ഇഷ്ടക്കാരെ ഒപ്പം കൂട്ടാന്‍ മത്സരിച്ച് ശശികലയും ഒപിഎസും; കമ്മീഷണറെ സ്ഥലം മാറ്റി ഒപിഎസ്!!!
ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ എസ് ജോര്‍ജിനെ മാറ്റി. സഞ്ജയ് അറോറയാണ് പുതിയ കമ്മീഷണര്‍. ചീഫ് സെക്രട്ടറിയും ഡിജിപിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഒപിസിന്റെ നടപടി.
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി കസേരയ്ക്കായി പനീര്‍ ശെല്‍വും ശശികല നടരാജനും തമ്മില്‍ നടക്കുന്ന വടംവലിക്കിടെ ഇഷ്ടക്കാരെ ഒപ്പം നിറുത്താനും ഇരുവരും ശ്രമിക്കുന്നുണ്ട്. ജയലളിത മാറ്റി നിറുത്തിയവരെയെല്ലാം തിരികെയെത്തിക്കാനുള്ള നീക്കത്തിലാണ് ശശികല. അതിന്റെ ആദ്യ പടിയായി തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറി ജ്ഞാനദേശകിനേയും ഐഎഎസ് ഉദ്യോഗസ്ഥനായ അതുല്‍ ആനന്ദിനേയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ച് വ്യാഴാഴ്ച രാവിലെ തിരിച്ചെടുത്തിരുന്നു. അതിന് പിന്നാലെയാണ് പനീര്‍ ശെല്‍വത്തിന്റെ നീക്കവും.

ചെന്നൈ സിറ്റി പോലീസ് കമ്മീഷണര്‍ എസ് ജോര്‍ജിനെ സ്ഥലം മാറ്റിയത്. സഞ്ജയ് അറോറയാണ് പുതിയ കമ്മീഷണര്‍. ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനും ഡിജിപി ടികെ രാജേന്ദ്രനും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു തീരമാനമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചീഫ് സെക്രട്ടറിയുടേയോ ഹോം സെക്രട്ടറിയുടേയോ ഔദ്യോഗിക ഉത്തരവ് ഉടന്‍ ഇറങ്ങുമെന്നാണ് സൂചന.
ഉത്തരവ് ഇറക്കുന്നതിന് മുമ്പ് ചീഫ് സെക്രട്ടറി ഗവര്‍ണറുടെ സമ്മതം നേടേണ്ടതുണ്ടെന്നുമാണ് ലഭിക്കുന്ന വിവരം












Click it and Unblock the Notifications