ശ്രീനഗറില്‍ തീവ്രവാദികളുടെ വിളയാട്ടം; ഓടി സ്‌കൂളില്‍ കയറി, പുറത്തുചാടിക്കാന്‍ സൈന്യം
സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്‌സ് ആസ്ഥാനത്തിന് അടുത്താണ് ആക്രമണം നടന്ന സ്ഥലം. വെടിവയ്പ്പ് തുടങ്ങിയ ഉടനെ സൈന്യം മേഖല വളഞ്ഞു.
ശ്രീനഗര്‍: കശ്മീരില്‍ സൈന്യത്തിന് നേരെ ആക്രമണം നടത്തിയ തീവ്രവാദികള്‍ സ്‌കൂളില്‍ ഒളിച്ചു. സ്‌കൂളിനകത്ത് കയറി ഒളിച്ച സംഘത്തെ പുകച്ച് പുറത്ത് ചാടിക്കാന്‍ സൈന്യം ശ്രമം ഊര്‍ജിതമാക്കി. ഞായറാഴ്ച പുലര്‍ച്ചെ തുടങ്ങിയ സൈനിക നടപടി തുടരുകയാണ്.
ശനിയാഴ്ച വൈകീട്ട് പാന്ത ചൗക്കില്‍ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ഇവിടെ നിന്ന് രക്ഷപ്പെട്ട തീവ്രവാദികളാണ് ശ്രീനഗറിലെ ദില്ലി പബ്ലിക് സ്‌കൂളില്‍ കയറി ഒളിച്ചത്.

പുലര്‍ച്ചെ 3.30ന് തുടങ്ങിയ വെടിവയ്പ്പ് ശക്തമായി തുടരുകയാണെന്ന് സൈന്യം അറിയിച്ചു. അക്രമികള്‍ ഇങ്ങോട്ടും സൈന്യം തിരിച്ചും വെടിയുതിര്‍ക്കുന്നുണ്ട്. ശ്രീനഗര്‍-ജമ്മു ദേശീയ പാതയില്‍ സ്‌കൂളിനോട് ചേര്‍ന്ന പ്രദേശത്ത് തുറസായ സ്ഥലത്ത് നിലയുറപ്പിച്ചിരുന്ന സിആര്‍പിഎഫ് സൈനികര്‍ക്ക് നേരെയാണ് ശനിയാഴ്ച വൈകീട്ട് ആക്രമണമുണ്ടായത്.
സൈന്യത്തിന്റെ ഭാഗത്ത് നിന്നു ശക്തമായ തിരിച്ചടിയുണ്ടായതോടെ അക്രമികള്‍ സ്‌കൂളില്‍ കയറി ഒളിക്കുകയായിരുന്നു. ശനിയാഴ്ച വൈകീട്ടുണ്ടായ ആക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെടുകയും ഒരു കോണ്‍സ്റ്റബിളിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സൈന്യത്തിന്റെ ചിനാര്‍ കോര്‍പ്‌സ് ആസ്ഥാനത്തിന് അടുത്താണ് ആക്രമണം നടന്ന സ്ഥലം. വെടിവയ്പ്പ് തുടങ്ങിയ ഉടനെ സൈന്യം മേഖല വളഞ്ഞു. വ്യാപക തിരച്ചിലും ആരംഭിച്ചു. വിശാലമായ കാംപസില്‍ അക്രമികളെ തിരയുന്നതിന് സൈന്യം ഡ്രോണ്‍ ക്യാമറ ഉപയോഗിക്കുന്നുണ്ട്.












Click it and Unblock the Notifications