കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറ്റക്കാരെങ്കില്‍ പോലിസുകാരെ വെറുതെവിടില്ല, അറസ്റ്റ് ചെയ്തവരെ ഉടന്‍ വിട്ടയക്കുമെന്നും മുഖ്യമന്ത്രി

പ്രക്ഷോഭത്തിനിടെ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥികള്‍ ഉടന്‍ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി

  • By Manu
Google Oneindia Malayalam News

ചെന്നൈ: ജല്ലിക്കെട്ട് നിരോധനത്തിനെതിരേ നടന്ന പ്രതിഷേധസമരങ്ങളില്‍ കുറ്റക്കാരെന്നു കണ്ടെത്തുന്ന പോലിസുകാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം വ്യക്തമാക്കി. സമരത്തിനിടെ ചില പോലിസുകാര്‍ വാഹനങ്ങള്‍ കത്തിക്കുന്നതിന്റെയും മറിച്ചിടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

pannerselvam

മുന്‍ ഹൈക്കോടതി ജഡ്ജിയുടെ കീഴില്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചതായും ഒരാഴ്ചയ്ക്കുള്ളില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

jallikattu

സമരങ്ങള്‍ക്കിടെ അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാര്‍ഥികളെ ഉടന്‍ മോചിപ്പിക്കുമെന്ന് പനീര്‍ശെല്‍വം അറിയിച്ചു. ചെന്നൈയില്‍ നിന്ന് 21 വിദ്യാര്‍ഥികളും മറ്റു ജില്ലകളില്‍ നിന്നു 15 വിദ്യാര്‍ഥികളുമാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. സമരം മുതലെടുക്കാന്‍ ചില ദുഷ്ടശക്തികള്‍ ശ്രമിച്ചതായും അധികം വൈകാതെ ഇവരെ പുറത്തുകൊണ്ടു വരുമെന്നും പനീര്‍ശെല്‍വം വ്യക്തമാക്കി.

English summary
Tamil Nadu Chief Minister O Panneerselvam on Tuesday assured strict action against the police if it is proved that they resorted to atrocity during the protests on bull-taming sport Jallikattu. Panneerselvam said if visuals of the police torching vehicles and huts are proven true then they would be punished severally.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X