ത ജനങ്ങളെ അവര്‍ക്കു കാണാനുള്ള അവസരം കൂടിയായിരുന്നു ഇത്. രണ്ടാമത്തേത് രഹസ്യ ബാലറ്റ് വേണമെന്നായിരുന്നു. ഇതു സ്പീക്കര്‍ നിരസിച്ചതായും അദ്ദേഹം വ്യക്തമാക്കി.

അമ്മയ്ക്ക് വേണ്ടാത്തവര്‍ ഭരണത്തില്‍

നേരത്തേ ജയലളിതയ്ക്ക് ഒട്ടും താല്‍പ്പര്യമില്ലാത്തവരാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ പേരില്‍ തമിഴ്‌നാടിനെ ഭരിക്കാന്‍ പോവുന്നതെന്ന് പനീര്‍ശെല്‍വം ചൂണ്ടിക്കാട്ടി. ആവശ്യമുണ്ടെങ്കില്‍ ഗവര്‍ണറെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാണ്ഡ്യരാജന്‍ പറയുന്നത്

പനീര്‍ശെല്‍വത്തിനൊപ്പം ചേര്‍ന്ന മുന്‍ വിദ്യാഭ്യാസ മന്ത്രി കെ പാണ്ഡ്യരാജനും പളനിസ്വാമിക്കെതിരേ വിമര്‍ശനമുന്നയിച്ചു. രഹസ്യ ബാലറ്റ് ഉണ്ടായിരുന്നെങ്കില്‍ പളനിസ്വാമി ജയിക്കില്ലായിരുന്നു. പോരാട്ടത്തില്‍ ഞങ്ങള്‍ തോറ്റെങ്കിലും യുദ്ധം തുടങ്ങിയിട്ടേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

പളനിസ്വാമിക്ക് വ്യക്തമായ മുന്‍തൂക്കം

വൈകീട്ട് മൂന്നു മണിക്കു നടന്ന വിശ്വാസവോട്ടെടുപ്പില്‍ വ്യക്തമായ മേല്‍ക്കൈയോടെയാണ് പളനിസ്വാമി മുഖ്യമന്ത്രി പദം ഉറപ്പാക്കിയത്. 122 എംഎല്‍എമാര്‍ പളനിസ്വാമിക്കു വോട്ട് ചെയ്തപ്പോള്‍ പനീര്‍ശെല്‍വത്തിനൊപ്പം നിന്നത് 11 പേര്‍ മാത്രമാണ്.

English summary
Former Tamil Nadu chief minister O Panneerselvam said people will decide whether passage of the Edappadi K Palaniswami government's confidence motion in the assembly was valid or not. He said, "Dharma will win."
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X