തമിഴ് രാഷ്ട്രീയത്തില്‍ ഒരുകൈ നോക്കാന്‍ കമല്‍ഹാസനും; മറ്റു സിനിമാ താരങ്ങളും മൗനം വെടിയണമെന്ന്
നടന്‍ ആ മാധവനുമായുള്ള ട്വീറ്റിലാണ് കമല്‍ഹാസന്‍ സഹപ്രവര്‍ത്തകരോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്.
ചെന്നൈ: നിലവില്‍ തമിഴ്‌നാട്ടിലുണ്ടാവുന്ന രാഷ്ട്രീയ വടംവലിയില്‍ സിനിമാ താരങ്ങള്‍ ഭാഗമായിട്ടില്ല. എന്നാല്‍ ഇന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു. മറ്റു താരങ്ങളും മൗനം വെടിഞ്ഞ് നിലപാട് വ്യക്തമക്കണമെന്ന് കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം രാജിവയ്ക്കുകയും അണ്ണാ ഡിഎംകെ മുഖ്യമന്ത്രിയായി നിര്‍ദേശിച്ച ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കാതെ വരികയും ചെയ്ത പശ്ചാത്തലത്തിലാണ് കമല്‍ഹാസന്‍ രംഗത്തെത്തിയിരിക്കുന്നത്.

നടന്‍ ആ മാധവനുമായുള്ള ട്വീറ്റിലാണ് കമല്‍ഹാസന്‍ സഹപ്രവര്‍ത്തകരോട് നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടത്. ദയവ് ചെയ്ത് നിങ്ങളുടെ അഭിപ്രായം തുറന്ന് പറയൂ. രണ്ട് മോശം രാഷ്ട്രീയത്തിനിടയില്‍ നാം ഉറക്കെ സംസാരിക്കേണ്ടതുണ്ട്. നിങ്ങള്‍ നിലവിലെ രാഷ്ട്രീയ അന്തരീക്ഷത്തോട് യോജിക്കുന്നില്ലെങ്കില്‍ അത് തുറന്നു പറയണം-കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.
പ്രതീക്ഷിച്ച കാര്യങ്ങളല്ല പറയുന്നത് എന്നതുകൊണ്ട് എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തുവെന്ന് ആരും കരുതേണ്ടെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.












Click it and Unblock the Notifications