Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗവര്‍ണര്‍ അടിയന്തിരമായി ഇടപെടണം;തമിഴ്‌നാട്ടില്‍ ശരിയായ സര്‍ക്കാരില്ലെന്ന്‌ ഡിഎംകെ നേതാവ് സ്റ്റാലിന്‍

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്ന ഒരാള്‍ക്ക് മറ്റാരെയും ഭീഷണിപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെന്നൈ: തമിഴ്‌നാട് ഭരണം അനിശ്ചിതത്വത്തിലാണെന്നും എത്രയും പെട്ടെന്ന് ഗവര്‍ണര്‍ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും ഡിഎംകെ നേതാവ് സ്റ്റാലിന്‍. ഒ പനീര്‍ശെല്‍വത്തെ ഭീഷണിപ്പെടുത്തി മുഖ്യമന്ത്രി പദത്തില്‍ നിന്നും താഴെ ഇറക്കിയവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തുന്ന ഒരാള്‍ക്ക് മറ്റാരെയും ഭീഷണിപ്പെടുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സണ്‍ ടിവിക്ക് നല്‍കിയ ഒരു ഇന്റര്‍വ്യുയിലാണ് തമിഴിനാടില്‍ ശരിയായ സര്‍ക്കാര്‍ ഇല്ലെന്നും ഗവര്‍ണര്‍ ഇടപെടണമെന്നും സ്റ്റാലില്‍ പറഞ്ഞു. മുഖ്യമന്ത്രി പദം അലങ്കരിക്കാന്‍ തയ്യാറെടുക്കുന്ന ശശികലയ്‌ക്കെതിരെ വലിയൊരു ബോംബാണ് വര്‍ഷിച്ചിരിക്കുന്നത്.

 ആര്‍ബി ഉദയകുമാര്‍

ആര്‍ബി ഉദയകുമാര്‍

റവന്യൂ മന്ത്രി ആര്‍ബി ഉദയകുമാര്‍ രാജി ആവശ്യപ്പെട്ടതുകൊണ്ടാണ് താന്‍ രാജിവെച്ചതെന്ന് പനീര്‍ശെല്‍വം കഴിഞ്ഞ ദിവസം രാത്രി പറഞ്ഞിരുന്നു. ഇതോടെ തമിഴ്‌നാട് രാഷ്ട്രീയം ഇളകി മറിയുകയായിരുന്നു.

 ജയലളിത

ജയലളിത

ജയലളിതയുടെ സമാധി സ്ഥലം സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു പനീര്‍ശെവം മാധ്യമങ്ങളോട് തുറന്നടിച്ചത്. ജയലളിതയുടെ ആത്മാവ് തന്നോട് എല്ലാം തുറന്നു പറയാന്‍ ആവശ്യപ്പെട്ടന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

 ആത്മാര്‍ത്ഥത

ആത്മാര്‍ത്ഥത

അമ്മ കാട്ടി തന്ന വഴിയിലൂടെ മികച്ച രീതിയില്‍ തന്റെ ജോലി എല്ലായ്‌പ്പോഴും നിര്‍വ്വഹിച്ചിട്ടുണ്ട്. അമ്മയുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ വേണ്ടി ആത്മാര്‍ത്ഥമായാണ് താന്‍ ജോലി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

 മുഖ്യമന്ത്രി പദം ആഗ്രഹിച്ചിട്ടില്ല

മുഖ്യമന്ത്രി പദം ആഗ്രഹിച്ചിട്ടില്ല

ഒരിക്കലും മുഖ്യമന്ത്രി ആകണമെന്നും താന്‍ ആഗ്രഹിച്ചിട്ടില്ല. പിന്നെ എന്തിനാണ് തന്നെ അപമാനിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറയുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+