ഡെങ്കിയെ പ്രതിരോധിക്കാന്‍ പപ്പായ ഗുളികള്‍
ദില്ലി: ഡെങ്കി ബാധിച്ചവരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണ് ദില്ലിയില്‍ ഉണ്ടായി കൊണ്ടിരിക്കുന്നത്. വിശ്വസിക്കാന്‍ പ്രയാമെങ്കിലും ഡെങ്കിയെ പ്രതിരോധിക്കാന്‍ പപ്പായക്ക് കഴിയും എന്ന വാര്‍ത്ത ദില്ലിക്ക് പ്രതീക്ഷ നല്‍ക്കുകയാണ്. വാര്‍ത്ത പരന്നത്തോടെ പപ്പായക്ക് ആവശ്യക്കാര്‍ കൂടിയിരിക്കുകയാണ്.
ഡെങ്കി ബാധിച്ചവര്‍ക്ക് പ്ലേറ്റ്ലറ്റ് കൗണ്ട് കുറയുന്നതാണ് പലപ്പോഴും മരണത്തിന് ഇടയാക്കുന്നത്. പപ്പായയുടെ അംശം ശരീരത്തില്‍ പ്ലേറ്റ്ലറ്റ് കൗണ്ട് അഞ്ചു ദിവസത്തിനുള്ളില്‍ വര്‍ധിക്കും എന്നതാണ് പുതിയ കണ്ടെത്തല്‍. പപ്പായയുടെ അംശം അടങ്ങിയ ഗുളികകളെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് വൈദ്യശാസ്ത്ര പ്രതിനിധികള്‍ ഡോക്ടര്മ്മാരോട് സംസാരിക്കുന്നത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിയായി പ്രവര്‍ത്തിക്കുന്ന ക്ലിനിക്കുകളില്‍ നൂറോളം രോഗികളാണ് ചികിത്സ തേടുന്നത്. അലോപതി ചികിത്സയില്‍ നിന്നും മാറി ചിന്തിക്കാന്‍ സാധാരണക്കാര്‍ ഭയപ്പെടുന്നുണ്ടെന്നും ഡോക്ടര്മ്മാര് അഭിപ്രായപ്പെടുന്നുണ്ട്.
ഈ സാഹചര്യം മരുന്നു കമ്പനികള്‍ ഉപയോഗപ്പെടുത്തും എന്ന കാര്യത്തില്‍ സംശമില്ല. എങ്കില്‍ പോലും ഏഴു ദിവസത്തിനുള്ളില്‍ രോഗിയുടെ ജീവന് രക്ഷിക്കാന്‍ സാധിക്കും എന്നാതാണ് വൈദ്യശാസ്ത്ര പ്രതിനിധികള്‍ നല്ക്കുന്ന ഉറപ്പ്.
ഇത്തരം ഗുളികകള്‍ ഡോക്ടര്‍മ്മാരുടെ നിര്ദേശത്തോടെയല്ല വിതരണം ചെയ്യപ്പെടുന്നതെന്നും ഒരു തരത്തിലുള്ള ഉത്തരവാദിത്വവും ഏറ്റെടുക്കാന്‍ തയ്യാറല്ലന്നും ദില്ലി മെഡിക്കല്‍ കൗണ്‍സില്‍ ഡോ.ഗിരീഷ് പറഞ്ഞു. പപ്പായ ഗുളികകള്‍ ഡെങ്കിയെ പ്രതിരോധിക്കും എന്ന വാര്‍ത്ത നിമിഷങ്ങല്‍ക്കുളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ വ്യാപിച്ചു കഴിഞ്ഞു.