Get Updates
Get notified of breaking news, exclusive insights, and must-see stories!

പനീര്‍ശെല്‍വം കണ്ടു, പറഞ്ഞു... ഇനി ഗവര്‍ണര്‍ തീരുമാനിക്കും; ശശികലയെ കാണും വരെ എന്ത്?

രാജ് ഭവനിലെത്തിയാണ് പനീര്‍ശെല്‍വം ഗവര്‍ണറെ കണ്ടത്. കൂടിക്കാഴ്ച പത്ത് മിനിട്ട് നീണ്ടുനിന്നു

ചെന്നൈ: തമിഴകത്തിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന കൂടിക്കാഴ്ചകളില്‍ ഒന്ന് പൂര്‍ത്തിയായി. മുംബൈയില്‍ നിന്ന് തിരിച്ചെത്തിയ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി പനീര്‍ശെല്‍വം കൂടിക്കാഴ്ച നടത്തി.

രാജി പിന്‍വലിക്കാന്‍ താന്‍ തയ്യാറാണെന്ന് പനീര്‍ശെല്‍വം ഗവര്‍ണറെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ ഇതില്‍ ഗവര്‍ണര്‍ എന്ത് തീരുമാനം എടുക്കും എന്നതാണ് നിര്‍ണായകം.

വൈകുന്നേരം അഞ്ച് മണിയോടെ രാജ് ഭവനിലെത്തിയാണ് പനീര്‍ശെല്‍വം ഗവര്‍ണറെ കണ്ടത്.

പനീര്‍ശെല്‍വം കണ്ടു, പറഞ്ഞു

വൈകുന്നേരം അഞ്ച് മണിയോടെയാണ് പനീര്‍ശെല്‍വം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ കണ്ടത്. പത്ത് മിനിട്ട് മാത്രമായിരുന്നു കൂടിക്കാഴ്ചയുടെ ദൈര്‍ഘ്യം.

പാണ്ഡ്യനും എംഎല്‍എമാരും

പനീര്‍ശെല്‍വം ഒറ്റയ്ക്കായിരുന്നില്ല ഗവര്‍ണറെ കണ്ടത്. പനീര്‍ശെല്‍വത്തെ പിന്തുണക്കുന്ന മുന്‍ സ്പീക്കര്‍ പിഎച്ച് പാണ്ഡ്യനും അഞ്ച് എംഎല്‍എമാരും ഒപ്പം ഉണ്ടായിരുന്നു.

രാജി പിന്‍വലിക്കണം

തന്റെ രാജി പിന്‍വലിക്കണം എന്നാണ് പനീര്‍ശെല്‍വം ഗവര്‍ണറോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഗവര്‍ണര്‍ എന്ത് മറുപടിയാണ് നല്‍കിയത് എന്ന് വ്യക്തമല്ല. ഇക്കാര്യമാണ് ഏറ്റവും നിര്‍ണായകം.

എളുപ്പത്തില്‍ പറ്റുമോ?

അത്ര എളുപ്പത്തില്‍ പനീര്‍ശെല്‍വത്തിന്റെ രാജി പിന്‍വലിക്കാന്‍ സാധിക്കില്ല. കാരണം പാര്‍ട്ടിയുടെ നിയമസഭ കക്ഷി നേതാവായി ശശികലയെ തിരഞ്ഞെടുത്ത വിവരം നേരത്തെ ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.

എംഎല്‍എമാരുടെ പിന്തുണ അനുസരിച്ച്

പാര്‍ട്ടിയിലെ എംഎല്‍എമാരുടെ പിന്തുണ അനുസരിച്ചേ ഗവര്‍ണര്‍ക്കും തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളു. നിലവില്‍ കാവല്‍ മുഖ്യമന്ത്രി മാത്രമാണ് പനീര്‍ശെല്‍വം. കാവല്‍ മുഖ്യമന്ത്രിയായി തുടരാന്‍ പനീര്‍ശെല്‍വത്തെ അനുവദിക്കുമോ എന്നും കാത്തിരുന്ന് കാണണം.

നല്ലതേ നടക്കൂ എന്ന് പനീര്‍ശെല്‍വം

എല്ലാ കാര്യങ്ങളും ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ട്. നല്ലത് മാത്രമേ നടക്കൂ എന്നും പനീര്‍ശെല്‍വം കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്. താന്‍ തിരിച്ചുവരുമെന്നും പനീര്‍ശെല്‍വം പറഞ്ഞു.

രാജി നിര്‍ബന്ധിച്ച് വാങ്ങിയത്

തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് രാജിവപ്പിയ്ക്കുകയായിരുന്നു എന്ന കാര്യം പനീര്‍ശെല്‍വം ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ചുകൊണ്ടായിരുന്നു പനീര്‍ശെല്‍വം തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് തിരികൊളുത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+