ഒപിഎസ് ബിജെപിയ്ക്ക് കീഴടങ്ങി!! ആരോപണവുമായി ശശികല, സത്യവാങ്മൂലം അറുമുഖസ്വാമി കമ്മീഷന് മുമ്പാകെ!!
ചെന്നെ: അണ്ണാഡിഎംകെ നേതാവ് ഒ പനീര്‍ശെല്‍വത്തിനെതിരെ വികെ ശശികല. ഒ പനീര്‍ശെല്‍വം ബിജെപിയ്ക്ക് മുമ്പാകെ കീഴടങ്ങിയെന്നാണ് ശശികല ഉന്നയിക്കുന്ന ആരോപണം. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും ഇതേ പാതായാണ് പിന്‍തുടരുന്നതെന്നും ശശികല ആരോപിക്കുന്നു. ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷന് മുമ്പാകെ ശശികല സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങ്‍ ചൂണ്ടിക്കാണിക്കുന്നത്.

തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പനീര്‍ശെല്‍വം രാജിവെച്ചതോടെ ശശികല അണ്ണാ ഡിഎംകെയുടെ ലെജിസ്ലേച്ചര്‍ പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തിരുന്നു. ഒപിഎസ് കേന്ദ്രസര്‍ക്കാരിന് കീഴടങ്ങിയതടെയാണിതെന്നും ശശികല പറയുന്നു. പളനിസ്വാമി മുഖ്യമന്ത്രി സ്ഥാനത്തെത്തിയതോടെ ഒപിഎസിന് കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള പിന്തുണ ലഭിച്ചിരുന്നുവെന്നും ശശികല ആരോപിക്കുന്നു. ഇന്ത്യന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ പരാമര്‍ശിച്ച ശശികല ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, എന്നിവരെക്കുറിച്ചും അറുമുഖസ്വാമി കമ്മീഷന് മുമ്പാകെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.












Click it and Unblock the Notifications