Get Updates
Get notified of breaking news, exclusive insights, and must-see stories!

പനീര്‍ ശെല്‍വം തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ഒ പനീര്‍ ശെല്‍വം ചുമതലയേറ്റു. സെപ്റ്റംബര്‍ 29 തിങ്കളാഴ്ച തമിഴ്‌നാട് രാജ്ഭവനില്‍ നടന്ന ലളിതമായി ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. ഗവര്‍ണര്‍ കെ റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു.

അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയലളിത കുറ്റക്കാരിയെന്ന് കോടതി വിധിച്ചതോടെ ജനപ്രാതിനിധ്യ നിയമ പ്രകാരം മുഖ്യമന്ത്രി സ്ഥാനവും എംഎല്‍എ സ്ഥാനവും നഷ്ടപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പനീര്‍ശെല്‍വത്തിന് നറുക്ക് വീണത്.

pannerselvam

ജയലളിത മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന പനീര്‍ ശെല്‍വം ഇത് രണ്ടാം തവണയാണ് 'അമ്മ'ക്ക് വേണ്ടി മുഖ്യമന്ത്രിക്കസേര കാക്കുന്നത്. 2001 ല്‍ സുപ്രീം കോടതി വിധിയെ തുടര്‍ന്നായിരുന്നു ആദ്യം.

തന്റെ ബിനാമിയായി ഭരിക്കാന്‍ ഒരാള്‍ എന്നത് മാത്രമാണ് ജയലളിതയുടെ ലക്ഷ്യം. അതിന് പനീര്‍ശെല്‍വത്തോളം പറ്റിയ ഒരാള്‍ എഐഎഡിഎംകെയില്‍ വേറെയില്ല. കഴിഞ്ഞ തവണ മുഖ്യമന്ത്രിയായപ്പോള്‍ ജയലളിത ഇരുന്ന കസേരയില്‍ പോലും ഇരിക്കാന്‍ പനീര്‍ ശെല്‍വം തയ്യാറായിരുന്നില്ല.

രണ്ടാം നിര നേതൃത്വത്തെ പാര്‍ട്ടിയില്‍ വളര്‍ത്തിയെടുക്കാത്ത ആളാണ് ജയലളിത. അതിന്റെ പരിമിതികള്‍ ഇത്തരം സന്ദര്‍ഭങ്ങളിലാണ് പ്രകടമാകുന്നത്.

കോടതി വിധി പ്രതികൂലമെങ്കില്‍ പനീര്‍ ശെല്‍വം തന്നെ മുഖ്യമന്ത്രി കസേര കാക്കും എന്ന് ജയലളിത നേരത്തേ തീരുമാനിച്ചിരുന്നതാണത്രെ. കഴിഞ്ഞ ദിവസം നടന്ന എഐഎഡിഎംകെ യോഗത്തില്‍ ഇക്കാര്യം അവതരിപ്പിക്കുക മാത്രമാണ് ഉണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+